twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആന്റി പൈറസി സെല്ലിന് മോഹന്‍ലാലിന്റെ പ്രശംസ

    By Lakshmi
    |

    കേരളത്തില്‍ ഇന്റര്‍നെറ്റ് സിനിമാ പൈറസി വീണ്ടും സജീവമായ ദിവസങ്ങളായിരുന്നു കടന്നുപോയത്. അടുത്തിടെ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ ഇന്റര്‍നെറ്റില്‍ വരുകയും നാലുലക്ഷത്തോളം പേര്‍ കാണുകയും ചെയ്തത് ആന്റി പൈറസി സെല്ലിനെയും ചലച്ചിത്രലോകത്തെയും ആശങ്കയിലാഴ്ത്തിയിരുന്നു.

    തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ചിത്രം നെറ്റിലിട്ട കൗമാരക്കാരനെ പൊലീസ് കണ്ടെത്തുകയും ചിത്രം നെറ്റില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തു. ആന്റി പൈറസി സെല്ലിന്റെ സമയോജിതവും ഫലപ്രദവുമായ ഇടപെടലും മൂലം നിര്‍മ്മാതാവിന് വന്നേയ്ക്കാമായിരുന്നു ലക്ഷങ്ങളുടെ നഷ്ടമാണ് ഇല്ലാതായത്.

    Mohanlal

    ഇക്കാര്യത്തില്‍ ആന്റി പൈറസി സെല്ലിനെ പ്രശംസിച്ചുകൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഫേസ്ബുക്ക് പേജിലൂടെയാണ് മോഹന്‍ലാല്‍ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരെ പ്രശംസിച്ചിരിക്കുന്നത്. ദൃശ്യം നെറ്റില്‍ വന്നത് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് നല്‍കിയ പരാതിയ്ക്ക് വേണ്ട പരിഗണന നല്‍കുകയും ഫലപ്രദമായി അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്ത ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു പരിധിവരെ പൈറസിയെ തടയാന്‍ കഴിയുന്നുണ്ടെന്നാണ് മോഹന്‍ലാല്‍പറയുന്നത്.

    അവര്‍ അവരുടെ ജോലി വളരെ കൃത്യമായി ചെയ്തുവെന്ന് പറയാതിരിക്കാന്‍ എനിയ്ക്ക് കഴിയില്ല. ഞാന്‍ അവരെ പ്രശംസിയ്ക്കുകയും നന്ദി പറയുകയും ചെയ്യുന്നു-മോഹന്‍ലാല്‍ പറയുന്നു.

    ഉദ്യോഗസ്ഥരെ പ്രശംസിച്ചതിനൊപ്പം തന്നെ പൈറസിയില്‍ നിന്നും പിന്‍മാറാനും ലാല്‍ ജനത്തോട് പറയുന്നു. ചലച്ചിത്രമേഖലയെ തകര്‍ക്കുന്ന രീതിയില്‍ പുത്തന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയും അത് കാണുകയും പകര്‍ത്തിയെടുത്ത് വ്യാജ സിഡികളാക്കി വില്‍ക്കുകയും ചെയ്യുന്നവര്‍ അത്തരം പ്രവൃത്തികളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് ലാല്‍ പറയുന്നത്.

    പ്രായപൂര്‍ത്തിയാകാത്തവര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ തങ്ങളുടെ മാതാപിതാക്കളാണ് അതിന് ശിക്ഷയനുഭവിക്കേണ്ടിവരുന്നതെന്ന് ഓര്‍ക്കണമെന്നും മാതാപിതാക്കള്‍ ഇതുമനസിലാക്കി കുട്ടികളെ നിയന്ത്രിക്കണെന്നും ലാല്‍ പറയുന്നുണ്ട്.

    English summary
    Mohanlal has come up with a statement thanking the Anti-Piracy department for helping them to stop the piracy to further extent
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X