twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രിയയെ കണ്ടതും പ്രണയത്തിലായതും; കുഞ്ചാക്കോ ബോബന്‍ പറയുന്നു

    By Aswathi
    |

    അനിയത്തിപ്രാവും നിറവുമെല്ലാം കണ്ടിറങ്ങിയ പെണ്‍കുട്ടികളുടെ പുരുഷ സങ്കല്‍പമായിരുന്നു അന്ന് കുഞ്ചാക്കോ ബോബനെന്ന നടന്‍. സാധാരണ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, നടിമാരും ഒന്ന് കുഞ്ചാക്കോ ബോബനൊപ്പം സ്‌ക്രീനില്‍ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ കാവ്യമാധവനും ഒരു പൊതുടചങ്ങില്‍ ചാക്കോച്ചന്റെ സാമിപ്യത്തില്‍ ഷംന കാസിമും ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്.

    പക്ഷെ ആരാധരെ കടുത്ത നിരാശയിലാഴ്ത്തിയാണ് കുഞ്ചാക്കോബബന്റെ പ്രണയകഥ കേട്ടത്. പ്രിയയെ വിവാഹം കഴിച്ചതോടൊപ്പം ചാക്കോച്ചന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. രണ്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പിന്നെ ചാക്കോച്ചന്‍ തിരിച്ചുവന്നത്. പുതിയ ഭാവത്തില്‍ വേഷത്തില്‍. ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജൊക്കെ പോയി. വില്ലനായും സഹനടനായും നടനായും വീണ്ടും വെള്ളിത്തിരയില്‍. പ്രിയയെ കണ്ടതിനെ കുറിച്ചും പ്രണയത്തിലായതിനെ കുറിച്ചും കുഞ്ചാക്കോ ബോബന്‍ പറയുന്നത് തുടര്‍ന്ന് വായിക്കൂ.

    സിനിമാ ബാക്ക്ഗ്രൗണ്ട്

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    അച്ഛനും അപ്പൂപ്പനും എല്ലാം സിനിമയുമായി ബന്ധപ്പെട്ടിരുന്നവരാണ്. ഉദയാ സ്റ്റുഡിയോ എന്ന നിര്‍മാണ കമ്പനി തലമുറ തലമുറയായി കൈമാറിവന്നു. ഒത്തിരി ഹിറ്റുകള്‍ നേടിയ നിര്‍മ്മാണക്കമ്പനിയായിരുന്നു ഉദയ. ചെറുപ്പം മുതലേ ഇത് കണ്ടാണ് ചാക്കോച്ചന്‍ വളര്‍ന്നത്.

    സിനിമയിലേക്ക്

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    അച്ഛന്റെ നിര്‍ബന്ധപ്രകാരമാണ് അനിയത്തിപ്രാവ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. അന്ന ബാച്ചിലര്‍ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ചാക്കോച്ചന്‍. ഈ ഒരൊറ്റ സിനിമ എന്ന് പറഞ്ഞുകൊണ്ടാണ് വെള്ളിത്തിരയിലെത്തിയത്. സിനിമ സൂപ്പര്‍ഹിറ്റായി.

    രണ്ടാം വരവ്

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    ആദ്യ സിനിമയ്ക്ക് ശേഷം പഠിക്കാന്‍ വേണ്ടി രണ്ട് വര്‍ഷം അവധിയെടുത്തു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായി. അനിയത്തി പ്രാവിന്റെ അലകള്‍ അപ്പോഴും അടങ്ങിയിരുന്നില്ല. പിന്നെ സിനിമയില്‍ താത്പര്യമായി. ആസ്വദിക്കാന്‍ തുടങ്ങിയ ഒരുപാട് ചിത്രങ്ങള്‍ ചെയ്തു. ചിലത് വിജയവും വന്‍വിജയവുമായി, മറ്റുചിലത് പൊട്ടി

    സിനിമയില്‍ നിന്നൊരവധി

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    2004 ല്‍ ചാക്കോച്ചന്‍ ഒരു നീണ്ട അവധിയെടുത്തു. കഥാപാത്രങ്ങളില്‍ വലിയ പുതമയൊന്നും തനിക്ക് തോന്നിയില്ല. പ്രേക്ഷകരും കൂടുതലൊന്നും എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നുമില്ലെന്ന് തോന്നിയപ്പോള്‍ അവധിയെടുത്തു എന്ന് ചിരിച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ പറയുന്നു

    വിവാഹവും ഒരു കാരണമാണ്

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    2004-ല്‍ ആണ് വിവാഹം കഴിഞ്ഞതും. അതോടെ പൂര്‍ണമായും രണ്ട് വര്‍ഷം സിനിമയില്‍ നിന്ന് വിട്ട് നിന്നും. പ്രിയയും ചാക്കോച്ചനും തമ്മില്‍ പ്രണയിച്ചാണ് വിവാഹിതരായത്.

    മടങ്ങിവരണമെന്ന തോന്നല്‍

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    സിനിമയില്‍ നിന്ന് വിട്ട് നിന്നപ്പോഴാണ് തന്നെ എത്രമാത്രം പ്രേക്ഷകര്‍ സ്‌നേഹിക്കുന്നുവെന്ന് മനസ്സിലായത്. പലരും അത് ആവശ്യപ്പെട്ടും. ഭാര്യയും അത് തന്നെയാണ് വഴിയെന്ന് ചൂണ്ടിക്കാട്ടി. അതോടെ തിരിച്ചുവരാന്‍ തീരുമാനിച്ചു.

    തിരിച്ചുവരവിനുള്ള വഴി

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    തിരിച്ചുവരാന്‍ തീരുമാനിച്ചതിന് ശേഷം കണ്‍ഫ്യൂഷനായി. രണ്ട് വര്‍ഷത്തെ ഗ്യാപ്പ് നികത്തുന്നതായിരിക്കണം തിരിച്ചുവരവെന്ന് ആഗ്രഹിച്ചിരുന്നു. ഇക്കാര്യം സിനിമയിലെ അടുത്ത സുഹൃത്തുക്കളായ ബെന്നി പി നായരമ്പലത്തോടും ലാല്‍ ജോസിനോടും പറഞ്ഞു. സിനിമയിലെ ട്രെന്റില്‍ വന്ന മാറ്റം. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലൂടെയോ ഫീമെയില്‍ ഓറിയന്റായ ചിത്രത്തിലൂടെയോ തിരിച്ചുവരുന്നതാണ് നല്ലതെന്ന് അവര്‍ ഉപദേശിച്ചു

    ഗുല്‍മാലിലൂടെ വന്നു

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    വി കെ പ്രകാശ് സംവിധാനം ചെയ്ത ഗുല്‍മാലിലൂടെ തിരിച്ചുവരാന്‍ തീരുമാനിച്ചു. ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. ജയസൂര്യയായിരുന്നു ഒപ്പമഭിനയിച്ചത്. ചിത്രം ഹിറ്റായി. ഗുല്‍ മാലിലൂടെ തന്റെ ഇമേജും മാറി. ഒരു ഹാസ്യതാരമാകാനും തനിക്ക് കഴിയുമെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞതോടെ കഥമാറി

     എല്‍സമ്മ എന്ന ആണ്‍കുട്ടി

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    എല്‍സമ്മ എന്ന ആണ്‍കുട്ടിയാണ് തിരിച്ചുവരവില്‍ ബ്രേക്ക് തന്നത്. ചിത്രത്തിലെ പാലുണ്ണി എന്ന നിഷ്‌കളങ്ക കഥാപാത്രത്തെ പെട്ടന്ന് പ്രേക്ഷകര്‍ അംഗീകരിച്ചു.

    തിരിച്ചുവരവിലെ ഹിറ്റുകള്‍

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    തിരിച്ചുവരവ് അറിയച്ചതോടെ ധാരാളം ചിത്രങ്ങള്‍ ലഭിച്ചു. ട്രാഫിക്ക്, സീനിയേഴ്‌സ്, സെവന്‍സ്, ഓര്‍ഡിനറി, മല്ലു സിംഗ്, തുടങ്ങി ഹൗ ഓള്‍ഡ് ആര്‍ യു വരെ ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്തമായിരുന്നു. സീനിയേഴിലെ വേഷം ഏറെ ആസ്വദിച്ചാണ് ചെയ്തത്.

     കഥാപാത്രങ്ങളില്‍ വന്ന മാറ്റം

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    ഒരു ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജില്‍ നിന്ന് മാറിയാണ് രണ്ടാം വരവ്. കഥാപാത്രമായി മാറുക. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ പാല്‍ക്കച്ചവടക്കാരന്റെ ലുക്കിന് വേണ്ടി ലാല്‍ജോസ് തന്നെ കറുപ്പിച്ചെടുത്തു. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്ന ചിത്രത്തില്‍ മുടിവെട്ടിയതും താടിയെടുത്തതുമെല്ലാം ഈ മാറ്റത്തിന്റെ ഭാഗമാണ്.

    അഭിനയത്തോട് ഇപ്പോഴുള്ള മനോഭാവം

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    അഭിനയത്തെ ഇപ്പോള്‍ കുറച്ചുകൂടെ സീരിയസായി എടുത്തിരിക്കുകയാണ്. പണ്ട് കഥ കേള്‍ക്കും വരും വന്ന് അഭിനയിച്ചു തിരിച്ചു പോകും. തന്റേതായ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സെറ്റില്‍ നേരത്തെ എത്തും. ഷോട്ട് റെഡിയായില്ലെങ്കില്‍ കഥാപാത്രത്തെ കുറിച്ച് പഠിക്കും. തന്‍േതായ രീതിയില്‍ അതിനേക്കിറങ്ങിച്ചെന്ന് കഥാപാത്രമായി മാറും. കഥാപാത്രത്തെ കുറിച്ച് ഒരു പൂര്‍ണ രൂപമുണ്ടാകും

    ശാലിനിയുമായുള്ള കോമ്പിനേഷന്‍

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    ഇനിയൊരു അവസരം വന്നാല്‍ ശാലിനിക്കൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അഭിനയിക്കുമെന്നായിരുന്നു മറുപടി. തന്റെ മികച്ച പെയറാണ് ശാലിനി. അഞ്ച് ചിത്രങ്ങള്‍ ഒരുമിച്ചഭിനയിച്ചതില്‍ നാലും ഹിറ്റാണ്. അനിയത്തിപ്രാവില്‍ തുടങ്ങി നിറം, പ്രേം പൂജാരി, നക്ഷത്രതാരാട്ട് എന്നീ നാല് ചിത്രങ്ങളും കുടുംബ പ്രേക്ഷകരും സ്വീകരിച്ചു. കമല്‍ സംവിധാനം ചെയ്ത നിറം വലിയ ബ്രേക്കാണ് തന്നത്.

     മറ്റ് നായികമാര്‍

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    മറ്റ് നായികമാര്‍ക്കൊപ്പവും നല്ല കോമ്പിനേഷനുണ്ട്. ഭാവനയ്‌ക്കൊപ്പം രണ്ട് ചിത്രങ്ങള്‍ ചെയ്തു. പോളി ടെക്‌നിക്കും ഡോക്ടര്‍ ലവും. ട്രാഫിക്കില്‍ ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി ഒപ്പമഭിനയിച്ച നമിത പ്രമോദിനൊപ്പവും രണ്ട് സിനിമകള്‍. പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, ലോ പോയിറ്റ് എന്നിവ. ആന്‍ അഗസ്തയനൊപ്പം എല്‍സമ്മ എന്ന ആണ്‍കുട്ടി, ഓര്‍ഡിനറി, ത്രി കിങ്‌സ് എന്നീ മൂന്ന് ചിത്രങ്ങളും ചെയ്തു

    ഹരികൃഷ്ണന്‍സില്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    മലയാളത്തിലെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തുടക്കത്തില്‍ തന്നെയാണ്. അപ്പോള്‍ ചാക്കോച്ചന്‍ ഏറെ കുറെ ശ്രദ്ധിക്കപ്പെട്ടു. ഒപ്പം സുധീഷ്, കൃഷ്ണ, കൃഷ്ണ പ്രസാദ് തുടങ്ങിയവരും ഉള്ളപ്പോള്‍ ഒരു യങ്‌സ്‌റ്റേഴ്‌സ് ഫീലിങ് ആയിരുന്നു. മാത്രമല്ല മോഹന്‍ലാലും മമ്മൂട്ടിയും തങ്ങള്‍ക്ക് നല്ല സ്വാതന്ത്രം നല്‍കി പേടി മാറ്റി. അന്ന് അത് അഭിനയകുമ്പോള്‍ തനിക്കറിയില്ലായിരുന്നു അതിന്റെ മൂല്യം എത്രത്തോളം വലുതാണെന്ന് എന്ന് ഇന്ന് ചാക്കോച്ചന്‍ പറയുന്നു.

     പ്രിയയെ കണ്ടുമുട്ടിയത്

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    1998-ല്‍, അന്ന് തിരുവനന്തപുരത്ത് ഒരു സിനിമയുടെ ഷൂട്ടിനായി എത്തിയതാണ്. ഒരു ഹോട്ടലിലാണ് താമസം. കുറെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫ് വാങ്ങാന്‍ എന്റെ അരികില്‍ വന്നു. ഓട്ടോഗ്രാഫ് എഴുതുന്നതിനിടെയാണ് പ്രിയയെ ശ്രദ്ധിച്ചത്. അന്ന് പാടി. ഓ പ്രിയേ...

    പ്രണയത്തിന്റെ തുടക്കം

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറഞ്ഞാല്‍ ചിലര്‍ വിശ്വസിക്കില്ല. എന്നാല്‍ തന്റെ കാര്യത്തില്‍ അത് സത്യമാണെന്ന് ചാക്കോച്ചന്‍ പറയും. പ്രിയയെ കണ്ടതും ലഡു പൊട്ടി. പേരു ചോദിച്ചു. ഓടി മുകളില്‍ കയറി. താഴേ അവളെ നോക്കി നിന്നു. അതായിരുന്നു തുടക്കം.

    വിവാഹത്തിലേക്ക്

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    അങ്ങനെ പ്രണയിച്ചു തുടങ്ങി. പ്രണയം വീട്ടിലറിഞ്ഞു. പ്രിയയുടെ വീട്ടില്‍ പോയി പെണ്ണു ചോദിച്ചു. പക്ഷെ അവള്‍ അന്ന പ്രി-ഡിഗ്രിയ്ക്ക് പഠിക്കുകയായിരുന്നു. പഠിപ്പ് കഴിയുവോളം കാത്തിരിക്കാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞാല്‍ ഞാന്‍ പിന്മാറും എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഞാന്‍ കാത്തിരുന്നു.

    ഗോസിപ്പുകള്‍ക്കൊപ്പം

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    പ്രിയയുമായി പ്രണയത്തിലായ സമയത്ത് സിനിമയിലുള്ള പലരുമായും ഗോസിപ്പുകള്‍ വന്നിരുന്നു. ഒന്നിനോടും പ്രതികരിക്കാന്‍ നിന്നില്ല. എല്ലാം ഒരു തമാശയായാണ് താനും പ്രിയയും കണ്ടത്. 2005 ല്‍ വിവാഹം കഴിഞ്ഞതോടെ ഗോസിപ്പ് അവസാനിച്ചു.

    ഇന്ന് എന്റെ പ്രിയതമ

    പ്രിയയെ കണ്ടതും പ്രണയത്തിലായതും

    ഇന്ന് എന്റെ ജീവിതത്തിലെന്നപോലെ സിനിമയിലും പ്രിയ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സിനിമയയുടെ കഥ വായിക്കും. അതെകുറിച്ച് ചര്‍ച്ച ചെയ്യുകയുമെല്ലാം ചെയ്യും. എന്റെ തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ താത്പര്യമെടുത്തത് പ്രിയയാണെന്നും ചാക്കോച്ചന്‍ പറയുന്നു. .

    English summary
    Kunchakko Boban telling about how he met his wife and her role in his life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X