twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നേരില്‍ കണ്ടാലും മിണ്ടാത്ത സിനിമയിലെ ശത്രുക്കള്‍

    By Aswathi
    |

    സുരേഷ് ഗോപിയുടെയും മമ്മൂട്ടിയുടെയും പിണക്കം വീണ്ടും ചര്‍ച്ചാ വിഷയമായതിനു ശേഷം സിനിമയ്ക്കകത്തെ നീണ്ടനാളത്തെ പിണക്കങ്ങളെല്ലാം മറനീക്കി പുറത്തുവരികയാണ്. ഒരേ മേഖലയില്‍ ജോലിചെയ്യുന്ന ഇവര്‍ തമ്മില്‍ കണ്ടാല്‍ പോലും പരസ്പരം മിണ്ടാറില്ലെന്നാണ് കേള്‍ക്കുന്നത്. ഒന്നും രണ്ടുമല്ല വര്‍ഷങ്ങല്‍ തന്നെ പഴക്കമുണ്ട് ഈ പിണക്കങ്ങള്‍ക്ക്.

    സെലിബ്രേറ്റികളല്ലെ, പരസ്പരം തോറ്റു കൊടുക്കാനുള്ള മടികൊണ്ട് ആ പിണക്കം നീണ്ടും പോകുന്നു. ചിലരുടെ പിണക്കങ്ങള്‍ ഈ അടുത്ത കാലത്ത് ഇണക്കമായി. മറ്റു ചിലര്‍ ജീവിതം വിട്ട് പോയപ്പോള്‍ ആ പിണക്കങ്ങളൊന്നും ഒന്നുമല്ലാതെയായി. ആരൊക്കെയാണ് ആ താരങ്ങളെന്നല്ലെ. ചിത്രങ്ങള്‍ കാണൂ.

    ദിലീപ്-പൃഥ്വിരാജ്

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    ഒന്നിച്ച് ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത പൃഥ്വിരാജും ദിലീപും തമ്മില്‍ നേരെ കണ്ടാല്‍ പോലും മിണ്ടില്ലത്രെ. പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ വിജയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ദിലീപ് തിയേറ്ററില്‍ ആളെവച്ചു കൂവിച്ചെന്ന് പൃഥ്വി ആരോപിക്കുന്നു. അതിന്റെ ആവശ്യം തനിക്കില്ലെന്ന് ദിലീപും. എന്നാല്‍ പൃഥ്വിയുടെ ചേട്ടന്‍ ഇന്ദ്രജിത്തുമായി ദിലീപ് നല്ല കൂട്ടാണ്. ഇരുവരും ചേര്‍ന്ന് ഒത്തിരി ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുമുണ്ട്.

    സുരേഷ് ഗോപി-ജയറാം

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    സമ്മര്‍ ഇന്‍ ബത്‌ല്‌ഹെം എന്ന ചിത്രത്തില്‍ ഒരുമിച്ചഭിനയ്ച്ച് മികച്ച വിജയം നേടിയ ഇവരും ശത്രുക്കളായിരുന്നു. എന്നാല്‍ പിണക്കം മറന്ന് ഇരുവരും ഇപ്പോള്‍ ജോഷി സംവിധാനം ചെയ്യുന്ന സലാം കാശ്മീര്‍ എന്ന ചിത്രത്തിലൂടെ ഒന്നായി.

     മമ്മൂട്ടി-സുരേഷ്‌ഗോപി

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    ഇതല്‍പം കട്ടിയുള്ള പിണക്കമാണ്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്ത്രതിന്റെ ചിത്രീകരണത്തിനിടെ തുടങ്ങിയ ഉടക്കാണ്. സുരേഷ് ഗോപിയെ മമ്മൂട്ടി വഴിയില്‍ ഇറക്കിവിട്ടെന്നും മറ്റും പാപ്പരസികള്‍ പറഞ്ഞുപരത്തുന്നു. എങ്കിലും സംഭവത്തിന്റെ നിജസ്ഥിതി അറിയില്ല. ഈ ഉടക്ക് കാരണം ഒത്തിരി ചിത്രങ്ങളും മുടങ്ങിപ്പോയി.

    മോഹന്‍ലാല്‍-ജഗതി

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    നിരവധി ഹാസ്യചിത്രങ്ങള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെങ്കിലും ഒരു കാലത്ത് ഇവരും ബദ്ധശത്രുക്കളായിരുന്നത്രെ. പക്ഷേ ഇപ്പോള്‍ ആ പിണക്കമൊന്നുമില്ല കേട്ടോ.

    ജയറാം-രാജസേനന്‍

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    ഈ ഇടെയാണ് ഈ ശത്രുതയെ കുറിച്ചും അറിഞ്ഞ് തുടങ്ങിയത്. മേലെ പറമ്പിലെ ആണ്‍വീട്, കടിഞ്ഞൂല്‍ കല്യാണം, അയലത്തെ അദ്ദേഹം തുടങ്ങി ഒത്തിരി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നു. ജയറാമിനെ ജനപ്രിയനാക്കിയത് രാജസേനനും, രാജസേനനെ സംവിധായകനാക്കിയത് ജയറാമുമാണെന്ന് തന്നെ പറയാം. പക്ഷേ ആദ്യ കാലത്ത് കഥ കേള്‍ക്കാതെ രാജ സേനന്റെ ചിത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയ ജയറാം പിന്നെ കഥ കേള്‍ക്കണം എന്ന വാശിപിടിച്ചതാണ് ഈ ഉടക്കിന് കാരണം

    മമ്മൂട്ടി-തിലകന്‍

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    തിലകന്‍ ജീവിച്ചിരുന്ന കാലത്ത് മമ്മൂട്ടിയും തിലകനും തമ്മില്‍ വലിയ ശത്രുതയിലായിരുന്നു. ഇത് കാരണം നിരവധി അവസരങ്ങളും തിലകന് നഷ്ടമായി.

    നെടുമുടി വേണു-തിലകന്‍

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    ജീവിച്ചിരുന്ന കാലത്ത് തിലകന്‍ നെടുമുടിയുടെയും ശത്രുവായിരുന്നത്രെ. തന്റെ ഒരുപാട് അവസരങ്ങള്‍ നഷ്ടമാക്കിയത് തിലകനാണെന്ന് നെടുമുടി ആരോപിച്ചിരുന്നു

    ഉണ്ണിമുകുന്ദന്‍-മേജര്‍ രവി

    മലയാള സിനിമയിലെ ബദ്ധശത്രുക്കള്‍

    അടുത്തിടെ തെറ്റിപ്പിരിഞ്ഞ സംവിധായകനും യുവതാരവുമാണിവര്‍. മുന്നെയുള്ള ശത്രതയുടെ പേരില്‍ ഉണ്ണി മുകുന്ദനെ മറ്റൊരു സംവിധായകന്റെ ഷൂട്ടിങ് ലൊക്കേഷനില്‍വച്ച് മേജര്‍ രവി പരിഹസിച്ചതിനെ തുടര്‍ന്ന് ഉണ്ണി അദ്ദേഹത്തെ എടുത്തിട്ട് കുടഞ്ഞു എന്നാണ് കേള്‍ക്കുന്നത്.

    English summary
    In Malayalam film industry having so many enemies. just follow who are their.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X