twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വണ്‍ ബൈ ടു സംവിധായകന് നിര്‍മാതാക്കളുടെ വിലക്ക്

    By Aswathi
    |

    കൊച്ചി: കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെ മലായാള സിനിമയില്‍ നിന്ന് പ്രതിസന്ധി പ്രതിസന്ധി എന്ന് അലമുറയാണ് കേട്ടുകൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പ്രതിസന്ധിയല്ല കഷ്ടകാലമാണ്. സിനിമയ്ക്ക് മാത്രമല്ല സിനിമാ പ്രവര്‍ത്തകര്‍ക്കും.

    മിസ്റ്റര്‍ ഫ്രോഡിന്റെ റിലീസിങ് തര്‍ക്കത്തെ ചൊല്ലി സിനിമകള്‍ തന്നെ സ്തംഭിപ്പിക്കാനുള്ള പുറപ്പാടിലാണ് ഫെഫ്ക. പോരാത്തതിന് സിനിമ നടന്മാരുമായി ബന്ധപ്പെട്ട പീഡനക്കേസുകളും തട്ടിപ്പു കേസുകളും അടുത്തകാലത്തായി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം നേരം എന്ന ചിത്രത്തിന്റെ നിര്‍മാതാവിനെതിരെ വഞ്ചനാകുറ്റത്തിന് പരാതിയുമായി ചിലര്‍ രംഗത്ത് വന്നതും വാര്‍ത്തയായിരുന്നു.

    Arun Kumar Aravind

    ന്യൂ ജനറേഷന്‍ ട്രെന്റില്‍ സിനിമകള്‍ അണിയിച്ചൊരുക്കുമ്പോള്‍ പ്രതിസന്ധിയേറെ. ഇപ്പോള്‍ അത്തരമൊരു ഊരാകുടുക്കില്‍ പെട്ടിരിക്കുകയാണ് വണ്‍ ബൈ ടുവിന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്.

    വണ്‍ ബൈ ടുവിന്റെ നിര്‍മാതാവ് ബി രാകേഷിന്റെ പരാതിയെ തുടര്‍ന്ന് അരുണ്‍ കുമാര്‍ അരവിന്ദിന് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. വണ്‍ ബൈ ടുവിന്റെ റിലീസിങ് മനപൂര്‍വ്വം വൈകിപ്പിച്ചെന്നും അതിനാല്‍ തനിക്ക് വന്‍ സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് രാകേഷിന്റെ പരാതി. സിനിമയുടെ റിലീസിങ് വൈകിപ്പിച്ചെന്ന് വിതരണക്കാരും പരാതിപ്പെട്ടിട്ടുണ്ട്.

    ഫഹദ് ഫാസിലും മുരളി ഗോപിയും ഹണി റോസും മുഖ്യവേഷത്തിലെത്തിയ ചിത്രം ഏപ്രില്‍ 19നാണ് തിയേറ്ററിലെത്തിയത്. മുരളി ഗോപിയുടെയും ഹണി റോസും തമ്മിലുള്ള ലിപ് ലോക്കുകൊണ്ടു തന്നെ നേരത്തെ സിനിമ വിവാദത്തില്‍ പെട്ടിരുന്നു. കോക്ടെയില്‍, ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് അരുണ്‍ കുമാര്‍ അരവിന്ദ്.

    English summary
    The failure of his latest venture 'One by Two' has landed director Arun Kumar Aravind in trouble.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X