twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനിമേഷന്‍, ഗ്രാഫിക്‌സ് -മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്

    By Lakshmi
    |

    ആളവന്താന്‍ എന്ന ചിത്രത്തില്‍ ഉലഗനായകന്‍ കമല്‍ ഹസ്സന്‍ അനിമേഷന്‍ സീക്വന്‍സ് ഉപയോഗിച്ചതോടെ ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു രീതി പിറവിയെടുക്കുകയായിരുന്നു. ആളവന്താനിലെ അനിമേഷന്‍ സീക്വന്‍സാണ് തന്റെ കില്‍ ബില്‍ സീരിസിന് പ്രചോദനമായതെന്ന് ഹോളിവുഡ് സംവിധായകന്‍ ക്വിന്‍ടിന്‍ ടര്‍നാഷ്യോ വരെ പറഞ്ഞിട്ടുണ്ട്. ആളവന്താന് ശേഷം അനിമേഷന്‍ കഥപറച്ചിലിനായി ഉപയോഗിക്കുകയെന്നത് ഇന്ത്യയിലെ പലഭാഷാ സിനിമകളിലും പതിവായി ഉപയോഗിക്കുന്ന രീതിയായി മാറി.

    അടുത്തകാലത്ത് മലയാളത്തില്‍ ഇറങ്ങിയ പല ചിത്രങ്ങളിലും വളരെ മനോഹരമായി അനിമേഷന്‍ സീക്വന്‍സുകള്‍ ഉപയോഗിച്ചിട്ടുണ്ട്. കഥാഗതിയും കഥാപാത്രങ്ങളുടെ സ്വഭാവവുമെല്ലാം വിവരിക്കാനാണ് അനിമേഷന്‍ പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഗാനരംഗങ്ങളിലും ടൈറ്റില്‍ കാര്‍ഡുകളുടെ പ്രദര്‍ശനത്തിനുമെല്ലാം അനിമേഷന്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഇതാ മലയാളത്തില്‍ അടുത്തകാലത്ത് മനോഹരമായി അനിമേഷന്‍ സീക്വന്‍സുകള്‍ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളില്‍ ചിലത്.

    പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും

    അനിമേഷന്‍- മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്

    കുട്ടനാട്ടില്‍ ടൂറിസ്റ്റുകള്‍ക്കായുള്ള കെട്ടുവള്ളം ഉപജീവനമാര്‍ഗ്ഗമായി കൊണ്ടുനടക്കുന്ന ആട് ഗോപന്റെ കഥ പറഞ്ഞ ലാല്‍ ജോസ് ചിത്രമാണ് പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. ചിത്രത്തിന്റെ പേരില്‍ സൂചിപ്പിക്കുന്ന ആട്ടിന്‍കുട്ടി കുഞ്ചാക്കോബോബന്‍ അവതരിപ്പിച്ച ഗോപന്‍ എന്ന കഥാപാത്രമാണ്. പുള്ളിപ്പുലികളാകട്ടെ കഥയില്‍ ഒരുഘട്ടംവരെ മേലനങ്ങാതെ ഭക്ഷണം കഴിച്ച് ജീവിയ്ക്കുന്ന മൂന്ന് ചേട്ടന്മാരും. ചിത്രത്തിന്റെ ടീസറില്‍ വളരെ മനോഹരമായിട്ടാണ് അണിയറക്കാര്‍ അനിമേഷന്‍ ഉപയോഗിച്ചത്. ആടിനെയും പുള്ളിപ്പുലികളെയും ഉപയോഗിച്ച് ചിത്രത്തിലെ കഥാപാത്രങ്ങളുടെ സ്വഭാവം തീര്‍ത്തും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ അനിമേഷനിലൂടെ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ ശബ്ദത്തിലുള്ള ഒരു ഗാനവും ടീസറിലുണ്ടായിരുന്നു.

    ഗ്യാങ്സ്റ്റര്‍

    അനിമേഷന്‍- മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്

    മമ്മൂട്ടി-ആഷിക് അബു ടീമിന്റെ ഗ്യാങ്സ്റ്റര്‍ എന്ന ചിത്രത്തിനുവേണ്ടിയും അനിമേഷന്‍ ഉപയോഗപ്പെടുത്തി. അടുത്തകാലത്ത് ഏറ്റവും മികച്ച അനിമേഷന്‍ ടെക്‌നിക്കുകള്‍ ഉപയോഗിച്ച ചിത്രമാണിത്. ടീസറിന് വേണ്ടിയാണ് കാര്യമായും അനിമേഷന്‍ ഉപയോഗിച്ചത്. മമ്മൂട്ടിയുടെ യൗവ്വനകാലത്തിനായി ദുല്‍ഖര്‍ സല്‍മാനെ ഉപയോഗിച്ചാണ് ജാപ്പനീസ് ശൈലിയിലുള്ള അനിമേഷന്‍ നിര്‍മ്മിച്ചത്. മലയാളത്തില്‍ ഇതൊരു പുത്തന്‍ പരീക്ഷണമാണ്. ടീസറില്‍ മാത്രമല്ല ഈ ചിത്രത്തിലും അനിമേഷന്‍ രംഗങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ പൂര്‍വ്വകാലം വിവരിക്കുന്ന 10മിനിറ്റ് വിവരണത്തിലും അനിമേഷന്‍ കാണാം.

    മസാല റിപ്പബ്ലിക്ക്

    അനിമേഷന്‍- മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്

    ഇന്ദ്രജിത്ത് പ്രധാനവേഷത്തില്‍ എത്തിയ പുതുമുഖ സംവിധായകന്‍ ജിഎശ് വിശാഖിന്റെ മസാല റിപ്പബ്ലിക്ക് എന്ന പുത്തന്‍ ചിത്രത്തിലും അനിമേഷന്‍ സാധ്യതകള്‍ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ സോങ്ങിലാണ് അനിമേഷന്‍ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ചിത്രത്തിലെ ഗ്രാഫിക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

    സക്കറിയയുടെ ഗര്‍ഭിണികള്‍

    അനിമേഷന്‍- മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്

    സംവിധായകനും നടനുമായ ലാലിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് സക്കറിയയുടെ ഗര്‍ഭിണികള്‍. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലും കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ഉപയോഗിച്ചിട്ടുണ്ട്. സക്കറിയ എന്ന ഗൈനക്കോളജിസ്റ്റ് ചികിത്സിക്കുന്ന ഗര്‍ഭിണികളില്‍ ഒരാളുടെ കഥ പറയാനാണ് അനിമേഷന്‍ ഉപയോഗിച്ചത്. സനുഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കഥ പറയാനായി പത്മരാജന്റെ മൂവന്തിയെന്ന ചെറുകഥ അനിമേഷനിലൂടെ അവതരിപ്പിക്കുകയാണ് അനീഷ് ചെയ്തത്.

    ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍

    അനിമേഷന്‍- മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്

    അടുത്തകാലത്ത് കുട്ടികളെ ലക്ഷ്യം വച്ച് ഇറങ്ങിയ ചിത്രങ്ങളില്‍ ഏറ്റവും മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രമാണിത്. മിശ്ര വിവാഹിതരുടെ മകനായ റയാന്‍ ഫിലിപ്പ് പിതാവിനോട് എന്തുകൊണ്ടാണ് മുസ്ലീമായ മമ്മിയെ വിവാഹം ചെയ്തതെന്ന് ചോദിയ്ക്കുമ്പോള്‍, പിതാവായി അഭിനയിക്കുന്ന ജയസൂര്യ റയാന്റെ അമ്മയെ കണ്ടുമുട്ടിയ കഥ വിവരിക്കുന്നുണ്ട്. ഒരിടത്തൊരിടത്ത്..... എന്ന പഴയകഥപറയല്‍ മൂഡിലേയ്ക്ക് പ്രേക്ഷകളെ കൊണ്ടുപോകുന്ന ഈ കഥപറയലിന് ഗ്രാഫിക്‌സാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ കുട്ടികളെ കയ്യിലെടുക്കാന്‍ കഴിഞ്ഞു എന്നതിനൊപ്പം തന്നെ അണിയറക്കാര്‍ക്ക് ജയസൂര്യയുടെയും രമ്യ നമ്പീശന്റെയും ചെറുപ്പകാലം ചിത്രീകരിക്കേണ്ട ജോലിയും കുറഞ്ഞുകിട്ടി.

    സലാല മൊബൈല്‍സ്

    അനിമേഷന്‍- മലയാളത്തിലെ പുത്തന്‍ ട്രെന്‍ഡ്


    ദുല്‍ഖര്‍ സല്‍മാന്‍, നസ്രിയ നസീം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ സലാല മൊബൈല്‍സ് എന്ന ചിത്രത്തിന്റെ ടീസറിനും ഗാനരംഗത്തിനും വേണ്ടി ഗ്രാഫിക്‌സും കാര്‍ട്ടൂണ്‍ സ്ട്രിപ്പും ഉപയോഗിച്ചിട്ടുണ്ട്.

    English summary
    M-Town feature films seem to be increasingly depending on caricaturing for backstories, connecting plots or even for teasers
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X