Don't Miss!
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കൂതറ, പെരുച്ചാഴി, ഫ്രോഡ്, മോഹന്‍ലാല്‍
പെരുച്ചാഴി, ഫ്രോഡ്, കൂതറ... പുതിയ ചിത്രങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ മോഹന്‍ലാലിനു പറയാന്‍ നല്ലൊരു പേരില്ലാത്ത അവസ്ഥയാണ്. പറയാനുള്ളതാകട്ടെ രണ്ടാളോടു മാന്യമായി പറയാന്‍ പറ്റാത്ത പേരുകളും. കവിത തുളുമ്പുന്ന പേരുകളുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ലാലിന് ന്യൂജറനേഷന് സിനിമാകാലത്ത് വന്നൊരു ഗതികേടു നോക്കൂ.
സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കൂതറ അണിയിച്ചൊരുക്കുന്നത്. ന്യൂജനറേഷന് സംവിധായകനാണ് ശ്രീനാഥ്. ഏറ്റവും തല്ലിപ്പൊളി എന്നാണ് കുതറ എന്ന വാക്കിന്റെ അര്‍ഥം. ന്യൂജനറേഷന് സിനിമകളിലാണ് കൂതറ അധികം ഉപയോഗിക്കുന്നത്. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ മറ്റൊരു താരം. ലാലിനൊപ്പം ആദ്യകാല നായിക രഞ്ജിനിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ബി. ഉണ്ണികൃഷ്ണനാണ് ഫ്രോഡിന്റെ സംവിധായകന്. ലാലിന നായകനാക്കി മാടമ്പിയെന്ന ഹിറ്റൊരുക്കിയ ഉണ്ണികൃഷ്ണന് തട്ടിപ്പുകാരന്റെ കഥയാണ് ഫ്രോഡിലൂടെ പറയുന്നത്. അച്ചമുണ്ട് അച്ചമുണ്ട് എന്ന തമിഴ്ചിത്രത്തിന്റെ സംവിധായകനായ അനില്‍ വൈദ്യനാഥന്റെ ആദ്യ മലയാളചിത്രമാണ് പെരുച്ചാഴി. വിശ്വരൂപത്തില്‍ കമല്‍ഹാസന്റെ നായികയായിരുന്ന പൂജാകുമാര്‍ ആണ് ഇതില്‍ ലാലിന്റെ നായിക. അമേരിക്കയില്‍ നടക്കുന്നൊരു കഥയാണിത്.
മൂന്നു തല്ലിപ്പൊളിപേരു ചിത്രങ്ങളും 2014ല്‍ ആണ് റിലീസ് ചെയ്യുന്നത്. അടുത്തവര്‍ഷം ലാലിനെ കൂതറയായിട്ടേ കാണാന്‍ പറ്റൂ എന്നര്‍ഥം. മഞ്ജുവാര്യരും പൃഥ്വിരാജും കൂടെ അഭിനയിക്കുന്ന രഞ്ജിത്ത് ചിത്രമാണ് ഇനി ലാലിനു പ്രതീക്ഷയുള്ളത്. ഈ ചിത്രത്തിനു ഇനിയും പേരിട്ടിട്ടില്ല. അതെങ്കിലും പറയാന്‍ കൊള്ളാവുന്ന പേരാകണേ എന്നായിരിക്കും ലാല്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി