twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ധനയാത്രയില്‍ ശ്വേത വീണ്ടും ഗ്ലാമര്‍ ആകുന്നു

    By Nirmal Balakrishnan
    |

    കളിമണ്ണില്‍ പ്രസവരംഗത്ത് അഭിനയിച്ച ശ്വതാമേനോന്‍ വീണ്ടും ഗ്ലാമര്‍ വേഷം ചെയ്യുന്നു. ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ധനയാത്രയിലാണ് ശ്വേതാമേനോന്‍ വീണ്ടും ഗ്ലാമര്‍ ലോകത്തേക്കു തിരിച്ചുപോകുന്നത്. മുന്‍പ് ധാരാളം തമിഴ്, മലയാളം, ഹിന്ദി ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷം ചെയ്തിട്ടുള്ള ശ്വേത മാദകസുന്ദരിയായിട്ടാണ് ധനയാത്രയില്‍ അഭിനയിക്കുന്നത്.

    ഈ ചിത്രത്തില്‍ മൂന്നുഗെറ്റപ്പിലാണ് ശ്വേത പ്രത്യക്ഷപ്പെടുന്നത്. ധനികന്റെ ഭാര്യ, അംഗന്‍വാടി ടീച്ചര്‍ എന്നീ മൂന്നുവേഷത്തില്‍. ചിത്രത്തില്‍ ശ്വേതയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത് റിയാസ് ഖാന്‍ ആണ്. പണത്തിന്റെയും പെണ്ണിന്റെയും പിന്നാലെ പോകുന്നവരുടെ അന്ത്യം എങ്ങനെയായിരിക്കുമെന്നു സൂചന നല്‍കുന്നതു കൂടിയാണീ ചിത്രം. ഒരു മനുഷ്യന്‍ നന്നാകാനും മോശമാകാനും ഒരു പെണ്ണുമതി എന്ന നാടന്‍ മൊഴിയെ അടിസ്ഥാനമാക്കിയാണ് ഗിരീഷ് കുന്നുമ്മല്‍ ആദ്യചിത്രമായ ധനയാത്ര ഒരുക്കുന്നത്. ഗിരീഷ് തന്നെയാണ് നിര്‍മാണം. എ.കെ. ചന്ദ്രനാണ് കഥയും തിരക്കഥയും ഒരുക്കുന്നത്.

    swetha-menon

    വിജില എന്ന അംഗന്‍വാടി ടീച്ചറില്‍ നിന്നാണ് ധനയാത്രയുടെ തുടക്കം. അമ്മയും രണ്ട് അനുജത്തിമാരും അടങ്ങുന്ന പ്രാരാബ്ധം നിറഞ്ഞ കുടുംബം. വിജിലയുടെ ജീവിത്തിലേക്ക് ധനവാനായ ദേവരാജ് കടന്നുവരുന്നു. വിജിലയുടെ ശരീരത്തില്‍ മാത്രമായിരുന്നു അയാളുടെ കണ്ണുകള്‍. അവളുടെ ശരീരം വിറ്റുകൊണ്ടാണ് അയാള്‍ പിന്നീട് ജീവിക്കുന്നത്. ഒടുക്കം എല്ലാവരെയും പോലെ തന്നെ.

    നായകനാകുന്ന റിയാസ് ഖാന്‍ തന്നെയാണ് വില്ലനും. ഇന്ദ്രന്‍സ്, കലാഭവന്‍ പ്രോജോദ്, കവിയൂര്‍ പൊന്നമ്മ, ഭഗത് മാനുവല്‍ എന്നിവരാണു മറ്റു താരങ്ങള്‍. വീണ്ടുമൊരിക്കല്‍ കൂടി ശ്വേതയെ ഗ്ലാമര്‍ വേഷത്തില്‍ കാണാമെന്നതാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.

    English summary
    Swetha Menon doing again glamour role in Dhanayathra.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X