twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പാടിയും ആടിയും രമ്യ ഉയരങ്ങളിലേക്ക് തന്നെ

    By Aswathi
    |

    രണ്ടായിരത്തില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് രമ്യാ നമ്പീശന്‍. പക്ഷെ അരങ്ങേറി പത്ത് വര്‍ഷം കഴിഞ്ഞിട്ടും അങ്ങനെയൊരു നാടിയെ കുറിച്ച മലയാളികള്‍ക്ക് കാര്യമായി അറിയില്ലായിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും വേഷങ്ങള്‍ ചെയ്യാന്‍ അവസരങ്ങളുണ്ടായെങ്കിലും രമ്യ നമ്പീശന് 2010വരെ കാത്തിരിക്കേണ്ടി വന്നു. അതിനാണ് വിജയന്‍ പറയുന്നത്, എല്ലാത്തിനും ഒരു കാലമുണ്ട് ദസാ എന്ന്.

    ട്രാഫിക് എന്ന ചിത്രത്തിലൂടെ മേക്കോവര്‍ ചെയ്‌തെത്തിയ രമ്യ നമ്പീശന്‍ പിന്നീട് സെലക്ടീവായി. നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെങ്കിലും തനിക്ക് പെര്‍ഫോം ചെയ്യാനുള്ള വേദിയുണ്ടോ എന്ന് താരം നോക്കിയിരുന്നു. അങ്ങനെയാണ് ചാപ്പാകുരിശ്, ബാച്ചിലര്‍ പാര്‍ട്ടി, ഇവന്‍ മേഘരൂപന്‍, പിസ തുടങ്ങി തമിഴിലും മലയാളത്തിലുമെല്ലാം രമ്യയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞത്.

    Remya Nambeesan

    അഭിനയം മാത്രമല്ല, ഈ കാലയളവിനുള്ളില്‍ പാട്ടിലും രമ്യ കുതിച്ചു ചാട്ടം നടത്തി. പാടാനാഗ്രിഹിക്കാതെ തന്നെ ഗായികയായ നായികയാണ് രമ്യ. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തില്‍ 'ആണ്ടലോണ്ടലോണ്ടേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയആണ് രമ്യ പിന്നണിഗാനരംഗത്തേയ്ക്ക് വരുന്നത്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് വേണ്ടി 'മുത്തു ചിപ്പി', ബാച്ചിലര്‍ പാര്‍ട്ടി എന്ന ചിത്രത്തിന് വേണ്ടി 'വിജന സുരഭി' എന്നീ പാട്ടുകളും പാടി.

    ഇപ്പോള്‍ രമ്യയെകുറിച്ച തമിഴകത്ത് കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അഭിനയം കൊണ്ട് മാത്രമല്ല, അടുത്തിടെ പാടിയ ഒരു തമിഴ് ചിത്രത്തിലെ പാട്ടിനെ കുറിച്ച തന്നെ. വിശാലും ലക്ഷ്മി മേനോനും താരജോഡികളായ പാണ്ടിയ നാട് എന്ന ചിത്രത്തലെ 'ഫൈ ഫൈ ഫൈ' എന്ന് തുടങ്ങുന്ന ഗാനം ബ്ലോക്ഫസ്റ്റര്‍ ഹിറ്റാണ്. ബൈസിക്കള്‍ തീവ്‌സ് എന്ന ചിത്രത്തിന് വേണ്ടിയാണ് മലയാളത്തില്‍ ഒടുവില്‍ പാടിയത്.

    English summary
    Remya Nambeesan, who has already proved her calibre as a good actress as well as a playback singer, is on a high these days. The song she had sung in the movie Pandiyanaadu is getting rave reviews. Starring Vishal and Malayali Lakshmy is also a hit.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X