twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണിയുടെ മസിലും ദുല്‍ഖറിന്റെ റൊമാന്‍സും ചേര്‍ന്നാല്‍

    By Aswathi
    |

    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന്റെ രണ്ടാമത്തെ ട്രെയ്‌ലറും പുറത്തിറങ്ങി. ഉണ്ണി മുകന്ദന്റെ മസിലും ദുല്‍ഖര്‍ സല്‍മാന്റെ റൊമാന്‍സുമാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം. ഇവര്‍ക്കൊപ്പം നമിതയും സെക്കന്റ് ടെയ്‌ലറില്‍ തിളങ്ങുന്നു.

    ട്രെയിലറില്‍ ദുല്‍ഖര്‍ നമിതയോട് ചോദിക്കുന്ന പ്രണയാഭ്യര്‍ത്ഥന സിനിമ പുറത്തിറങ്ങുമ്പോള്‍ തിയേറ്ററില്‍ കൈയ്യടി നേടാനും വരുന്ന യുവത്വത്തിന്റെ സ്‌റ്റൈലന്‍ പ്രപ്പോസല്‍ രീതിയാകാനും മതി. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രം വിക്രമന്‍, ആദിത്യന്‍ എന്നിവരുടെ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്.

    Vikramadithyan

    ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറിനും പാട്ടുകള്‍ക്കും പ്രേക്ഷകരില്‍ നിന്ന് നല്ല അഭിപ്രായമാണ് ലഭിച്ചത്. അനൂപ് മേനോന്റെ വ്യത്യസ്ത ഗെറ്റപ്പാണ് ആദ്യ ട്രെയ്‌ലറില്‍ ശ്രദ്ധിക്കപ്പെട്ടത്. അതിഥി താരമായെത്തുന്ന നിവിന്‍ പോളിയും രണ്ട് മനിട്ട് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ ഉണ്ടായിരുന്നു.

    കൊച്ചി, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. യുവതാരങ്ങളെക്കൂടാതെ ലെന, അനൂപ് മേനോന്‍, ജോയ്മാത്യു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

    ബിജിബാലാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസായാണ്. മുമ്പ് സൗഹൃദത്തെ പ്രമേയമാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്‌സും മള്‍ട്ടിസ്റ്റാര്‍ ആയിരുന്നു.

    ദുല്‍ഖറിന്റെ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഹാങ് ഓവര്‍ മാറാതെ തന്നെ വിക്രമാദിത്ത്യനും തിയേറ്ററിലെത്തുന്നത് ചിത്രത്തിന് ഗുണം ചെയ്‌തേക്കാം. ഉണ്ണി മുകുന്ദനും ഏറെ നാളുകള്‍ക്ക് ശേഷം കിട്ടുന്ന മികച്ച ചിത്രമാണിത്. ലാല്‍ജോസിന്റെ അടുത്തിടെ ഇറങ്ങിയ രണ്ട് ചിത്രങ്ങളിലും (ലോ പോയിന്റ്, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും) നമിത തന്നെയായിരുന്നു നായിക.

    <center><iframe width="100%" height="315" src="//www.youtube.com/embed/T0F4v3EnKnI" frameborder="0" allowfullscreen></iframe></center>

    English summary
    Lal Jose's new Film Vikramadithyan is a multystar movie, the crew released it's second official Trailer&#13;
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X