twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തട്ടം നേരേനിര്‍ത്താന്‍ ബുദ്ധിമുട്ടി : സ്വാതി റെഡ്ഡി

    By Lakshmi
    |

    പൊതുവേ അന്യഭാഷകളില്‍ നിന്നും മലയാളത്തിലെത്താറുള്ള നായികനടിമാരില്‍ നിന്നും ഏറെ വ്യത്യസ്തയാണ് സ്വാതി റെഡ്ഡി. ഗ്ലാമറിന് ഏറെ പ്രാധാന്യം കൊടുക്കുകയും നായിക കഥാപാത്രത്തിന് ഒട്ടും പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ നിന്നും തന്നെ സംബന്ധിച്ച് ഒരു രക്ഷപ്പെടലാണ് മലയാളമെന്നാണ് സ്വാതി അടുത്തിടെ പറഞ്ഞത്.

    ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ സ്വാതി റെഡ്ഡി ഇപ്പോള്‍ മൂന്നാം മലയാളചിത്രത്തിന്റെ തിരക്കുകളിലാണ്. ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മോസയിലെ കുതിരമീനുകളാണ് സ്വാതിയുടെ പുതിയ ചിത്രം. ചിത്രത്തില്‍ ഒരു മുസ്ലീം കഥാപാത്രമായിട്ടാണ് സ്വാതി അഭിനയിക്കുന്നത്.

    Swati Reddy

    ഇതുവരെ ഞാന്‍ ചെയ്യാത്ത തരത്തിലുള്ളൊരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തിന്റെ ശരീരഭാഷയില്‍പ്പോലും മാറ്റമുണ്ട്. മലയാളത്തില്‍ പല മുസ്ലീം സ്ത്രീകഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ എന്റെ കരിയറില്‍ ഇതാദ്യത്തേടാണ്- സ്വാതി പറയുന്നു.

    ചിത്രത്തില്‍ ഹിജാബ് ധരിച്ചുകൊണ്ടാണ് സ്വാതി പ്രത്യക്ഷപ്പെടുന്നത്. ആദ്യമായി ധരിയ്ക്കുന്നതായതുകൊണ്ടുതന്നെ ഷൂട്ടിങ് സമയത്ത് ഹിജാബ് കൃത്യസ്ഥാനത്ത് നിര്‍ത്താന്‍ താന്‍ വല്ലാതെ ബുദ്ധിമുട്ടിയെന്ന് സ്വാതി പറയുന്നു.

    ലക്ഷദ്വീപുകാരിയായ എന്റെ കഥാപാത്രം അല്‍പസ്വല്‍പം മോഡേണാണ്, സ്വയം സ്മാര്‍ട് ആണെന്ന് കരുതുന്ന കഥാപാത്രമാണ്. അതേസമയം നിഷ്‌കളങ്കതയും എടുത്തുചാട്ടവും കാരണം പ്രശ്‌നങ്ങളില്‍പ്പെടുകയും ചെയ്യും- സ്വാതി പറയുന്നു.

    ഒപ്പം അഭിനയിച്ച യുവതാരങ്ങളെക്കുറിച്ചും സ്വാതിയ്ക്ക് മികച്ച അഭിപ്രായമാണ്. ആസിഫും സണ്ണിയും കൂള്‍ ആണെന്നാണ് സ്വാതി പറയുന്നത്. സ്വാതിയ്ക്ക് കൂടുതല്‍ രംഗങ്ങളുള്ളത് സണ്ണി വെയ്‌നൊപ്പമാണ്.

    ചിത്രത്തിനായി പതിനഞ്ച് ദിവസം ലക്ഷദ്വീപില്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണെന്നും സ്വാതി പറയുന്നു. ലോകവുമായി ഒരു ബന്ധവുമില്ലാത്ത അവസ്ഥയായിരുന്നു അത്. എന്റെ കഥാപാത്രം ഒരു മറൈന്‍ റിസര്‍ച്ചറാണ് അതുകൊണ്ടുതന്നെ ബീച്ചിലായിരുന്നു കൂടുതല്‍ സമയവും ചെലവഴിക്കേണ്ടിവന്നത്. മനോഹരമായിരുന്നു ആ അനുഭവം-താരം പറയുന്നു.

    English summary
    Swati Reddy wears a hijab in the film, Mosayile Kuthira Meenukal, and is not her usual outspoken self.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X