twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെട്ടിയിലായ സിനിമകള്‍ എഴുപതിലധികം

    By Soorya Chandran
    |

    തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ സിനിമകളുടെ പെരുമഴക്കാലമായിരുന്നു. മുരടിച്ചുപോയ സിനിമ വ്യവസായം തഴച്ചു വളര്‍ന്നു. വര്‍ഷത്തില്‍ നൂറ് കണക്കിന് സിനിമകള്‍ ഇറങ്ങാന്‍ തുടങ്ങി.

    ഇതിന് ഒരു വിധത്തില്‍ സന്തോഷ് പണ്ഡിറ്റിനോട് കൂടി നന്ദി പറയണം. ഇത്തിരി സിനിമാ ഭ്രാന്തുള്ള ചെറുപ്പാര്‍ക്ക് സന്തോഷ് പണ്ഡിറ്റ് സിനിമ പിടിത്തം അത്ര വലിയ പണിയൊന്നുമല്ല എന്ന് കാണിച്ചു കൊടുത്തു. ഇതോടെ തൊട്ടതിനും പിടിച്ചതിനും സിനിമയെടുക്കുന്ന സ്ഥിതിയായി.

    Cinema

    പക്ഷേ സിനിമ വെറുതെ നിര്‍മിച്ചതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. അവ തീയറ്ററുകളില്‍ എത്തണ്ടേ... പിന്നെ സാറ്റലൈറ്റ്, ഓവര്‍സീസ് റൈറ്റുമൊക്കെ കിട്ടണ്ടേ...

    കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായ എഴുപതോളം ചിത്രങ്ങള്‍ ഇപ്പോഴും പെട്ടിയിലാണ്. വിതരണക്കാര്‍ ഏറ്റെടുക്കാത്തതാണ് പ്രധാന പ്രശ്‌നം. താരമൂല്യമോ വിപണി മൂല്യമോ ഇല്ലാത്ത ചിത്രങ്ങള്‍ എടുത്ത് വക്കാന്‍ ഏതെങ്കിലും വിതരണക്കാര്‍ തയ്യാറാകുമോ.

    കഴിഞ്ഞ വര്‍ഷം നിര്‍മിച്ച 86 സിനിമകള്‍ ചാനലുകള്‍ക്ക് പോലും വേണ്ടാതെ കിടക്കുന്നുണ്ട്. ഇതില്‍ പലതും തീയേറ്ററുകളില്‍ റിലീസ് ചെയ്തവ കൂടിയാണ്.

    ഇരുനൂറില്‍ പരം സിനിമകളാണ് കഴിഞ്ഞ വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കി സെന്‍സര്‍ബോര്‍ഡിന്റെ മുന്നില്‍ എത്തിയത്. ഇതില്‍ തന്നെ നൂറ്റി അമ്പതോളം സിനിമകള്‍ക്കാണ് തീയേറ്റര്‍ ലഭിച്ചത്. ബാക്കിയുള്ളവ പെട്ടിയില്‍ തന്നെ കുടുങ്ങി.

    സംസ്ഥാനത്ത് തീയേറ്ററുകളുടെ എണ്ണം കുറഞ്ഞതും വലിയ പ്രതിസന്ധിക്ക് വഴിവച്ചിട്ടുണ്ട്. എന്തായലും ചെറുകിട ന്യൂ ജനറേഷന്‍ താരങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം നല്ല കൊയ്ത്തായിരുന്നു. അത്രത്തോളം അവസരങ്ങളായിരുന്നു ചുറ്റും.

    ഇത്രയധികം സിനിമകള്‍ വെളിച്ചം കാണാതെ പോകുന്നത് സിനിമ വ്യവസായത്തെ ഒരു പക്ഷേ പ്രതികൂലമായി ബാധിച്ചേക്കാം. കാശ് മുടക്കാന്‍ പുതിയ ആളുകല്‍ തയ്യാറായില്ലെങ്കില്‍ മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

    English summary
    More than 70 films didn't get theatre for release.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X