twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    By Lakshmi
    |

    മലയാളത്തില്‍ ആരും അസൂയപ്പെടുന്ന താരത്തിളക്കം സ്വന്തമാക്കിയിട്ടുള്ള യുവതാരമാണ് കുഞ്ചാക്കോ ബോബന്‍. സിനിമയുടെ മുറ്റത്ത് കളിച്ചുവളര്‍ന്ന് സിനിമയില്‍ത്തന്നെ എത്തിച്ചേര്‍ച്ച ചാക്കോച്ചന്‍ കരിയറിന്റെ കാര്യത്തിലും വ്യത്യസ്ത തേടുന്ന കാര്യത്തിലും ആര്‍ക്കും മാതൃകയാക്കാവുന്ന താരമാണ്. ആദ്യകാലത്തെ ചോക്ലേറ്റ് നായകന്‍ ഇമേജ് മാറ്റിമറിച്ചുകൊണ്ട് ചാക്കോച്ചന്‍ നടത്തിയ രണ്ടാംവരവായിരുന്നു ഏറ്റവും മികച്ചത്.

    2014ല്‍ മികച്ച ഒട്ടേറെ ചിത്രങ്ങളാണ് ചാക്കോച്ചന്റെ കയ്യിലുള്ളത്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ വേഷങ്ങള്‍തന്നെയാണ്. 2013ഉം ചാക്കോച്ചനെ സംബന്ധിച്ച് ഭാഗ്യവര്‍ഷമായിരുന്നു. പുള്ളപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രം വന്‍ഹിറ്റായി മാറിയതോടെ ചാക്കോച്ചന്റെ താരമൂല്യം കുത്തനെ ഉയരുകയായിരുന്നു. ഇപ്പോള്‍ ചാക്കോച്ചന്‍ 2014നെ വരവേറ്റത് കൈനിറയെ ചിത്രങ്ങളുമായിട്ടാണ്. മികച്ച കുറേയേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ താന്‍ ആകെ എക്‌സൈറ്റഡാണെന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

    ഉദയയുടെ സ്വന്തം ചാക്കോച്ചന്‍

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    ഉദയ സ്റ്റുഡിയോയുമായി ഒരു കാലത്ത് മലയാളസിനിമയില്‍ നിറഞ്ഞുനിന്ന മാളിയം പുരയ്ക്കല്‍ കുഞ്ചാക്കോയുടെ കൊച്ചുമകനാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോ നടനും സംവിധായകനും നിര്‍മ്മാതാവുമെല്ലാമായിരുന്ന സിനിമയില്‍ സജീവമായിരുന്നു.

    അനിയത്തിപ്രാവിലൂടെയെത്തിയ താരം

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ എന്ന നടനെ മലയാളത്തിന് ലഭിച്ചത്. മലയാളികളുടെ പൊന്നോമനയായിരുന്ന ബേബി ശാലിനി നായികയായി എത്തിയ ഈ ഫാസില്‍ ചിത്രം വന്‍വിജയം നേടിയ ചിത്രമായിരുന്നു.

    സൂപ്പര്‍ഹിറ്റുകള്‍ പലത്

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    ചോക്ലേറ്റ് നായകന്‍ എന്ന വിശേഷണവുമായിട്ടാണ് ചാക്കോച്ചന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഇറങ്ങിയ പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായി. ഇതില്‍ എടുത്തുപറയേണ്ടവയാണ് നിറം, ദോസ്ത്, നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, കസ്തൂരിമാന്‍, സ്വപ്‌നക്കൂട് തുടങ്ങിയ ചിത്രങ്ങള്‍.

    സിനിമയില്‍ നിന്നും മാറിനിന്ന കാലം

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    2005ല്‍ വിവാഹിതനായ ശേഷം ചാക്കോച്ചന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. പിന്നീട് ചില ഫ്‌ളോപ്പുകള്‍ ഉണ്ടായതോടെ 2007ല്‍ ഒറ്റച്ചിത്രവും ചെയ്തില്ല. പിന്നീട് 2008ല്‍ ലോലിപ്പോപ്പ് എന്ന ചിത്രത്തിലൂടെ തിരിച്ചെത്തി.

    രണ്ടാം വരവില്‍ ബ്രേക്കായത് 2010

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    ചോക്ലേറ്റ് നായകന്‍ ഇമേജ് മാറ്റിയെടുക്കാനായിട്ടായിരുന്നു ചാക്കോച്ചന്‍ സിനിമയില്‍ നിന്നും പ്രധാനമായും ഇടവേളയെടുത്തത്. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെ വമ്പന്‍ മേക്കോവറുമായിട്ടാണ് താരമെത്തിയത്. അത് ക്ലിക്കാവുകയും ചെയ്തു. പിന്നീട് ഇതുവരെ വ്യത്യസ്തതയ്ക്കുവേണ്ടി ചാക്കോച്ചന് കാത്തിരിക്കേണ്ടിവന്നിട്ടില്ല.

    ഹിറ്റുകളുടെ നിര

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    ട്രാഫിക്ക്, സീനിയേഴ്‌സ്, ത്രീ കിങ്‌സ്, സെവന്‍സ്, ഡോക്ടര്‍ ലവ്, ഓര്‍ഡിനറി, മല്ലുസിങ്, റോമന്‍സ് എന്നീ ചിത്രങ്ങളെല്ലാം ചാക്കോച്ചന്റെകൂടി സാന്നിധ്യംകൊണ്ട് സൂപ്പര്‍ഹിറ്റായിമാറിയ ചിത്രങ്ങളാണ്.

    2014ലെ ആദ്യചിത്രം

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    കൊന്തയും പൂണൂലുമാണ് 2014ല്‍ ഇറങ്ങിയ ആദ്യ ചാക്കോച്ചന്‍ ചിത്രം. ഭാമ നായികയായി എത്തിയിരിക്കുന്ന ഈ ചിത്രം ഹൊറര്‍ കാറ്റഗറിയില്‍ പെടുത്താവുന്നതാണ്. കൃഷ്ണന്‍ എന്ന ബ്രാഹ്മണയുവാവായിട്ടാണ് ഈ ചിത്രത്തില്‍ ചാക്കോച്ചന്‍ അഭിനയിച്ചിരിക്കുന്നത്.

    ലോ പോയിന്റ്

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ലോ പോയിന്റ് എന്ന ചിത്രം മാര്‍ച്ച് 28നാണ് റിലീസ് ചെയ്യുന്നത്. സമര്‍ത്ഥനായ സത്യ എന്ന അഭിഭാഷകനായിട്ടാണ് ചിത്രത്തില്‍ ചാക്കോച്ചന്‍ വേഷമിടുന്നത്. നമിത പ്രമോദ് നായികയായി എത്തുന്ന ചിത്രം ഒരാണും പെണ്ണും തമ്മിലുള്ള മത്സരത്തിന്റെ കഥയാണ്.

    പോളി ടെക്‌നിക്

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പോളി ടെക്‌നിക് എന്ന ചിത്രം ഏപ്രില്‍ 11നാണ് റിലീസിനെത്തുക. ഈ ചിത്രത്തില്‍ പോളിയെന്ന ചെറുപ്പക്കാരനായിട്ടാണ് ചാക്കോച്ചനെത്തുന്നത്. മിഥുനത്തിലെ ദാക്ഷായണി ബിസ്‌കറ്റ് കമ്പനി വീണ്ടുമൊരു കഥാപാത്രമായി എത്തുന്ന ചിത്രമാണിത്. ഭാവനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

    ഹൗ ഓള്‍ഡ് ആര്‍ യു

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമെന്ന നിലയ്ക്ക് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന റോഷന്‍ ആന്‍ഡ്രൂസ്. ചിത്രത്തില്‍ മഞ്ജുവിന്റെ ഭര്‍ത്താവിന്റെ വേഷത്തിലാണ് ചാക്കോച്ചന്‍ എത്തുന്നത്.

    കസിന്‍സ്

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    വിശുദ്ധന്‍ എന്ന ചിത്രത്തിന് ശേഷം ചാക്കോച്ചനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് കസിന്‍സ്. ശൃംഗാരവേലനില്‍ നായികയായി എത്തിയ തെന്നിന്ത്യന്‍ താരം വേദികയാണ് ഈ ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയാവുന്നത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രമാണിത്.

    ഇതു താന്‍ഡാ പൊലീസ്

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    സുഗീത്-നിഷാദ് കോയ ടീം ഒരുക്കുന്ന ഇതു താന്‍ഡാ പൊലീസ് എന്ന ചിത്രവും ചാക്കോച്ചന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ്.

    ജോണി ആന്റണിയും ചിത്രം

    2014 ചാക്കോച്ചന്‍ എക്‌സൈറ്റഡാണ്

    ജോണി ആന്റണിയും ബെന്നി പി നായരമ്പലവും ഒന്നിയ്ക്കുന്ന ചിത്രവും ചാക്കോച്ചന് 2014ല്‍ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല.

    English summary
    Kunchacko Boban, one of the most romantic actor in the industry is on a high. The actor is brimmed with opportunities that the year has indeed something good for him in store.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X