twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിന്റെ അച്ഛനായി വിജയ് ബാബു

    By Lakshmi
    |

    ചലച്ചിത്രനിര്‍മ്മാണത്തിലെന്നപോലെ അഭിനയത്തിലും ഏറെ താല്‍പര്യമുള്ള വ്യക്തിയാണ് വിജയ് ബാബു. തന്റെകൂടി ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മികച്ച ചിത്രങ്ങളൊരുക്കുമ്പോള്‍ത്തന്നെ അവയുടെ താരനിരയുടെ ഭാഗമാകാനും വിജയ് സമയം കണ്ടെത്തുന്നുണ്ട്.

    അടുത്തകാലത്ത് ഇറങ്ങിയ ഹണീ ബീ, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച വിജയ് ബാബു ഇപ്പോഴിതാ അല്‍പം മുതിര്‍ന്നൊരു കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ്. ടമാര്‍ പടാര്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പിതാവിന്റെ വേഷത്തിലാണ് വിജയ് അഭിനയിക്കാന്‍ പോകുന്നത്.

    ഫഌഷ്ബാക്കിലാണ് വിജയ് ബാബുവിന്റെ കഥാപാത്രം. അതായത് പൃഥ്വിരാജിന്റെ കുട്ടിക്കാലം കാണുക്കുമ്പോള്‍ അച്ഛന്റെ വേഷത്തിലെത്തുക വിജയ് ബാബുവാണ്. മരിച്ചുപോയ അച്ഛന്റെ ജീവിതത്തില്‍ നിന്നും മോട്ടീവേഷന്‍ ലഭിച്ച് മുന്നോട്ടുപോകുന്നയാളാണ് പൃഥ്വിരാജിന്റെ കഥാപാത്രം.

    prithvi-vijay

    ടമാര്‍ പടാറില്‍ പൃഥ്വിരാജിന്റെ അച്ഛനായി അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മുമ്പൊരു ചിത്രത്തില്‍ അഭിനയിച്ചതിലെ യാദൃശ്ചികതയെയാണ് വിജയ് ബാബു ചൂണ്ടിക്കാണിയ്ക്കുന്നത്. 1982ല്‍ പുറത്തിറങ്ങിയ സൂര്യന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ പിതാവും നടനുമായ സുകുമാരന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് വിജയ് ബാബുവായിരുന്നു.

    ഇതൊരു കോ-ഇന്‍സിഡന്‍സ് ആണ്. എന്റെ അച്ഛന്‍ സുഭാഷ് ചന്ദ്രബാബുവായിരുന്നു സൂര്യന്‍ എന്ന ചിത്രം നിര്‍മ്മിച്ചത്. സുകുമാരനായിരുന്നു ആ ചിത്രത്തിലെ നായകന്‍. അന്ന് ചിത്രീകരണത്തിനിടെ സുകുമാരന്റെ മടിയില്‍ ഞാനും ഇന്ദ്രജിത്തും ഇരിയ്ക്കുന്ന ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്.

    കോമഡി ചിത്രമായി ഒരുക്കുന്ന ടമാര്‍ പടാറില്‍ വിജയ് ബാബുവും പൃഥ്വിരാജും പോലീസ് കഥാപാത്രങ്ങളായിട്ടാണ് എത്തുന്നത്.

    English summary
    The actor-producer Vijay Baby now bagged a role as father to a young Prithviraj in Tamar Padar, an upcoming comedy film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X