twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംസ്ഥാന പുരസ്‌കാരം: ഭാരതിരാജയ്ക്ക് കോടതി നോട്ടീസ്

    By Lakshmi
    |

    സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമിതി ചെയര്‍മാന്‍ ഭാരതിരാജയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് നല്‍കപ്പെട്ട പരാതിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തവണത്തെ ദേശീയ പുരസ്‌കാരം നേടിയ പേരറിയാത്തവര്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായ അനില്‍ കുമാര്‍ അമ്പലക്കരയാണ് സം്സ്ഥാന പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

    അവാര്‍ഡ് പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മത്സരയിനത്തിലേയ്ക്ക് ലഭിച്ച എല്ലാ ചിത്രങ്ങളും കണ്ടിരുന്നുവെന്ന് ഭാരതിരാജ പറഞ്ഞിരുന്നു. എന്നാല്‍ സമിതിയംഗങ്ങള്‍ മത്സരത്തിനായി എത്തിയ 85 ചിത്രങ്ങളും കണ്ടിട്ടില്ലെന്നാണ് അനില്‍ കുമാര്‍ അമ്പലക്കര വാദിയ്ക്കുന്നത്.

    bharathiraja

    പുരസ്‌കാരസമിതിയുടെ വിധി നിര്‍ണയത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് ആദ്യമേ തന്നെ ആരോപണമുയര്‍ന്നിരുന്ന്. നാളിത്രയായിട്ടും ഇതുസംബന്ധിച്ച വിവാദങ്ങള്‍ അവസാനിച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ കോടതി നടപടി വ്യക്തമാക്കുന്നത്. ഭാരതി രാജയ്ക്ക് പുറമേ കേരള ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാറിനും ഇതേവിഷയത്തില്‍ കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്.

    English summary
    The Kerala High Court has issued notices to the Kerala State Chalachitra Academy, the state government and P Bharathiraja
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X