Don't Miss!
- News ഡബിള്‍ രാജയോഗം പോക്കറ്റ് നിറയ്ക്കും, അടിപൊളി നേട്ടങ്ങള്‍ ലഭിക്കും; ഭാഗ്യം ഈ രാശിക്കാര്‍ക്കൊപ്പം
- Lifestyle നിങ്ങളുടെ അമ്മ ഇങ്ങനെയാണോ, രാശിപ്രകാരം അമ്മമാരറിയേണ്ട കാര്യങ്ങള്‍
- Sports IPL 2024: ആര്‍സിബിക്കു ഡു ഓര് ഡൈ, തോറ്റാല്‍ പുറത്ത്; ടോസ് ഏഴു മണിക്ക്
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Finance 1 കോടി രൂപ സമ്പാദ്യം എന്നത് യാഥാർത്ഥ്യമാക്കാം, ഇതാണ് നിക്ഷേപ പദ്ധതി, ഇന്ന് തന്നെ തുടങ്ങൂ...
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിഷുവിന് തിയറ്ററുകളില്‍ അമിട്ടുപൊട്ടും
ഈ വര്‍ഷം വിഷുവിന് കേരളത്തിലെ തിയറ്ററുകളില്‍ മല്‍സരത്തിന്റെ പൊടിപാറും. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ് എന്നിവരോട് പോരാടാന്‍ രജനീകാന്തും കൂടി എത്തുന്നതോടെ തിയറ്ററുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാകും.
ഏപ്രില്‍ പത്തു മുതലാണ് ചിത്രങ്ങളുടെ റിലീസ് തുടങ്ങുന്നത്. ദിലീപ് നായകനാകുന്ന റാഫി ചിത്രമായ റിങ് മാസ്റ്ററാണ് ആദ്യം എത്തുക. കീര്‍ത്തിയാണ് ഈ ചിത്രത്തില്‍ ദിലീപിന്റെ നായിക. മുഴുനീള കോമഡി ചിത്രമായ റിങ്മാസ്റ്റര്‍ റാഫി ഒറ്റയ്ക്കു ചെയ്യുന്ന ആദ്യചിത്രമാണ്. പട്ടികളെ പരിശീലിപ്പിക്കുന്ന ആളായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്.
ആഷിഖ് അബുവും മമ്മൂട്ടിയും കൂടി ഒന്നിക്കുന്ന ഗാങ്സ്റ്റര്‍ ഏപ്രില്‍ 11ന് റിലീസ് ചെയ്യും. ഡാഡി കൂളിനു ശേഷം ആഷിക് മമ്മൂട്ടിയെ നായകനാക്കുന്ന ചിത്രമാണിത്. റീമയാണ് ചിത്രത്തിലെ നായിക. പേരുപോലെ തന്നെ ആക്ഷന്‍ ചിത്രമാണിത്. ഗാങ്സ്റ്ററിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.
സെവന്ത് ഡേ ആണ് തുടര്‍ന്ന് റിലീസ് ചെയ്യുന്ന ചിത്രം. പൃഥ്വിരാജ് പുതിയ ഗെറ്റപ്പിലെത്തുന്ന ചിത്രം കൊലപാതക അന്വേഷണമാണ്. ക്രിസ്മസില്‍ തുടങ്ങി ന്യൂയറില്‍ എത്തുന്ന ഏഴുദിവസത്തെ അന്വേഷണം.
ഈ ചിത്രങ്ങളൊക്കെയുണ്ടെങ്കിലും ഏറ്റവും അധികം തിയറ്ററില്‍ റിലീസ ചെയ്യുക രജനീകാന്തിന്റെ കൊച്ചടയാനാരിക്കും. രജനീകാന്ത് ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മകള്‍ സൗന്ദര്യയാണ് സംവിധാനം ചെയ്യുന്നത്. ദീപിക പദുകോണ്‍ ആണ് നായിക.
ഇതോടൊപ്പം പുതുതലമുറയിലെ നായകര്‍ അഭിനയിക്കുന്ന ചിത്രങ്ങളും തിയറ്ററിലെത്തും.
-
'ആർട്സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ക്ഷണിക്കാൻ പോയപ്പോൾ കിട്ടിയ വേഷമാണ്, ആദ്യ സീൻ വിജയ്ക്കൊപ്പമായിരുന്നു'; പൂർണിമ
-
കേട്ടതെല്ലാം സത്യമായിരുന്നു; അവർ ഒരുമിച്ചാണ്; ഈ സ്ഥാനത്ത് സമാന്ത ആയിരുന്നെങ്കിലോ; ചർച്ചയാക്കി ആരാധകർ
-
ഞാൻ നടിയാണെന്ന് മറന്നു, ഓടിപ്പോയി കെട്ടിപ്പിടിച്ചു; ഉടനെ ശ്രീദേവി എന്നോട് പറഞ്ഞത്; ഉർവശിയുടെ വാക്കുകൾ