twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടനായി മാറാന്‍ കുറച്ച് കഷ്ടപ്പാടുണ്ട്: ദീപക്

    By Aswathi
    |

    ഒന്ന് രണ്ട് രംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും വിനീത് ശ്രീനിവാന്‍ സംവിധാനം ചെയ്ത 'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നടനാണ് ദീപക് പറമ്പല്‍. സഖാവ് മനോജ് എന്ന കഥാപാത്രം ദീപക്കിന്റെ കൈയ്കളില്‍ ഭദ്രമായിരുന്നു.

    പിന്നീട്, പൂര്‍ണമായും മറ്റൊരു ഗെറ്റപ്പിലാണ് ദീപക് വിനീതിന്റെ 'തിര'യില്‍ പ്രത്യക്ഷപ്പെട്ടത്. ധ്യാന്‍ ശ്രീനിവാസനും ശോഭനയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തില്‍ വില്ലനായിരുന്നു ദീപക്. വില്ലനായും സഹ നടനായും അനായാസം മാറാന്‍ കഴിഞ്ഞ ദീപക്കിന് പക്ഷെ നായകനാകാന്‍ അല്പം ബുദ്ധിമുട്ട് തോന്നി.

    deepak-parambol

    ദീപക് പറമ്പല്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രമാണ് 'ജോണ്‍ പോള്‍ വാതില്‍ തുറക്കുന്നു'. സഹ നടനില്‍ നിന്ന് നായകനായുള്ള പരിവേഷം അല്പം കഷ്ടമായിരുന്നുവെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദീപക് പറഞ്ഞു.

    ഇമോഷന്‍ ആക്ഷന്‍ രംഗങ്ങളോടെ ഒരുങ്ങുന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായ ജോണ്‍ പോളിന്റെ വേഷത്തിലാണ് ദീപക് എത്തുന്നത്. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചന്ദ്രഹാസനാണ്.

    English summary
    Actor Deepak has debuted as the hero of a Mollywood film through John Paul Vathil Thurakkunnu. The actor says that his transition from a character actor to that of a hero was quite tough and had many struggles involved.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X