twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോമന്‍സ് നിര്‍മാതാവിനെതിരെ കുഞ്ചാക്കോ ബോബന്‍ കേസ് നല്‍കി

    By Meera Balan
    |

    കൊച്ചി: റോമന്‍സിന്റെ നിര്‍മ്മാതാവിനെതിരെ നടന്‍ കുഞ്ചാക്കോ ബോബന്‍ വഞ്ചനാക്കുറ്റത്തിന് കേസ് ഫയല്‍ ചെയ്തു. റോമന്‍സ് സിനിമയുടെ നിര്‍മ്മാതാക്കളായ അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ വഞ്ചനാകുറ്റത്തിന് കേസ് ഫയല്‍ ചെയ്തത്. പ്രതിഫലത്തിന്റെ ഭാഗമായി നല്‍കിയ ചെക്ക് മടങ്ങിയതോടെയാണ് കുഞ്ചാക്കോ ബോബന്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്.

    പ്രതിഫലത്തിന്റെ ഭാഗമായി റോമന്‍സിന്റെ നിര്‍മാതാക്കള്‍ നല്‍കിയ 4.35 ലക്ഷത്തിന്റെ ചെക്ക് മടങ്ങുകയായിരുന്നുവെന്നാണ് കുഞ്ചാക്കോബോബന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബന്റെ ആരോപണങ്ങളെ തള്ളി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ പ്രതിഫലത്തുകയ്ക്കുള്ള ചെക്ക് കുഞ്ചാക്കോ ബോബന് കൈമാറിയെന്ന് നിര്‍മ്മാതാവായ അരുണ്‍ പറയുന്നു.

    Kunchako-boban

    റിലീസിന് മുന്‍പ് നാലര ലക്ഷവും ചിത്രത്തിന് ശേഷം 50 ലക്ഷവും തീര്‍ത്തും നല്‍കുകയായിരുന്നെന്നുമാണ് അരുണിന്റെ വാദം. അതിന് ശേഷം ആദ്യം ചെക്കിനുള്ള സ്റ്റോപ്പ് ചെക്കും അരുണ്‍ ബാങ്കില്‍ നല്‍കി. ഇതോടെ ആദ്യ ചെക്ക് അപ്രസക്തമായി. ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ് ഇത്രയും നാളുകള്‍ക്ക് ശേഷം എന്തിനാണ് ഇങ്ങനെയൊരു കേസ് എന്നും അരുണ്‍ ചോദിയ്ക്കുന്നു.

    റോമന്‍സിന്റെ ഷൂട്ടിംഗിനിടെ പല പ്രശ്‌നങ്ങളും കുഞ്ചാക്കോ ബോബന്‍ ഉണ്ടാക്കിയെന്നും തന്നെ മാനസികമായി തകര്‍ക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കമെന്നും അരുണ്‍. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബനും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ റോമന്‍സ് 2013 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിയിരുന്നു.

    English summary
    Kunchacko Boban files cheating case against Roman's Producer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X