twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഒരു റാസ്‌കല്‍

    By Nirmal Balakrishnan
    |

    മമ്മൂട്ടിയും സിദ്ദീഖും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിനു റാസ്‌കല്‍ എന്നു പേരിട്ടു. സിദ്ദീഖ് തന്നെ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ ചിത്രീകരണം തുടങ്ങും.

    ക്രോണിക് ബാച്ചിലറിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലേഡീസ് ആന്‍ഡ് ജന്റില്‍മാനു ശേഷം സിദ്ദീഖ് ഒരുക്കുന്ന ചിത്രമാണിത്. മോഹന്‍ലാല്‍-മംമ്ത, പത്മപ്രിയ എന്നിവര്‍ ഒന്നിച്ച ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ വന്‍ പരാജയമായിരുന്നു. സിദ്ദീഖിന്റെ കാലം അവസാനിച്ചു എന്നുവരെ വിമര്‍ശകര്‍ കളിയാക്കിയിരുന്നു ഈ ചിത്രം കണ്ടിട്ട്. ദിലീപ് നായകനായ ബോഡി ഗാര്‍ഡ് ആണ് സിദ്ദീഖിന്റെ അവസാനത്തെ ഹിറ്റ്. ഇതേചിത്രം ഹിന്ദിയില്‍ സല്‍മാന്‍ ഖാനെ നായകനാക്കി ഒരുക്കിയപ്പോള്‍ വന്‍ ഹിറ്റായിരുന്നു.

    mammootty

    മമ്മൂട്ടിയും സിദ്ദീഖും ഒന്നിച്ചപ്പോഴെല്ലാം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. ഹിറ്റ്‌ലറിലൂടെയാണ് ആ കൂട്ടുകെട്ടിനു തുടക്കം കുറിച്ചത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായിരുന്നു ഹിറ്റ്‌ലര്‍ മാധവന്‍കുട്ടി. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.

    അതിനു ശേഷം ക്രോണിക് ബാച്ചിലര്‍ ചെയ്തു. അതും ഹിറ്റായിരുന്നു. സിദ്ദീഖ് ചിത്രങ്ങളില്‍ കാണാറുള്ള കോമഡി തന്നെയായിരുന്നു ഈചിത്രങ്ങളുടെയെല്ലാം ഹൈലൈറ്റ്. എന്നാല്‍ അതൊന്നും അവസാന ചിത്രത്തിലുണ്ടായിരുന്നില്ല. ഈ ചിത്രമുണ്ടാക്കിയ നഷ്ടം നികത്താന്‍ തന്നെയാണ് സിദ്ദീഖ് വരുന്നത്. രഞ്ജിത് ശങ്കര്‍, കമല്‍ എന്നിവരുടെ സിനിമ കഴിഞ്ഞാല്‍ സിദ്ദീഖിന്റെ റാസ്‌കലിന്റെ ജോലി തുടങ്ങും. പതിവുപോലെ ഇംഗ്ലിഷ് പേരു തന്നെയാണ് ഈ ചിത്രത്തിനുമിട്ടിരിക്കുന്നത്.

    English summary
    Mammootty's next titled Rascal by Siddiq
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X