twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ചാനോടു പൊരുതാതെ വെള്ളിവെളിച്ചം റിലീസ് മാറ്റി

    By Nirmal Balakrishnan
    |

    സൂര്യയെ പേടിച്ച് ജോണ്‍ ബ്രിട്ടാസ് നായകനായ വെള്ളിവെളിച്ചത്തില്‍ എന്ന ചിത്രം റിലീസ് മാറ്റി. ആഗസ്റ്റ് 15ന് റിലീസ് ചെയ്യാനിരുന്ന ചിത്രം സൂര്യയുടെ അഞ്ചാനിന്റെ തിരക്കില്‍ ആരും കാണില്ലെന്ന ആശങ്ക കാരണം നിര്‍മാതാവ് മാറ്റിവയ്ക്കുകയായിരുന്നു. സി.വി. ബാലകൃഷ്ണന്റെ തിരക്കഥയില്‍ മധു കൈതപ്രം സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിവെളിച്ചത്തില്‍.

    പൂര്‍ണമായും ഒമാനില്‍ ചിത്രീകരിക്കുന്ന ആദ്യ വിദേശ ചിത്രമാണ് വെള്ളിവെളിച്ചത്തില്‍. മാധ്യമ പ്രവര്‍്ത്തകനായ ജോണ്‍ ബ്രിട്ടാസ് ആദ്യമായി അഭിനയിക്കുന്ന ചിത്രവും. സുരാജ് വെഞ്ഞാറമൂട്, ശ്രീജിത്ത് വിജയ്, സുധീര്‍ കരമന, ലാലു അലക്‌സ് എന്നിവരാണു മറ്റു താരങ്ങള്‍. ഇനിയ ആണ് നായിക. ബിസിനസ് മാനും ബാറിലെ നര്‍ത്തകിയും തമ്മിലുള്ള പ്രണയമാണ് കഥ. ഇന്ത്യയില്‍ അറിയപ്പെടുന്ന നര്‍ത്തകിയാകാന്‍ കൊതിച്ചിരുന്ന പെണ്‍കുട്ടി എത്തിപ്പെട്ടത് ഒമാനിലെ ബാറില്‍ നര്‍ത്തകിയായിട്ട്. അവിടെ വച്ചാണ് അവള്‍ ബിസിനസുകാരനായ മലയാളിയെ പരിചയപ്പെടുന്നത്. അയാളുടെ സഹായത്തോടെ അവള്‍ തന്റെ സ്വപ്‌നം നിറവേറ്റുകയാണ്.

    velli-velichathil

    ഒമാനിലെ മലയാളികളുടെ ജീവിതം തന്നെയാണ് കഥാകൃത്ത് ഇതിലൂടെ അവതരിപ്പിക്കുന്നത്. നിര്‍മാതാവ് സതീഷ് നമ്പ്യാരും പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്.

    മധു കൈതപ്രവും സി.വി. ബാലകൃഷ്ണനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ദിലീപ് നായകനായ ഓര്‍മ മാത്രം ആയിരുന്നു ആദ്യ ചിത്രം.

    ഓഗസ്റ്റ് 15ന് കേരളത്തിലെ 40 തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ പ്രധാന ടൗണുകളിലെല്ലാം അഞ്ചാന്‍ രണ്ടും മൂന്നും തിയറ്ററില്‍ റിലീസ് ചെയ്യാനിരുന്നതോടെ വെള്ളിവെളിച്ചത്തില്‍ എന്നകൊച്ചു മലയാള സിനിമ റിലീസ് ചെയ്യാതെ മാറ്റകയായിരുന്നു. ഇനി ഓണം കഴിഞ്ഞേ ചിത്രം തിയറ്ററിലെത്തുകയുള്ളൂ.

    English summary
    Velli Velichathil postponed because of the release of Anjaan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X