twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് സത്യമാണ്

    By Aswathi
    |

    കുറേ നാളായി കേള്‍ക്കുന്നു മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കാന്‍ പോകുന്നു എന്ന്. വാര്‍ത്തകളല്ലാതെ ഇതുവെര സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കേട്ടോളൂ, മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിക്കുന്നതുകൊണ്ട് മാത്രമല്ല, എല്ലാ തരത്തിലും ഒരു യമണ്ഡന്‍ ചിത്രമൊരുങ്ങുന്നു.

    നായകന്മാരായെത്തുന്ന മോഹന്‍ലാലും മമ്മൂട്ടിയും. അതു മാറ്റി നിര്‍ത്തിയാല്‍, രഞ്ജിത്തും രണ്‍ജി പണിക്കരും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രം സാക്ഷാന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്നു. പോരെ പൂരം.

    mammootty-mohanlal-

    ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചുവരികയാണ്. അധികം വൈകാതെ ചിത്രീകരണം ആരംഭിയ്ക്കും. യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഈ ചിത്രം 'ട്വന്റി 20' യെ കവച്ചുവയ്ക്കുമെന്നാണ് സിനിമാ നിരീക്ഷകരുടെ വലയിരുത്തല്‍.

    ആന്റണി പെരുമ്പാവൂരായിരിക്കും ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോട് ഇക്കാര്യം സംസാരിച്ചെന്നും അദ്ദേഹം സമ്മതം മൂളിയെന്നുമാണ് അറിയാന്‍ കഴിയുന്നത്. മമ്മൂട്ടിയോടുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുരയാണ്.

    English summary
    Shaji Kailas' project with Mohanlal and Mammootty in the lead has been doing the rounds, written by Ranji Panikkar and Ranjith
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X