twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കത്തിയെ രക്ഷിയ്ക്കാന്‍ മുരുഗദോസ് ഓടിനടക്കുന്നു!

    By Lakshmi
    |

    'തലൈവ'യെന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ഇളയദളപതി വിജയിയും അദ്ദേഹത്തിന്റെ ആരാധകരും മറന്നിരിക്കാനിടയില്ല. തലൈവയിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവച്ചതുള്‍പ്പെടെയുള്ള അനേകം പ്രശ്‌നങ്ങളുണ്ടായിരുന്നു. ഈയൊരു കാര്യംകൊണ്ട് ചിത്രത്തിനും അതിന്റെ അണിയറക്കാര്‍ക്കുമുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. വിജയ് കിണഞ്ഞു പരിശ്രമിച്ചിട്ടും ചിത്രം തീരുമാനിച്ച ദിവസങ്ങളിലൊന്നും തീയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

    ഇപ്പോഴിതാ പുത്തന്‍ ചിത്രമായ കത്തിയ്ക്കും ഇതേപോലെയൊരു അവസ്ഥ വന്നുചേരുമോയെന്ന ആശങ്കയിലാണ് സംവിധായകന്‍ എആര്‍ മുരുഗദോസ്. ചിത്രത്തിന്റെ റിലീസിന് പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരിക്കാനായി തമിഴ്‌നാട്ടിലെ സാമുദായിക, രാഷ്ട്രീയ നേതാക്കളെ കണ്ട് സഹായം അഭ്യര്‍ത്ഥിയ്ക്കുന്ന തിരക്കിലാണത്രേ ഇപ്പോള്‍ സംവിധായകന്‍.

    തലൈവയിലേതുപോലെ ഉള്ളടക്കമല്ല കത്തിയുടെ കാര്യത്തില്‍ പ്രശ്‌നമാകുന്നത്, ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആരാണ് എന്നതാണ്. ലണ്ടന്‍ ആസ്ഥാനമായ ലൈക പ്രൊഡക്ഷന്‍സും ഐങ്കരന്‍ ഇന്റര്‍നാഷണലും ചേര്‍ന്നാണ് കത്തി നിര്‍മ്മിക്കുന്നത്. ഇതില്‍ ലൈകയുടെ തലപ്പത്തുള്ളവര്‍ക്ക് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

    kathi

    ശ്രീലങ്കന്‍ സര്‍ക്കാറിന്റെ തമിഴ് വിരുദ്ധ നയങ്ങള്‍ക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. അപ്പോള്‍ ശ്രീലങ്കന്‍ സര്‍ക്കാറുമായി ബന്ധമുള്ളവരുടെ നിര്‍മ്മാണ കമ്പനി നിര്‍മ്മിക്കൊന്നും ചിത്രം തമിഴ്‌നാട്ടുകാരുടെ പ്രാദേശിക വികാരം ഉണര്‍ത്തുമെന്നകാര്യത്തില്‍ സംശയമില്ല. ലൈക എന്ന കമ്പനി ശ്രീലങ്കയെയും അവരുടെ തമിഴ് വിരുദ്ധ സമീപനങ്ങളെയും അനൂകൂലിയ്ക്കുന്ന സ്ഥാപനമാണെന്ന പ്രചാരണം തമിഴ്‌നാട്ടില്‍ ശക്തിപ്രാപിച്ചിട്ടുണ്ട്. ഇതിനെതിരെ ഒരു വികാരം പൊട്ടിപ്പുറപ്പെട്ടാല്‍ ചിത്രം ഏത് താരത്തിന്റേതായാലും തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ കഴിയില്ലെന്നകാര്യത്തില്‍ സംശയമില്ല. ഈ സാധ്യതതന്നെയാണ് മുരുഗദോസിന്റെ ഉറക്കം കെടുത്തുന്നത്.

    ദീപാവലി റിലീസായി കത്തി എത്തിക്കാനാണ് മുരുഗദോസ് തീരുമാനിച്ചിരിക്കുന്നത്. അതിന് മുമ്പേ തമിഴ്‌നാട്ടിലെ ജാതി, രാഷ്ട്രീയ നേതാക്കളെയെല്ലാം കണ്ട് പ്രശ്‌നത്തില്‍ പിന്തുണ സ്വന്തമാക്കുകയെന്ന അജണ്ടയാണ് ഇപ്പോള്‍ സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെടുമാരന്‍, സീമാന്‍ തുടങ്ങിയ നേതാക്കളുമായി മുരുഗദോസ് കൂടിക്കാഴ്ച നടത്തിയെന്നും ഉടന്‍തന്നെ വൈകോയെ കാണുന്നുണ്ടെന്നുമാണ് പറഞ്ഞുകേള്‍ക്കുന്നത്. ലൈക പ്രൊഡക്ഷന്‍സിന് ഇപ്പറയുന്നപോലെ ശ്രീലങ്കന്‍ സര്‍ക്കാറുമായി ബന്ധമൊന്നുമില്ലെന്നാണേ്രത മുരുഗദോസ് പറയുന്നത്.

    English summary
    Kaththi Release Issue, A.R. Murugadoss Meets the TN Political Leaders
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X