twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോമഡി പോയി, ഇനി ഗര്‍ഭം തന്നെ രക്ഷ

    By Nirmal Balakrishnan
    |

    കോമഡി താരങ്ങളുടെ ഗതികേട് നോക്കണേ. ഒരുകാലത്ത് എല്ലാ സിനിമകളിലും ഈ താരങ്ങളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ താരപൊലിമ നഷ്ടപ്പെട്ടാല്‍ ആര്‍ക്കും വേണ്ടാതാകും. അങ്ങനെ പണി നഷ്ടപ്പെട്ടാല്‍ പിന്നീട് കോമഡി വിട്ട് കാരക്ടര്‍ വേഷങ്ങളിലേക്കു മാറും. ഇന്ദ്രന്‍സ്, പ്രേംകുമാര്‍,കലാഭവന്‍മണി, ഹരിശ്രീ അശോകന്‍, സലിംകുമാര്‍ എന്നിവരൊക്കെ ഒരുകാലത്ത് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹാസ്യതാരങ്ങളായിരുന്നു. എന്നാല്‍ കഥാപാത്രങ്ങള്‍ ആവര്‍ത്തനങ്ങളാകുമ്പോള്‍ അവരെ സിനിമയ്ക്കുവേണ്ടാതാകും.

    രാജസേനന്‍ സിനിമകളിലൂടെ വന്ന ഇന്ദ്രന്‍സ് തൊണ്ണൂറുകളുടെ മധ്യത്തില്‍ എല്ലാ സിനിമയുടെയും അവിഭാജ്യഘടകമായിരുന്നു. എന്നാല്‍ കലാഭവന്‍മണിയുടെ വരവോടെ ഇന്ദ്രന്‍സിന്റെ പ്രതാപകാലം നഷ്ടമായി. ങ്യാഹഹ ചിരിയുമായി മണി കുറച്ചുകാലം തിളങ്ങിനിന്നു. കോമഡിയില്‍ പുതിയ താരങ്ങള്‍ വരുന്നു എന്നു കണ്ടപ്പോള്‍ വില്ലനായും നായകനായും തിളങ്ങി. ഒടുവില്‍ മണിയുടെ പ്രതാപ കാലവും നഷ്ടമായി.

    garbha-sriman

    ഹരിശ്രീ അശോകനാണ് പിന്നീട് വന്നത്. ദിലിപ്, ജയറാം, ജയസൂര്യ ചിത്രങ്ങളിലൊക്കെ ഹരിശ്രീയുടെ ചിരിവേണണായിരുന്നു. പക്ഷേ സലിംകുമാറിന്റെ വരവോടെ ഹരിശ്രീയുടെ ചിരി മങ്ങി. സലിംകുമാറും അധികകാലം നിന്നില്ല. അതിനിടെ നായകനായി അഭിനയിച്ച് മികച്ച നടനുള്ള അവാര്‍ഡ് വരെ ലഭിച്ചതോടെ അദ്ദേഹം കോമഡി നിര്‍ത്തി. തുടര്‍ന്ന് സുരാജ് വെഞ്ഞാറമൂടിന്റെ സമയമായിരുന്നു. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കോമഡി താരമായി സുരാജ് ഉയര്‍ന്നു. എന്നാല്‍ കഥാപാത്രങ്ങള്‍ ആളുകളെ മടുപ്പിക്കാന്‍ തുടങ്ങിയതോടെ സുരാജിന്റെ നിലനില്‍പ്പും പ്രശ്‌നമായി. അപ്പോഴേക്കും കലാഭവന്‍ ഷാജോണ്‍ എത്തിയിരുന്നു. ഇപ്പോള്‍ ഷാജോണിന്റെ സമയമാണ്.

    ഹാസ്യതാരമെന്ന ജോലി നഷ്ടപ്പെട്ടതോടെ സുരാജ് വെഞ്ഞാറമൂട് സീരിയസ് കാരക്ടര്‍ ചെയ്യാനൊരുങ്ങുകയാണ്. അതിന്റെ ഭാഗമായി മൂന്നു ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. അതില്‍ ഡ്യൂപ്ലിക്കേറ്റ് മാത്രമേ റിലീസ്‌ചെയ്തുള്ളൂ. പേടിത്തൊണ്ടന്‍ എന്ന ചിത്രം ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഒരു ചിത്രം പൂര്‍ത്തിയാകാനുമുണ്ട്.

    കാമാറാമാനായിരുന്ന അനില്‍ ഗോപിനാഥ് സംവിധാനം ചെയ്യുന്ന ഗര്‍ഭശ്രീമാന്‍ സുരാജിന് വളരെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്. യഥാര്‍ഥത്തില്‍ ഗര്‍ഭം ധരിക്കുന്ന പുരുഷന്റെ അവസ്ഥയാണ് ഇതില്‍ പറയുന്നത്. ഗൈനക്കോളജിസ്റ്റായ ഡോ. റോയി മാത്യുവിന്റെ പരീക്ഷണത്തിനു വിധേയനാകുന്ന യുവാവ് ആയിട്ടാണ് സുരാജ് അഭിനയിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ് എന്ന കൊറിയര്‍ സ്ഥാപനം നടത്തുന്ന സുധീന്ദ്രനെയാണ് സുരാജ് അവതരിപ്പിക്കുന്നത്. പുതുമുഖം ഗൗരീകൃഷ്ണയാണ് നായിക. കലാഭവന്‍ ഷാജോണ്‍, സിദ്ദീഖ്, സായികുമാര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    കോമഡിയില്‍ നിന്ന് പുറത്തായ സുരാജിന് ഈ ഗര്‍ഭമെങ്കിലും രക്ഷനല്‍കുമെന്നു പ്രതീക്ഷിക്കാം.

    English summary
    Suraj Venjaramoodu To Appear In A Serious Role
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X