twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    യുദ്ധം എന്തിനായ്? റഹ്മാന്റെ ഗാനം നവമാധ്യമങ്ങള്‍ ഏറ്റെടുത്തു

    By Gokul
    |

    ചെന്നൈ: ഇറാഖിലും ഗാസയിലും സിറിയയിലുമെല്ലാം സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ യുദ്ധവെറിക്ക് ഇരയായിക്കൊണ്ടിരിക്കുമ്പോള്‍ എ എര്‍ റഹ്മാന്റെ പുതിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ചലനമുണ്ടാക്കുന്നു. വസന്തബാലന്‍ സംവിധാനം ചെയ്ത കാവിയത്തലൈവന്‍ എന്ന ചിത്രത്തിലെ ഗാനമാണ് നവമാധ്യമങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്.

    ഉലകമേ യുദ്ധം എതുക്ക് എന്ന് തുടങ്ങുന്ന റഹ്മാന്‍ ഗാനത്തിന് ചിലര്‍ ഗാസയിലെ യുദ്ധരംഗത്തെ കെടുതികള്‍ അനുഭവിക്കുന്നവരുടെ ചിത്രങ്ങള്‍ കൂടി ചേര്‍ത്ത് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഹൃദയത്തില്‍ തൊടുന്ന വരികളും സംഗീതവും യുദ്ധത്തിന് ഇരയായവരുടെ പശ്ചാത്തലമായി വരുമ്പോള്‍ അത് മറ്റൊരു മനോഹര ഗാനമായി മാറി.

    ar-rahman

    പുരാണബാലെകള്‍ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് പ്രഥ്വിരാജും സിദ്ധാര്‍ത്ഥും പ്രധാന വേഷത്തിലെത്തുന്ന കാവിയത്തലൈവന്‍. ചിത്രത്തില്‍ അര്‍ജുനന്‍ കൃഷ്ണനോട് കുരുക്ഷേത്ര യുദ്ധത്തിനിടെ പറയുന്ന സന്ദര്‍ഭത്തിനനുസരിച്ചാണ് ഗാനം ഒരുക്കിയിട്ടുള്ളത്. സമകാലിക ലോക സാഹചര്യത്തില്‍ അങ്ങേയറ്റം ഇണങ്ങുന്ന ഒരു ഗാനമായതുകൊണ്ടുന്നതന്നെ പ്രേക്ഷകര്‍ ഗാനം സോഷ്യല്‍ മീഡിയയിലൂടെ ഏറ്റെടുത്തു.

    ഗാനാസ്വാദകര്‍ ഹൃദയത്തില്‍ സ്വീകരിച്ച ഒട്ടേറെ റഹ്മാന്‍ സംഗീതത്തോടൊപ്പം ചേര്‍ത്തുവെക്കാവുന്നതാണ് പുതിയ ഗാനവും. എ ആര്‍ റഹ്മാനും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഗാനം ഷെയര്‍ ചെയ്തിട്ടുണ്ട്. മുകേഷ് ആലപിച്ച ഗാനത്തിന് പി എ വിജയ് ആണ് വരികളെഴുതിയത്. ഓഗസ്ത് ആദ്യം ചിത്രം റിലീസിനെത്തുമെന്നാണ് കരുതപ്പെടുന്നത്.

    English summary
    Ulakame Yudham Ethukku AR Rahman's Kaaviya Thalaivan Song
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X