twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല: സ്വര്‍ണ തോമസ്

    By Lakshmi
    |

    പുതുമുഖതാരമായ സ്വര്‍ണ തോമസ് ഫ്ലാറ്റില്‍ നിന്നും വീണത് വലിയ വാര്‍ത്തയായിരുന്നു. ഏറെനാള്‍ ആശുപത്രിയില്‍ക്കഴിഞ്ഞ സ്വര്‍ണയെയും കുടുംബത്തെയും സഹായിക്കാന്‍ ചലച്ചിത്രസംഘടനകളൊന്നും മുന്നോട്ടുവന്നില്ലെന്നുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്തായാലും ഇപ്പോള്‍ സ്വര്‍ണ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വീഴ്ചമൂലമുണ്ടായ പരുക്കുകളെല്ലാം മാറി മുന്‍പത്തേക്കാള്‍ ആരോഗ്യത്തോടെ സ്വര്‍ണ തിരിച്ചെത്തുകയാണ്.

    സ്വര്‍ണ തോമസ് ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും വീഴുകയായിരുന്നില്ല ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന തരത്തില്‍ പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തെ ശക്തിയായി നിഷേധിക്കുകയണ് താരം. കാല്‍വഴുതി വീണതാണെന്നും ആത്മഹത്യചെയ്യാനായി ചാടിയതായിരുന്നുവെങ്കില്‍ താനിപ്പോള്‍ ജീവനോടെയുണ്ടാകുമായിരുന്നില്ലെന്നും സ്വര്‍ണ പറയുന്നു. ഒപ്പം തന്റേത് ആത്മഹത്യാശ്രമമാണെന്ന് ദയവായി ആരും വിശ്വസിക്കരുതെന്നും സ്വര്‍ണ പറയുന്നു.

    Swarna Thomas

    ഡെക്കിപ്പനി പിടിപെട്ട് ചികിത്സയില്‍ക്കഴിയുന്നതിനിടെയാണ് സ്വര്‍ണയ്ക്ക് വീഴ്ച പറ്റിയത്. പുറത്തുപോയ അനിയനെ നോക്കാന്‍ വേണ്ടി ബാല്‍ക്കണിയിലേയ്ക്ക് പോയതാണെന്നും മഴവെള്ളം വീണുള്ള വഴുക്കില്‍ കാല്‍വഴുതിയാണ് താന്‍ അഞ്ചാം നിലയില്‍ നിന്നും താഴെവീണതെന്നും താരം പറയുന്നു.

    വീഴ്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും നാഡികള്‍ക്കും ഗുരുതമായി പരുക്കേറ്റിട്ടുണ്ടെന്നായിരുന്നു സ്വര്‍ണയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്. സാധാരണ ജീവിതത്തിലേയ്ക്ക് സ്വര്‍ണയ്ക്ക് മടങ്ങിയെത്താന്‍ കഴിയുമോയെന്നകാര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ഫിസിയോ തെറാപ്പി പൂര്‍ത്തിയായാല്‍ ഒരു മാസത്തിനകം തനിയ്ക്ക് സാധാരണം ജീവിതത്തിലേയ്ക്ക് മടങ്ങാന്‍ കഴിയുമെന്ന് അതേ ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞുവെന്ന് സ്വര്‍ണ പറയുന്നു.

    അഞ്ചുമാസമാണ് സ്വര്‍ണയ്ക്ക് ചികിത്സവേണ്ടിവന്നത്. ആദ്യചിത്രമായ ബഡ്ഡി റിലീസ് ചെയ്യുന്നതിനോടടുപ്പിച്ചായിരുന്നു സ്വര്‍ണ അപകടത്തില്‍പ്പെട്ടത്. തന്റെ ചികിത്സയ്ക്കുവേണ്ടി കുടുംബം ധനസഹായത്തിനായി അഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്ന വാര്‍ത്ത സ്വര്‍ണ നിഷേദിച്ചു. ദീലീപ്, നാദിര്‍ഷ, ബാബു ആന്റണി തുടങ്ങിയവരെല്ലാം അവരവരുടെ ഇഷ്ടപ്രകാരം സഹായവുമായി എത്തുകയായിരുന്നുവെന്നും സ്വര്‍ണ പറഞ്ഞു.

    ഇനി സിനിമയില്‍ സജീവമാകാനാണ് സ്വര്‍ണയുടെ തീരുമാനം. ആദി ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പ്രണയകഥ, ഫഌറ്റ് നമ്പര്‍ 4ബി എന്നിവയാണ് സ്വര്‍ണയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

    English summary
    Now, after six months of her accident Swarna Thomas is back on her feet, and filled with more confidence and positivity than ever
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X