twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലിവധം കഥകളി കണ്ടിട്ട് വന്ന് ചേട്ടനെ കൊല്ലുമോ: മോഹന്‍ലാല്‍

    |

    അടുത്ത കാലത്ത് കേരളത്തില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ പലതിനും പ്രചോദനമായതിന് ദൃശ്യമാണ് എന്ന വാര്‍ത്തകള്‍ കണ്ട് കണ്ട് മോഹന്‍ലാലിന് മടുത്തു. ദൃശ്യം കണ്ട് തെളിവ് നശിപ്പിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ ജീവിതമല്ല സിനിമ. അത് കഥയാണ്. അഥവാ ദൃശ്യത്തില്‍ കൊലപാതകം ഒളിപ്പിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതിലും വലിയ എത്രയോ സന്ദേശങ്ങള്‍ ആ സിനിമയില്‍ പറയുന്നുണ്ട്.

    മലയാള മനോരമയിലെ കോളത്തിലൂടെയാണ് ദൃശ്യത്തിനെതിരായ പരാതികള്‍ക്ക് മോഹന്‍ലാല്‍ മറുപടി പറയുന്നത്. തീയറ്റര്‍ വിട്ട് ഇറങ്ങുമ്പോഴെങ്കിലും ആളുകള്‍ തിരിച്ചറിയണം, സിനിമ എന്നത് ഒരു കഥ മാത്രമാണ്. ഇല്ലാത്ത ഒന്നിനെ അഭിനയിച്ച് കാണിക്കുന്നതാണ് സിനിമ. സിനിമ കലയും ജീവിതം ജീവിതവുമാണ്. ഇത്രയും കാലമായിട്ടും മലയാളികള്‍ ഇത് മനസിലാക്കിയിട്ടില്ല എന്നത് സങ്കടകരമാണ്.

    mohanlal

    ദൃശ്യത്തിന് മാത്രമല്ല എല്ലാ കലകള്‍ക്കും ഇത് ബാധകമാണ്. ബാലിവധം കഥകളി കണ്ട് വന്ന ആരെങ്കിലും സഹോദരനെ കൊല്ലുന്നതില്‍ തെറ്റില്ല എന്ന് കരുതുമോ. സമൂഹത്തിലുള്ള നന്മയും തിന്മയും കലകളിലും ഉണ്ടാകും. സിനിമയില്‍ സ്റ്റണ്ട് രംഗങ്ങള്‍ കണ്ട് നാളെ ആളുകള്‍ അതുപോലെ പെരുമാറാന്‍ തുടങ്ങിയാല്‍ എന്തുചെയ്യും. തന്മാത്ര എന്ന ചിത്രം ഇറങ്ങിയപ്പോള്‍ ആളുകള്‍ക്കുണ്ടായ മറവിരോഗത്തെയും മോഹന്‍ലാല്‍ പരാമര്‍ശിച്ചു.

    കഴിഞ്ഞ വര്‍ഷത്തെ മോഹന്‍ലാലിന്റെ ഏറ്റവും വലിയ ഹിറ്റായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം. ഭാര്യയും മകളും ചേര്‍ന്ന് നടത്തിയ കൊലപാതകം ഒളിപ്പിക്കുന്ന കുടുംബനാഥന്റെ വേഷമാണ് ദൃശ്യത്തില്‍ മോഹന്‍ലാലിന്. മനോഹരമായ കഥയും ക്ലൈമാക്‌സും കൊണ്ട് പ്രേക്ഷക പ്രശംസ നേടിയ ദൃശ്യം പക്ഷേ പിന്നീട് പല കേസിലും പ്രതികള്‍ തെളിവ് നശിപ്പിക്കാനും മറ്റും ഉപയോഗിച്ചതോടെ വിവാദത്തിലായി.

    English summary
    Mohanlal is talking about Drishyam and its impacts in the society.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X