twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൂതറ ഒരു പരീക്ഷണമായിരുന്നു: ശ്രീനാഥ് രാജേന്ദ്രന്‍

    By Aswathi
    |

    സെക്കന്റ്‌ഷോയ്ക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം കൂതറ എന്ന ചിത്രം കണ്ടിറങ്ങിയപ്പോള്‍ പേരുപോലെ അത്ര കൂതറയല്ല സിനിമ എന്നാണ് പലരും പറഞ്ഞത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയെ കീറി മുറിച്ചു പരുവമാക്കി പ്രേക്ഷകരില്‍ തെറ്റായ ധാരണയുണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്രെയും മോശമല്ല സിനിമ എന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. നല്ലതോ ചീത്തയോ അത് പ്രേക്ഷകരുടെ ആസ്വാദനത്തിനു വിടാം.

    കൂതറ ഒരു പരീക്ഷണമായിരുന്നു എന്നാണ് സംവിധായകന്‍ പറയുന്നത്. മലയാളികള്‍ക്ക് എളുപ്പം ദഹിക്കാത്ത ഒരു മേഖലയാണ് ഫിക്ഷന്‍ സിനിമ. ഭാവനയും യാതാര്‍ത്ഥ്യവും കൂട്ടിയിണക്കുകയാണ് ഇതില്‍. ഒരു വിഭാഗം ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെട്ടു. ചലര്‍ അതിനെ വിമര്‍ശിക്കും. ഒരു മാറ്റം വന്നാല്‍ അത് അത്രപെട്ടന്ന് അംഗീകരിക്കില്ല എന്ന കുറച്ചാളുകളുടെ മനോഭാവമാണ് സിനിമയെ കുറിച്ച് നെഗറ്റീവ് കമന്റ് വരാന്‍ കാരണമെന്ന് ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.

    sreenath-rajendran

    ആളുകളുടെ ഇത്തരം മനോഭാവം കാരണം നഷ്ടങ്ങള്‍ സംഭവിക്കുന്നത് നിര്‍മാതാക്കള്‍ക്കാണ്. പോസ്റ്റര്‍ അടിച്ച പണം പോലും തിരികെ കിട്ടുന്നില്ല. ഒന്നര വര്‍ഷത്തെ പ്രയത്‌നമാണ് കൂതറ എന്ന സിനിമ. കടലിലൊക്കെ പോയി ബുദ്ധിമുട്ടിയെടുത്ത സീനുകളുണ്ട്. സിനിമയിക്കെതിരെ വരുന്ന ആരോപണങ്ങള്‍ കാണുമ്പോള്‍ സ്വന്തം കുഞ്ഞിനെ കണ്‍മുമ്പില്‍ വച്ച് ബലാത്സംഗം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്- ശ്രീനാഥ് പറയുന്നു.

    English summary
    Srinath Rajendran's Koothara is just out and the movie opened to a mixed response. In a tete-e-tete with a news forum, the director says that Koothara is an experiment and Malayalis are often not appreciative of fiction films.. 
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X