twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിക്രമാദിത്യന്‍ രക്ഷിച്ചത് അലക്‌സാണ്ടറുടെ മകനെ

    By Nirmal Balakrishnan
    |

    ഉണ്ണി മുകുന്ദനെ നായകനാക്കി ചിത്രമെടുത്തു കുടുങ്ങി നില്‍ക്കുകയായിരുന്നു തമിഴ് സംവിധായകന്‍ പേരരശ്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ സണ്‍ ഓഫ് അലക്‌സാണ്ടര്‍ എന്ന ചിത്രം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തോളമായി. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ചിത്രം റിലീസ് ചെയ്യാന്‍ ആരും തയ്യാറാകാത്ത സ്ഥിതിയിലായിരുന്നു. അന്നേരമാണ് ലാല്‍ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ തിയറ്ററിലെത്തുന്നും വന്‍ വിജയം നേടുന്നതും.

    ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാനോളം തന്നെ പ്രാധാന്യമുള്ള വേഷമായിരുന്നു ഉണ്ണി ചെയ്തത്. അതോടെ ഉണ്ണി മുകുന്ദനുണ്ടായിരുന്ന ജനപ്രീതി വര്‍ധിച്ചു. മുന്‍പ് മല്ലുസിങ് സൂപ്പര്‍ഹിറ്റായപ്പോള്‍ ആണ് ഉണ്ണിയെ ഈ ചിത്രത്തിലേക്കു തിരഞ്ഞെടുത്തത്. എന്നാല്‍ മല്ലുസിങ്ങിനു ശേഷം ഉണ്ണി മുകുന്ദനു കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫിസില്‍ തകരുയും ചെയ്തു. ഇതേ തുടര്‍ന്നായിരുന്നു സണ്‍ ഓഫ് അലക്‌സാണ്ടര്‍ പെട്ടിയിലായത്. ഏതായാലും വിക്രമാദിത്യന്‍ ഉണ്ണി മുകുന്ദന് രണ്ടാം ജന്‍മം നല്‍കി എന്നുതന്നെ പറയാം. ഇപ്പോള്‍ ചിത്രം തിയറ്ററിലെത്താന്‍ പോകുകയാണ്.

    son-of-alexander

    ഗായത്രി ഫിലിംസിന്റെ ബാനറില്‍ അജ്മല്‍ ഹസന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അകാംക്ഷാപുരിയാണ് നായിക. മനോജ് കെ. ജയന്‍, റിയാസ് ഖാന്‍, ദേവന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണു മറ്റു താരങ്ങള്‍.

    സാമ്രാജ്യത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച അല്ക്‌സാണ്ടറുടെ മകന്‍ ജോര്‍ദാന്‍ 23 വര്‍ഷശേഷം അച്ഛന്റെ സാമ്രാജ്യത്തിലേക്കു തിരിച്ചുവരികയാണ്. അച്ഛന്റെ സിംഹാസനത്തില്‍ ഇരുന്ന ആദ്യദിനം തന്നെ ജോര്‍ദാന് നേരിടേണ്ടി വന്നത് വന്‍ പ്രതിസന്ധിയാണ്. അതാണ് ഈ ആക്ഷന്‍ ചിത്രത്തിലൂടെ പറയുന്നത്. ഏറെക്കാലത്തിനു ശേഷം നല്ലൊരു ആക്ഷന്‍ ചിത്രം കാണാമെന്ന പ്രതീക്ഷയിലാണ് ഉണ്ണി മുകുന്ദന്റെ ആരാധകര്‍. കാത്തിരിക്കാം സണ്‍ ഓഫ് അലക്‌സാണ്ടറെ.

    English summary
    Vikramadithyan saved Son Of Alexander
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X