twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുന്നറിയിപ്പ് റിലീസ് മാറ്റിയത് മംഗ്ലിഷ് വിജയിപ്പിക്കാന്‍

    By Nirmal Balakrishnan
    |

    മുന്നറിയിപ്പു മാറ്റി മംഗ്ലീഷ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് മമ്മൂട്ടി. വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് ആയിരുന്നു മമ്മൂട്ടിയുടെ റംസാന്‍ റിലീസ് ആയി തീരുമാനിച്ചിരുന്നത്. എന്നാല്‍ ചിത്രം അവാര്‍ഡ് സിനിമയാകുമോയെന്ന് പ്രേക്ഷകര്‍ തെറ്റിദ്ധരിച്ച് തിയറ്ററിലെത്താന്‍ മടിക്കുമോ എന്ന പേടികാരണമാണ് കോമഡി ചിത്രമായ മംഗ്ലിഷ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

    ജൂലൈയില്‍ മുന്നറിയിപ്പും ഓഗസ്റ്റില്‍ മംഗ്ലീഷുമായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സലാം ബാപ്പു സംവിധാനം ചെയ്യുന്ന മംഗ്ലിഷ് മമ്മൂട്ടി ഫാന്‍സുകാരെ മുന്നില്‍ക്കണ്ടു നിര്‍മിച്ചതാണ്. അതുകൊണ്ടു തന്നെ റംസാന് ഈ ചിത്രം ഗ്രാന്‍ഡ് റിലീസ് ആയി ചെയ്യാമെന്നാണ് ഒടുവില്‍ തീരുമാനിച്ചത്.

    manglish-munnariyippu

    ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ബാല്യകാലസഖി, പ്രെയ്‌സ് ദ് ലോര്‍ഡ്, ഗ്യാങ്‌സ്റ്റര്‍ എന്നിവയെല്ലാം ഏഴുനിലയില്‍ തകര്‍ന്ന ചിത്രങ്ങളായിരുന്നു. പരാജയ ഘോഷയാത്രയ്ക്കുപിന്നാലെ മുന്നറിയിപ്പ് എത്തി വീണ്ടും പരാജയം വാങ്ങേണ്ടി വന്നാല്‍ അതിനു പിന്നാലെ വരുന്ന മംഗ്ലിഷിനെയും രാജാധിരാജയെയും അതു ബാധിക്കും.

    അതേസമയം കോമഡിയും ആക്ഷനുമെല്ലാം ഒത്തുചേര്‍ന്ന മസാല ചിത്രമായ മംഗ്ലിഷ് റിലീസ് ചെയ്താല്‍ ഫാന്‍സുകാരെ തൃപ്തിപ്പെടുത്തി അതിലൂടെ വിജയം നേടാമെന്ന കണക്കുകൂട്ടലിലാണ് റിലീസ് വച്ചുമാറാന്‍ കാരണം. വേണു സംവിധാനം ചെയ്യുന്ന ചിത്രം ഓഫ്ബീറ്റ് ചിത്രമാണ്. ബ്ലസി സംവിധാനം ചെയ്ത കാഴ്ച, ലോഹിതദാസിന്റെ ഭൂതക്കണ്ണാടി എന്നിവയെപോലെയുള്ള ചിത്രം. ആര്‍. ഉണ്ണി തിരക്കഥ എഴുതുന്ന ചിത്രം രാഘവന്‍ എന്ന ജയില്‍പുള്ളിയുടെ ജീവിതയാത്രയാണ്. അപര്‍ണയാണ് നായിക.

    മികച്ച നടനുള്ള അവാര്‍ഡിന് മമ്മൂട്ടിയെ ഈ വര്‍ഷം പരിഗണിക്കാന്‍ സാധ്യതയുള്ള ചിത്രമാണിത്. വേണു സംവിധാനം ചെയ്യുന്നതിനാല്‍ അവാര്‍ഡ് ചിത്രമാണെന്ന് ഇപ്പോള്‍ തന്നെ പ്രചാരണം ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തിയറ്ററില്‍ ആളെ കയറ്റാന്‍ കഴിയില്ല. ദിലീപിന്റെ അവതാരം, ദുല്‍ക്കര്‍ അഭിനയിക്കുന്ന വിക്രമാദിത്യന്‍ എന്നിവയൊക്കെയാണ് കൂടെ റിലീസ് ചെയ്യുന്നത്. മകന്റെ ചിത്രത്തോട് ഏറ്റുമുട്ടി തോറ്റാല്‍ അതിലും വലിയ നാണക്കേട് വേറെയുണ്ടാകില്ല.

    അത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് മുന്നറിയിപ്പ് റിലീസ് മാറ്റിയത്. ഒരു മാസം മുന്‍പു തന്നെ ചിത്രത്തിന്റെ ജോലിയെല്ലാം തീര്‍ത്തിരുന്നു. എന്നാല്‍ മംഗ്ലീഷ് റിലീസ് ചെയ്യാന്‍ അണിയറയില്‍ തിരക്കിട്ട പ്രവര്‍ത്തനമാണു നടക്കുന്നത്. ഇനി രണ്ടാഴ്ച മാത്രമേ മുന്നിലുള്ളൂ. മുന്നറിയിപ്പ് ഓഗസ്റ്റിലാണ് തിയറ്ററിലെത്തുക. മമ്മൂട്ടിയുടെ കണക്കുകൂട്ടല്‍ അദ്ദേഹത്തെ രക്ഷിക്കട്ടെ.

    English summary
    Mammootty's Munnariyippu Gets Postponed because of Manglish
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X