twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    By Aswathi
    |

    സിനിമ മാത്രമല്ലല്ലോ ലോകം. ചുറ്റും എന്ത് നടക്കുന്നു എന്നും താരങ്ങള്‍ അറിഞ്ഞിരിക്കേണ്ടേ. തങ്ങളുടെ സമൂഹം, ചുറ്റുപാട്, ഭരണം തുടങ്ങിയ സാമൂഹ്യ കാര്യങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന താരങ്ങള്‍ മലയാളം സിനിമാ ലോകത്തുണ്ട്.

    രാഷ്ട്രീയമായാലും സാമൂഹികമായാലും തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയും ഒരു സെലിബ്രേറ്റിയാണന്ന ചട്ടക്കൂടില്‍ നിന്ന് പുറത്തേക്കിറങ്ങുകയും ചെയ്യുന്ന താരങ്ങളുണ്ട്. അല്ലങ്കില്‍, താനൊരു സെലിബ്രേറ്റിയാണെന്ന പദവി സമൂഹത്തെ ബോധവത്കരിക്കാന്‍ നല്ല തലത്തില്‍ ഉപയോഗപ്പെടുത്താറുണ്ട്. ഇവിടെയിതാ അങ്ങനെ ചില താരങ്ങള്‍...

    മമ്മൂട്ടി

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    രാഷ്ട്രീയത്തില്‍ പരസ്യമായി ഇതുവരെ മമ്മൂട്ടി നിലപാട് വ്യക്തമാക്കിയിട്ടില്ല. പക്ഷെ സമൂഹത്തെ ബോധവത്കരിക്കാനുള്ള പ്രവൃത്തികളില്‍ എന്നും ഒരു മെഗാസ്റ്റാറെന്ന പദവിയില്‍ നിന്ന് കൊണ്ട് തന്നെ അദ്ദേഹം പങ്കാളിയാകാറുണ്ട്. ഒടുവിലിപ്പോള്‍ യുവത്വത്തെ ബോധവത്കരിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ 'അഡിക്റ്റഡ് ടു ലൈഫ്' എന്ന പരപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നു.

    മഞ്ജു വാര്യര്‍

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    സ്ത്രീ സംരക്ഷണവും ശാക്തീകരണവും ലക്ഷ്യമിട്ട് തുടങ്ങിയ ഷി ടാക്‌സിയുടെ ബ്രാന്റ് അംബാസിഡറായാണ് മഞ്ജു തുടങ്ങിയത്. ഇപ്പോള്‍ കുടുംബശ്രീയുടെയും സംസ്ഥാന സര്‍ക്കാറിന്റെ ജെന്റര്‍ പാര്‍ക്കിന്റെയും അംബാസിഡരാണ്. കഴിഞ്ഞ ദിവസം അര്‍ബുദ രോഗികള്‍ക്ക് മുടിമുറിച്ചുകൊടുക്കുന്ന പരിപാടി മഞ്ജു ഫഌഗ് ഓഫ് ചെയ്തു

    മോഹന്‍ലാല്‍

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    സമൂഹത്തിലെ കാലിക പ്രസക്തിയുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ എന്നും പേന ചലിപ്പിക്കുന്ന സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍. നല്ലതിനെ അഭിനന്ദിക്കാനും തെറ്റിനെ ചൂണ്ടികാണിക്കാനും മോഹന്‍ലാല്‍ തൂലിക എടുക്കുന്നു. ടി പി ചന്ദ്രശേഖരന്‍ കേസുളുള്‍പ്പടെയുള്ള കാര്യങ്ങളില്‍ മോഹന്‍ലാല്‍ ബ്ലോഗിലൂടെ പ്രതികരിച്ചിട്ടുണ്ട്

    കുഞ്ചാക്കോ ബോബന്‍

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    കുഞ്ചാക്കോ ബോബന്‍ അങ്ങനെ തുറന്ന് അഭിപ്രായങ്ങള്‍ പറഞ്ഞ് രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നില്ലെങ്കിലും തന്നെ കൊണ്ട് ആകുന്ന തരത്തില്‍ സമൂഹത്തിന് വേണ്ടി ചെലവഴിക്കുന്നുണ്ട്. ഒട്ടിസം ബാധിച്ച കുരുന്നുകളെ സംരക്ഷിക്കുന്നതിന് വേണ്ടി നടന്‍ പ്രവര്‍ത്തിക്കുന്നു. ഇക്കഴിഞ്ഞ വിവാഹ വാര്‍ഷികം ചാക്കോച്ചനും ഭാര്യയും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കൊപ്പമാണ് ആഘോഷിച്ചത്.

     റിമയും ആഷിക്കും

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    സമൂഹം ചര്‍ച്ച ചെയ്യുന്ന കാര്യങ്ങള്‍ എന്നും വിഷയമാക്കിയെടുക്കുന്ന താര ദമ്പതികളാണ് ആഷിക് ആബുവും റിമയും. സിനിമയ്ക്കപ്പുറത്തെ ഏത് കാര്യത്തിലും ആഷികും റിമയും ഇടപെടാറുണ്ട്. ഫേസ്ബുക്കിലൂടെയും മറ്റും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയും ചെയ്യും

    സുരേഷ് ഗോപി

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്നുകേട്ട മലയാള നടന്മാരുടെ പേരുകളിലൊന്നാണ് സുരേഷ് ഗോപിയുടേത്. സിനിമയിലെ ഡയലോഗുകള്‍ പഠിച്ചു പറയുന്നതു പോലെ തന്നെ, അത്രയും ഗാഭീര്യത്തോടെയും ആരെയും ഭയപ്പെടാതെയും സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കും. അടുത്തിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറിച്ച് മോശം പരമാര്‍ശം നടത്തിയത് താരത്തെ വെട്ടിലാക്കിയിരുന്നു

    ദിലീപ്

    സിനിമ മാത്രമല്ലല്ലോ, ഒന്ന് പുറത്തേക്കും നോക്കണ്ടെ...

    ചാരിറ്റി പ്രവര്‍ത്തനങ്ങളിലാണ് ദിലീപിന് താത്പര്യം. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളില്‍ തന്റെ ആരാധകര്‍ക്കൊപ്പം രക്തദാനത്തിന്റെ ക്യാമ്പുകളിലും ദിലീപ് പങ്കെടുത്തിട്ടുണ്ട്.

    English summary
    many Mollywood A-listers have proved that they are more than just actors, and have made use of their celeb status to serve society.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X