twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കള്ളനും പൊലീസും പട്ടാളവും പൃഥ്വിരാജ് തന്നെ

    By Aswathi
    |

    ഒരേ സമയം ഒരാള്‍ തന്നെ കള്ളനും പൊലീസും പട്ടാളവും ആവുന്നത് ശരിയാണോ. ജീവിതത്തില്‍ അങ്ങനെയൊന്നും കഴിയില്ലെങ്കിലും പൃഥ്വിരാജിന് സിനിമയില്‍ പറ്റും. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'മുംബൈ പൊലീസ്' എന്ന ചിത്രത്തില്‍ വില്ലനും നായകനും പൃഥ്വിരാജ് തന്നെയായിരുന്നു. അതു പോലെയല്ല ഇത്.

    ഓണത്തിന് പൃഥ്വിരാജിന്റേതായി തിയേറ്ററിലെത്തുന്നത് മൂന്ന് വ്യത്യസ്ത ചിത്രങ്ങളാണ്. മേജര്‍ രവി സംവിധാനം ചെയ്യുന്ന 'പിക്കറ്റ് 43' എന്ന ചിത്രത്തില്‍ പട്ടാളക്കാരനായി വരുന്ന പൃഥ്വിരാജ് ദിലീഷ് നായര്‍ സംവിധാനം ചെയ്യുന്ന 'ഠമാര്‍ പഠാറി'ല്‍ ഐ എസ് പി പൗരനാണ്. അതേ പൃഥ്വി, അനില്‍ രാധാകൃഷ്ണ മേനോന്റെ 'സപ്തമശ്രീ തസ്‌കര'യിലെത്തുമ്പോള്‍ കള്ളനും.

    sapthamashree-thaskara

    തന്റെ പട്ടാള ജീവിത്തതിലെ മറ്റൊരു അനുഭവവുമായി എത്തുകയാണ് മേജര്‍ രവി പിക്കറ്റ് 43 എന്ന ചിത്രത്തിലൂടെ. അതിര്‍ത്തിയില്‍ ഒറ്റപ്പെട്ടു പോകുന്ന ഒരു ജവാന്റെ കഥയാണ് ചിത്രം. പൃഥ്വിരാജും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാവേദ് ജാഫ്രിദുമുണ്ട്.

    ദിലീഷ് നായരുടെ ടമാര്‍ പടാര്‍ എന്ന സാമൂഹിക വിമര്‍ശന ചിത്രമാണ് ആദ്യം റിലീസ് ചെയ്യുക. ഇതില്‍ സുകുമാരക്കുറുപ്പിനെ പിടിക്കാനിറങ്ങുന്ന പൊലീസുകാരന്റെ വേഷമാണ്. ആഷിക് അബുവിന്റെ നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ള തിരക്കഥാകൃത്തായ ദിലീഷിന്റെ കന്നി ചിത്രമാണിത്. ബാബുരാജും ചെമ്പന്‍ വിനോദുമാണ് മറ്റു വേഷങ്ങള്‍ ചെയ്യുന്നത്.

    അടുത്ത ചിത്രമായ സപ്തമശ്രീ തസ്‌കരയില്‍ കള്ളന്റെ വേഷമാണ്. ജയിലിലും പുറത്തുമുള്ള കള്ളന്റെ വേഷം. ആദ്യചിത്രത്തിലൂടെ സംവിധാന മികവ് കാട്ടിയ അനില്‍ രാധാകൃഷ്ണ മേനോന്‍ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ആസിഫ് അലി, നെടുമുടി വേണു എന്നിവരുമുണ്ട്.

    ഇതുകൂടാതെ വിമല്‍ സംവിധാനം ചെയ്യുന്ന 'എന്ന് നിന്റെ മൊയ്തീന്‍', ശ്യാമ പ്രസാദ് ഒരുക്കുന്ന 'ഇവിടെ' തുടങ്ങിയ ചിത്രങ്ങളിലും പൃഥ്വിരാജ് തന്നെയാണ് നായകന്‍. എന്നും വ്യത്യസ്തതയുക്കു പിന്നാലെ പോകുന്ന പൃഥ്വിരാജ് ഇനി ടൈപ്പ് വേഷങ്ങള്‍ ചെയ്യില്ല എന്നുറപ്പാക്കി കഴിഞ്ഞു. വിജയിച്ച ഫോര്‍മുല പിന്തുടരാന്‍ തന്നെ കിട്ടില്ലെന്ന നിലപാട് പൃഥ്വി ആവര്‍ത്തിക്കുന്നു.

    English summary
    Prithviraja coming with three different roles as thief, police and an army officer.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X