twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തില്‍ രണ്ട് 'ആടു' പടങ്ങള്‍

    By Lakshmi
    |

    വളര്‍ത്തുമൃഗങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ ചെയ്യുന്നത് ഹോളിവുഡ് പോലുള്ള ചലച്ചിത്ര മേഖലകളില്‍ പതിവുള്ള കാര്യമാണ്. നായയെയും പൂച്ചയെയുമെല്ലാം കേന്ദ്ര കഥാപാത്രങ്ങളാക്കി അവിടങ്ങളില്‍ പല ചിത്രങ്ങളും ഇറങ്ങാറും സൂപ്പര്‍ഹിറ്റുകളായി മാറാറുമുണ്ട്. എന്നാല്‍ മലയാളത്തിലും മറ്റും ഇത്തരത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത് അത്ര പതിവുള്ള കാര്യമായിരുന്നില്ല ഇതുവരെ. എന്നാല്‍ ഇനി കഥ മാറുകയാണ്. മലയാളത്തില്‍ ആട് കേന്ദ്രകഥാപാത്രമാകുന്ന രണ്ട് ചിത്രങ്ങളാണ് തയ്യാറാകുന്നത്.

    ആടു പടം, ആട് ഒരു ഭീകരജീവിയാണ് എന്നിങ്ങനെയാണ് രണ്ട് ചിത്രങ്ങളുടെ പേരുകള്‍. പരസ്യചിത്രസംവിധായകനായ ദിലീപ് ജിജെയാണ് ആടു പടം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. എസ് സുരേഷ് ബാബു, സതീഷ് ബി സതീഷ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ലണ്ടന്‍ ബ്രിഡ്ജ് എന്ന ചിത്രം നിര്‍മ്മിച്ച ഇവര്‍ തന്നെയാണ് ആടു പടം നിര്‍മ്മിക്കുന്നതും.

    Aadu-Movies

    ഓം ശാന്തി ഓശാന എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുന്‍ മാനുവല്‍ തോമസാണ് ആട് ഒരു ഭീകരജീവി ആണ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്,

    ആട് കേന്ദ്രകഥാപാത്രമാകുന്ന മലയാളത്തിലെ ആദ്യ ചിത്രം ചിരിയുടെ മാലപ്പടക്കങ്ങളാണ് നിങ്ങള്‍ക്ക് സമ്മാനിയ്ക്കുകയെന്നാണ് ഫ്രൈഡേ ഫിലിംസ് അവരുടെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്. പിങ്കി എന്ന് വിളിയ്ക്കുന്ന ഒരു കുഞ്ഞാടാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

    English summary
    Mollywood will soon witness the releases of two movies where a goat plays the key role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X