twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച ലഭിക്കാന്‍ ചികിത്സ

    By Aswathi
    |

    രണ്ട് വര്‍ഷം തുടര്‍ച്ചയായി മികച്ച ഗായിതയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം നേടിയ വൈക്കം വിജയലക്ഷ്മിയ്ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ. ജന്മനാ അന്ധയായ വിജയലക്ഷ്മിയ്ക്ക് കാഴ്ച ശക്തി ലഭിക്കുന്നതിനുള്ള ചികിത്സകള്‍ നടത്താനൊരുങ്ങുന്നു.

    കാഴ്ച നല്‍കുന്ന ഞരമ്പുകള്‍ ചുരിങ്ങിയതാണ് വിജയലക്ഷമിയ്ക്ക് കാഴ്ചയില്ലാതിരിക്കാന്‍ കാരണം. ഒപ്റ്റിക് അട്രോഫി എന്നാണ് ആ അവസ്ഥയുടെ പേര്. ഇത് മാറ്റാനുള്ള ശാസ്ത്രക്രിയകള്‍ അമേരിക്കയില്‍ തുടങ്ങിക്കഴിഞ്ഞു. 'ബയോണിക് ഐ' എന്ന ഈ സംവിധാനം വൈകാതെ ഇന്ത്യയിലും തുടങ്ങും.

    Vikom Vijayalakshmi

    ശാസ്ത്രക്രിയ നടത്തിയാലും നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് പൂര്‍ണമായി ലഭിക്കില്ല. വിദേശത്തേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടു പോകുമ്പോഴുള്ള ചെലവാണ് മറ്റൊരു പ്രശ്‌നം. എങ്ങനെയും ശാസ്ത്രക്രിയ നടത്തുമെന്ന് വിജയലക്ഷ്മിയുടെ അച്ഛന്‍ പറഞ്ഞു.

    കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ...' എന്ന് തുടങ്ങുന്ന പാട്ട് പാടിക്കൊണ്ടാണ് വ്യത്യസ്ത ശബ്ദത്തിനുടമയായ വിജയലക്ഷ്മി ആരാധകരുടെ മനസ്സില്‍ ഇട പിടിച്ചത്. അതേ ശൈലിയില്‍ അതേ സംവിധായകന്റെ നടന്‍ എന്ന ചിത്രത്തില്‍ 'ഒറ്റയ്ക്കു പാടുന്ന പാട്ട്...' പാടി വീണ്ടും സംസ്ഥാന പുരസ്‌കാരം നേടി.

    English summary
    Treatment for Vikom Vijayalakshmi to get her eye sight
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X