twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്യാമളയും വിജയനും 16 വര്‍ഷങ്ങള്‍ക്ക് ശേഷം നഗരവാരിധിനി നടുവില്‍

    By Aswathi
    |

    1998 ല്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ചിന്താവിഷ്ടയായ ശ്യാമള'. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങള്‍ എടുത്തു പരിശോധിച്ചാല്‍ ആദ്യത്തെ പത്തില്‍ തീര്‍ച്ചയായും ഈ ചിത്രമുണ്ടാകും.

    ശ്യാമളെയും വിജയനെയും അനശ്വരമാക്കിയ ശ്രീനിവാസനും സംഗീതയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. 'നഗരവാരിധിനി നടുവില്‍ ഞാന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ മാസം 22ന് ചിത്രീകരണം ആരംഭിയ്ക്കും.

    hinthavishttayaya-shyamala

    ശ്രീനിവാസന്‍ തിരക്കഥയും സംഭഷണവും ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷിബു ബാലനാണ്. സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഷിബു പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് ശ്രദ്ധ കൊടുത്തു. ഷിബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ശ്രീനിവാസന്റെ നഗരവാരിധിനി നടുവില്‍ ഞാന്‍

    ചിന്താവിഷ്ടയായ ശ്യാമളയുള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ നിറഞ്ഞാടിയ സംഗീത വിവാഹ ശേഷം പൂര്‍ണമായും വെള്ളിത്തിരയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വീണ്ടും തിരിച്ചുവരവ് ശ്രീനിവാസനൊപ്പം.

    നഗരമാലിന്യമാണ് ചിത്രത്തിന്റെ പ്രമേയം. രാഷ്ട്രീയ സമൂഹ്യ പ്രശ്‌നങ്ങളിലൂടെ ശ്രീനിവാസന്റേതായ സ്റ്റൈലില്‍ കഥ പറഞ്ഞുപോകുന്ന ഒരു ചിത്രമായിരിക്കും. ഇ ഫോര്‍ എന്റര്‍ടൈന്മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് പപ്പുവാണ്. ചിന്താവിഷ്ടയായ ശ്യാമള ചിത്രീകരിച്ച തൃശ്ശൂര്‍ തന്നെയാണ് പ്രധാന ലൊക്കേഷന്‍.

    English summary
    Not many can forget the hit movie of yesteryear -Chinthavishtayaya Shyamala'-a satire which is still enjoyed by people .Sangeetha is making a comeback to films, that too with Sreenivasan as her hero
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X