twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തൃശ്ശൂര്‍ ശൈലിയുമായി പൃഥ്വിരാജും വരുന്നു

    By Aswathi
    |

    മലയാള സിനിമയുടെ ഒരു പ്രധാന ഹൈലൈറ്റാണ് ഭാഷാഭേധങ്ങള്‍. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ള കേരളത്തിലെ ഓരോ സ്ഥലത്തെയും ഭാഷകള്‍ സിനിമയില്‍ പരീക്ഷിക്കാറുണ്ട്. ഭാഷകൊണ്ട് കളിക്കുന്ന മലയാളത്തിലെ ഏക നടനാണ് മമ്മൂട്ടി. തിരുവനന്തപുരം സ്ലാങ്ങും കണ്ണൂര്‍ സ്ലാങ്ങുമെല്ലാം വളരെ അനായാസം മമ്മൂട്ടി കൈകാര്യം ചെയ്യും.

    ഭാഷയില്‍ ഒരു പരീക്ഷണം നടത്താന്‍ പൃഥ്വിരാജും തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ മമ്മൂട്ടിയും ജയസൂര്യയും പയറ്റി തെളിഞ്ഞ തൃശ്ശൂര്‍ സ്ലാങ്ങുമായാണ് പൃഥ്വിരാജെത്തുന്നത്. പൃഥ്വി മാത്രമല്ല, പൃഥ്വിയ്‌ക്കൊപ്പം ആസിഫ് അലിയും നെടുമുടി വേണുവും നീരജ് മാധവുമൊക്കെ തൃശ്ശൂര്‍ സ്ലാങ്ങില്‍ സംസാരിക്കും.

    prithviraj

    ദേശീയ പുരസ്‌കാര ജേതാവായ അനില്‍ രാധാകൃഷ്ണ മേനോന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമായ സപ്തമശ്രീ തസ്‌കരയിലാണ് പൃഥ്വിയുടെ സംഘത്തിന്റെയും ഭാഷാ പ്രയോഗം. അഞ്ച് ഐശ്വര്യമുള്ള കള്ളന്മാര്‍ എന്നാണ് ചിത്രത്തിന്റെ പേരിന്റെ അര്‍ത്ഥം.

    ജീവിതത്തില്‍ പലതരത്തില്‍ ദുരിതങ്ങള്‍ അനുഭവിക്കേണ്ടിവന്നര്‍ മധുരപ്രതികാരം ചെയ്യുന്നതിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.

    രണ്ടാമത്തെ ടീസറില്‍ പ്രധാന അഭിനേതാക്കളെയെല്ലാമാണ് കാണിയ്ക്കുന്നത്. ചെമ്പന്‍ വിനോദില്‍ നിന്നു തുടങ്ങുന്ന ക്യാമറ അവസാനിയ്ക്കുന്നത് പൃഥ്വിരാജിലാണ്. എല്ലാവരും ഇരുന്ന് ചായകുടിയ്ക്കുന്ന സീനാണ് പുതിയ ടീസറിലുള്ളത്.

    English summary
    Mollywood actors like Mammootty and Jayasurya have won over fans by speaking Thrissur slang in their films. Now we hear that the hot hunk of M-Town, Prithviraj, is also stepping into their shoes and will speak Thrissur slang in his next outing, Sapthamashree Thaskaraha.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X