twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

തട്ടത്തിന്‍ മറയത്തിലെ പ്രണയഭാഷ മൊയ്തീന്‍-കാഞ്ചന പ്രണയത്തില്‍ നിന്ന്

By Aswathi

മലയാളികള്‍ നെഞ്ചിലേറ്റിയ പ്രണയ കഥയായിരുന്നു വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്. മതത്തിന്റെ അതിര്‍ വരുമ്പുകള്‍ ലംഘിച്ച് ഒന്നായ വിനോദും അയിഷയും. അയ്ഷയും വിനോദും പരസ്പരം അടുത്തറിഞ്ഞത് കത്തുകളിലൂടെയാണ്. അതും അവര്‍ക്ക് മാത്രം മനസ്സിലാകുന്ന പ്രണയ ഭാഷയിലുള്ള എഴുത്തുകള്‍. ഈ എഴുത്ത് സംവിധായകന്‍ വിനീത് ശ്രീനിവാസന് എവിടെ നിന്ന് കിട്ടി.

വനീത് അക്കാര്യം തുറന്നു പറയുന്നു. തട്ടത്തിന്‍ മറയ്ത്ത് എന്ന തന്റെ ചിത്രത്തില്‍ അയ്ഷയും വിനോദും സംസാരിക്കുന്ന കത്ത് ഭാഷ തനിക്ക് ലഭിച്ചത് മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ കഥയില്‍ നിന്നാണെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ ഇട്ട ഒരു സ്റ്റാറ്റസിലാണ് വിനീത് ഈക്കാര്യം വ്യക്തമാക്കിയത്.

vineeth-sreenivasan

വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതൃഭൂമി ആഴ്ച പതിപ്പില്‍ വന്ന മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയ കഥ എനിക്ക് ഏറെ പ്രചോദനമായിരുന്നു. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഐഷയും വിനോദും കൈമാറുന്ന കത്തിനെ കുറിച്ച് ആശയം ലഭിച്ചത് ആ ലേഖനത്തില്‍ നിന്നാണെന്ന് വിനീത് കുറ്റസമ്മതം നടത്തുന്നു.

ഇതേ കഥ ആസ്പദമാക്കി ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും ചിത്രം ഇതിഹാസ പ്രണയകഥയായിതീരുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും വിനീത് ഫേസ്ബുക്കില്‍ എഴുതി.

Post by Vineeth Sreenivasan.

'മതവും ശരീരവുമില്ല, രണ്ട് പ്രണയാത്മാക്കള്‍' എന്ന പേരില്‍ മാധ്യമപ്രവര്‍ത്തകനായ പി ടി മുഹമ്മദ് സാദ്ദിഖാണ് കാഞ്ചനമാലയുടെയും മൊയ്തീന്റെയും പ്രണയം പുസ്തകത്തിലാക്കിയത്. ഇതില്‍ നിന്നെല്ലാം പ്രചോദനമുള്‍ക്കൊണ്ടാണ് വിമലിപ്പോള്‍ എന്ന് നിന്റെ മൊയ്തീന്‍ ഒരുക്കുന്നത്. പൃഥ്വിരാജും പാര്‍വ്വതിയുമാണ് മൊയ്തീനും കാഞ്ചനമാലയുമാകുന്നത്. കഥയിലെ നായകന്‍ മൊയ്തീനെ ഇരുവഴിഞ്ഞിപ്പുഴ കൊണ്ടുപോയെങ്കിലും ആ പ്രണയത്തിന്റെ ഓര്‍മയില്‍ ഇന്നും ജീവിക്കുകയാണ് 74കാരിയായ കാഞ്ചനമാല

English summary
Love letter code of Thattathin Marayathu is inspired by the article about Moideen and Kanjana: Vineeth Sreenivasan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X