twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ ജോസിന് ക്ലാപ്പടിയ്ക്കാന്‍ അച്ഛനും അമ്മയും

    By Lakshmi
    |

    ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനായി മാറിയിട്ട് പതിനാറ് വര്‍ഷങ്ങളായി. സംവിധായകന്‍ കമലിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ലാല്‍ ജോസ് 1998ലാണ് മറവത്തൂര്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ലാല്‍ ജോസ് സ്വതന്ത്ര സംവിധായകനായത്.

    മമ്മൂട്ടി നായകനായ ചിത്രം മോശമല്ലാത്ത പേരുനേടുകയും പിന്നീട് ഏറെ ചിത്രങ്ങള്‍ ലാല്‍ ജോസ് സംവിധാനം ചെയ്തു. ഏഴു സുന്ദര രാത്രികളാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത് ഒടുവില്‍ പുറത്തുവന്ന ചിത്രം.

    Lal Jose's parents


    ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ നായകന്മാരാക്കി വിക്രമാദിത്യന്‍ എന്നൊരു ചിത്രമൊരുക്കുകയാണ് ലാല്‍ ജോസ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചത് ലാല്‍ ജോസിന്റെ മാതാപിതാക്കളാണ്.

    അച്ഛനും അമ്മയും ചേര്‍ന്ന് വിക്രമാദിത്യന് ആദ്യ ക്ലാപ്പ ്‌കൊടുക്കുന്ന ഫോട്ടോ ലാല്‍ ജോസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതാദ്യമായിട്ടാണ് ലാല്‍ ജോസിന്റെ ചിത്രത്തിന് ക്ലാപ്പടിയ്ക്കാന്‍ അച്ഛനും അമ്മയും എത്തുന്നത്. ക്ലാപ് ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന മാതാപിതാക്കള്‍ നിറഞ്ഞ സന്തോഷത്തിലാണ്.

    ഇതേ സന്തോഷം ഈ ചിത്രം റിലീസ് ചെയ്തുകഴിഞ്ഞും നിലനില്‍ക്കട്ടേയെന്ന് ആശംസിയ്ക്കുന്നുവെന്നാണ് ലാല്‍ ജോസ് ചിത്രത്തിന് കുറിപ്പെഴുതിയിരിക്കുന്നത്. എന്തായാലും സംവിധായകന്റെ അച്ഛനും അമ്മയും ആദ്യ ക്ലാപ്പ് നല്‍കുകയെന്ന പ്രത്യേകതയ്ക്ക് വിക്രമാദിത്യന്റെ സെറ്റ് സാക്ഷിയായി.

    English summary
    Recently,director Lal Jose posted a picture of his parents on internet, where the duo are seen giving the first clap for his upcoming movie Vikramadityan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X