twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തമിഴില്‍ അഴക്, മലയാളത്തില്‍ കഴിവ്: രമ്യനമ്പീശന്‍

    By Aswathi
    |

    ഗായികയായും നായികയായും രമ്യ നമ്പീശന്‍ എന്ന നടിക്ക് തിരക്കേറുകാണ്. ചാപ്പാ കുരിശ് എന്ന ചിത്രത്തിലൂടെ പുതിയ മേക്കോവര്‍ നടത്തി വന്നതിന് ശേഷമാണ് രമ്യയെത്തേടി അവസരങ്ങള്‍ വന്നതെന്ന് പറഞ്ഞാല്‍ തെറ്റില്ല. അങ്ങനെ നോക്കുമ്പോള്‍ രണ്ട് ഘട്ടങ്ങളാണ് രമ്യയുടെ അഭിനയ ജീവിത്തിന് മേക്കോവര്‍ നടത്തുന്നതിന് മുമ്പുള്ളത് ഒരു ഘട്ടം. ചാപ്പാ കുരിശിന് ശേഷമുള്ളത് രണ്ടാം ഘട്ടം.

    മലയാളത്തിലും തമിഴിലും തിരക്കുള്ള നായിക എന്ന നിലയ്ക്ക് രമ്യ നമ്പീശന് ചില പരചയ സമ്പന്നതകള്‍ പറയാനുണ്ട്. തമിഴിനെ സംബന്ധിച്ചിടത്തോളം ലുക്കാണ് പ്രധാനം. ഗ്ലാമറസ്സാണെങ്കില്‍ അധികം തരക്കേടില്ലാതെ അഭിനയിച്ചാല്‍ മതി ക്ലിക്കാകും. മലയാളത്തില്‍ ഗ്ലാമറും ലുക്കും വേണ്ട. അവിടെ കഴിവാണ് പ്രധാന്യം. അഭിനയിക്കാന്‍ കഴിവുണ്ടെങ്കിലേ രക്ഷയുള്ള- രമ്യ നമ്പീശന്‍ പറയുന്നു.

    Remya Nambeesan

    പിസ എന്ന ചിത്രത്തിലൂടെയാണ് രമ്യ നമ്പീശന്‍ തമിഴകത്ത് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. അതിന് ശേഷം താരത്തെ വിലയിരുത്തിയതും പിന്നീട് ലഭിച്ചതും അത്തരത്തിലുള്ള കഥാപാത്രങ്ങളാണ്. കഴിവുണ്ടെങ്കില്‍ മാത്രമേ മലയാള സിനിമയും പ്രേക്ഷകരും അഭിനേതാക്കളെ അംഗീകരിക്കുന്നുള്ളൂ. അഭിനയത്തില്‍ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണണം എന്നുള്ളതുകൊണ്ടാണ് ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തില്‍ പത്ത് വയസ്സുള്ള കുട്ടിയുടെ ഉമ്മയായി അഭിനയിച്ചതെന്ന് രമ്യ പറഞ്ഞു.

    മലയാളത്തിലും തമിഴിലും ഇപ്പോള്‍ രമ്യയ്ക്ക് തിരക്കാണ്. നടിയെന്ന നിലയില്‍ മാത്രമല്ല ഒരു ഗായിക എന്ന നിലയിലും. പാണ്ഡിയ നാട് എന്ന ചിത്രത്തിലെ 'ഫൈ ഫൈ ഫൈ' എന്ന തുടങ്ങുന്ന ഗാനം പാടിത്തന്നെ രമ്യ ഹിറ്റായി. ഇനി ദമാല്‍ ദമീല്‍, നാലു പൊലീസും നല്ല ഇരുന്ത ഓരം എന്നീ ചിത്രങ്ങളിലും പാടാനുണ്ട്. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ റീമേക്കിനുവേണ്ടി തെലുങ്കില്‍ 'മുത്തുചിപ്പി' എന്ന ഗാനവും രമ്യ പാടി.

    English summary
    Remya opines that success of movies is more important in Kollywood while, Mollywood being a small industry needs a good talent to become popular and to survive in the industry.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X