twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആഷിക് അബുവിനെ രക്ഷിയ്ക്കാന്‍ രമേശ് പിഷാരടി

    By Lakshmi
    |

    വലിയ കൊട്ടിഘോഷങ്ങളോടെ തയ്യാറാവുകയും പ്രദര്‍ശനത്തിനെത്തുകയും ചെയ്ത ഗ്യാങ്സ്റ്റര്‍ എന്ന ചിത്രം വിഷുച്ചിത്രങ്ങളിലെ ഏറ്റവും മോശം ചിത്രമായിട്ടാണ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. തിരക്കഥയിലും സംവിധാനത്തിലും യാതൊരു മികവും പ്രകടിപ്പിക്കാത്ത ചിത്രമെന്ന ചീത്തപ്പേര് ഗ്യാങ്സ്റ്റര്‍ നേടിക്കഴിഞ്ഞു.

    ഗ്യാങ്സ്റ്ററിന്റെ പേരില്‍ സംവിധായകന്‍ ആഷിക് അബു കേള്‍ക്കേണ്ടിവരുന്ന പഴികള്‍ക്ക് കണക്കില്ല. തിരക്കഥാകൃത്തായ അഹമ്മദ് സിദ്ദിഖിനുനേരെയും വിമര്‍ശനങ്ങള്‍ വന്നുകൊണ്ടേയിരിക്കുകയാണ്. ഫേസ്ബുക്കിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങളും അശ്ലീലവുമാണ് പലരും ആഷിക് അബുവിന്റെ പേജില്‍ എഴുതിവിടുന്നത്. ഇത് അതിരുകടക്കുന്നുണ്ടെന്ന് കമന്റുകളും മറ്റും വായിച്ചാല്‍ മനസിലാകും.

     Ramesh Pisharody

    ആഷിക് അബുവിനെതിരെ ആളുകള്‍ നടത്തുന്ന ആക്രമണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മിമിക്രി താരവും നടനുമായ രമേശ് പിഷാരടി. ഫേസ്ബുക്കിലൂടെയാണ് ആഷിക്കിനെ ആക്രമിക്കുന്നവര്‍ക്ക് പിഷാരടി കൊട്ടുകൊടുത്തിരിക്കുന്നത്. ഗ്യാങ്സ്റ്റര്‍ ഒരു കലാസൃഷ്ടി മാത്രമാണ്, എന്‍ഡോസള്‍ഫാനൊന്നുമല്ല- എന്നാണ് പിഷാരടി പറയുന്നത്.

    ആദാമിന്റെ മകന്‍ അബുവെന്ന മികച്ച ചിത്രം പുറത്തിറങ്ങിയപ്പോള്‍ അത് ആഘോഷിയ്ക്കാതെ സന്തോഷ് പണ്ഡിറ്റിന്റെ കൃഷ്ണനും രാധയും പരിഹസിച്ച് ആഘോഷിച്ചവരോട്. മലയാളസിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി ഫേസ്ബുക്ക് സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തിയ സംവിധായകനാണ് ആഷിക് അബു. സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ സുരക്ഷിതമായ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമാ പഴികളില്‍ യാത്ര ചെയ്യുകയാണ്. ഗ്യാങ്സ്റ്റര്‍ ഇഷ്ടമെങ്കില്‍ കാണാം മോശം അഭിപ്രായമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം. ആക്രമിക്കരുത്. അതൊരു കലാസൃഷ്ടി മാത്രമാണ്, എന്‍ഡോസള്‍ഫാനൊന്നുമല്ല- ഇങ്ങനെയാണ് പിഷാരടിയുടെ പൂര്‍ണമായ കുറിപ്പ്.

    ഗ്യാങ്സ്റ്ററിന്റെ പേരില്‍ തനിയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങളോട് ആഷിക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ചിത്രത്തിന് തിരക്കഥ രചിച്ച അഹമ്മദ് സിദ്ദിഖ് തെറി പറയുന്നവര്‍ക്ക് എന്നും അങ്ങനെ ചെയ്യാനായി എന്തെങ്കിലും നല്‍കണമേയെന്ന് പാര്‍ത്ഥിയ്ക്കുന്നതായി ഫേസ്ബുക്കില്‍ മറുകുറിപ്പ് ഇട്ടിരുന്നു.

    English summary
    Actor, Stage Performer Ramesh Pisharody is criticizing the people who are attacking director Ashiq Abu through Facebook, in connection with his new film Ganster
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X