twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കെ മാധവന്റെ ജീവിതം രഞ്ജിത്ത് സിനിമയാക്കുന്നു

    By Aswathi
    |

    ഗുരുവായൂര്‍ സത്യാഗ്രഹത്തിലും ഉപ്പു സത്യാഗ്രഹത്തിലും പങ്കെടുത്തവരില്‍ ഇന്ന് ജീവിച്ചിരിപ്പുള്ളല്ല ഒരേ ഒരു സ്വാതന്ത്ര്യ സമര സേനാനിയാണ് കെ മാധവന്‍. നൂറിന്റെ നിരവില്‍ എത്തി നില്‍ക്കുന്ന കെ മാധവന്റെ ജീവികഥ ഇനി സിനിമയാകുന്നു.

    രഞ്ജിത്താണ് കെ മാധവന്റെ ജീവിതം ആസ്പദമാക്കി സിനിമ സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ജന്മശദാബ്ദി ആഘോഷിക്കുന്ന ഇന്ന് (26-08-2014, ചൊവ്വ), ഉദ്ഘാടനച്ചടങ്ങില്‍ സിനിമയെ കുറിച്ച് രഞ്ജിത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

    ranjith-director

    ജന്മ ശദാബ്ദി ആഘോഷ ചടങ്ങിനിടയില്‍ പ്രകാശനം ചെയ്യപ്പെടുന്ന കെ മാധവന്റെ ആത്മകഥ ഏറ്റുവാങ്ങാനാണ് രഞ്ജിത്ത് എത്തുന്നതെങ്കിലും സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നതും ഈ വേദിയില്‍ വച്ചു തന്നെയാകും.

    ഞാന്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ കാഞ്ഞങ്ങാട് എത്തിയപ്പോള്‍ രഞ്ജിത്ത് കെ മാധവനെ വീട്ടിലെത്തി കണ്ടിരുന്നു. നേരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും പബ്ലിക്ക് റിലേഷന്‍സ് ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് 'സഹനസമരങ്ങളുടെ സഹയാത്രികന്‍' എന്ന പേരില്‍ കെ മാധവന്റെ ജീവിതം ആസ്പദമാക്കി ഡോക്യുമെന്ററി നിര്‍മിച്ചിരുന്നു.

    English summary
    Ranjith making a biographical film on K Madhavan's life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X