twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമാ ലോകം ഞെട്ടി

    By Nirmal Balakrishnan
    |

    വിഷുവിന് തിയറ്ററിലെത്തിയ അഞ്ചുചിത്രങ്ങളില്‍ രണ്ടെണ്ണത്തിന്റെ മാത്രം നല്ല പ്രകടനത്തില്‍ മലയാള സിനിമാ ലോകം തരിച്ചിരിക്കുകയാണ്. ഏറെപ്രതീക്ഷയോടെയാണ് അഞ്ച് പ്രമുഖരുടെ ചിത്രങ്ങള്‍ തിയറ്ററിലെത്തിയത്. മമ്മൂട്ടിയുടെ ഗാങ്സ്റ്റര്‍, ദിലീപിന്റെ റിങ് മാസ്റ്റര്‍, പൃഥ്വയുടെ സെവന്‍ത് ഡേ, ഫഹദിന്റെ വണ്‍ ബൈടു, കുഞ്ചാക്കോ ബോബന്റെ പോളി ടെക്‌നിക്ക്.

    ഇതില്‍ റിങ്മാസ്റ്ററും സെവന്‍ത്‌ഡേയും മാത്രമേ അല്‍പമെങ്കിലും നല്ല പേരുണ്ടാക്കിയുള്ളൂ. ബാക്കിയെല്ലാം വന്‍ നഷ്ടമാണുണ്ടാക്കിയത്. മുന്‍നിര സംവിധായകരുടെ ചിത്രങ്ങളാണ് ഈ പരാജയപ്പെട്ടതെല്ലാം. അതാണ് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ചിരിക്കുന്നത്.

    gangster-7thday-ringmaster

    ആഷിക് അബു- മമ്മൂട്ടി ടീമിന്റെ ഗാങ്സ്റ്റര്‍ ആയിരുന്നു ഈ കൂട്ടത്തില്‍ ഏറ്റവും പ്രതീക്ഷയുണ്ടായിരുന്നത്. എന്നാല്‍ ആദ്യം റിലീസ് ചെയ്ത ഈ ചിത്രം ആദ്യ ദിവസം തന്നെ ചീത്തപേരുണ്ടാക്കിവച്ചു. മമ്മൂട്ടിയുടെ വേഷം മാത്രമേയുള്ളൂ, സിനിമയ്ക്കകത്ത് ഒന്നുമുണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിലെല്ലാം ചിത്രത്തിന് വന്‍ വിമര്‍ശനമാണ് ഏറ്റത്.

    അതേപോലെ പ്രതീക്ഷ പുലര്‍ത്തുന്നതായിരുന്നു അരുണ്‍കുമാര്‍ അരവിന്ദ്-ഫഹദ്- മുരളി ഗോപി ടീമിന്റെ വണ്‍ ബൈ ടു. സൈക്കോളജിക്കല്‍ ത്രില്ലറായ ഈ ചിത്രം പ്രേക്ഷകനെ ഭ്രാന്താക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ആദ്യ ഷോയില്‍ തന്നെ ചിത്രത്തിന്റെ ജാതകം എഴുതികളിഞ്ഞു. ഫഹദിനും ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രമായിരുന്നു ഇത്. ഈ അടുത്തകാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളൊരുക്കിയ ടീമായിരുന്നു അരുണും മുരളി ഗോപിയും. പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ.

    കുഞ്ചാക്കോ ബോബന്‍- എം.പത്മകുമാര്‍ ടീമിന്റെ പോളിടെക്‌നിക്ക് ആണ് പരാജയപ്പെട്ട മറ്റൊരു ചിത്രം. മിഥുനം, മീശമാധവന്‍ എന്നീ ചിത്രങ്ങളുടെ കഥ കോപ്പിയടിച്ചാണ് ഈ ചിത്രമുണ്ടാക്കിയത്. കുഞ്ചാക്കോ ബോബന്‍, അജുവര്‍ഗീസ്, ഭാവന എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.

    ദിലീപ് നായകനായ റാഫിയുടെ റിങ്മാസ്റ്റര്‍ നല്ല ചിത്രമാണെന്ന് കണ്ടവരാരും പറയില്ല. എന്നാല്‍ കുട്ടികള്‍ക്കു രസിക്കാനുള്ളതുകൊൊണ്ട് കുടുംബം തിയറ്ററിലെത്തുന്നു. അതുമാത്രമേ എടുത്തുപറയാനുള്ളൂ. കുട്ടികള്‍ വേനലവധി ആഘോഷിക്കാന്‍ എത്തിയതുകൊണ്ട് ഈ ചിത്രം രക്ഷപ്പെട്ടു.

    കഥയിലെ പുതുമയും അവതരണരീതികൊണ്ടും ശ്രദ്ധേയമായതാണ് പൃഥ്വിയുടെ സെവന്‍ത്‌ഡേ. ശ്യാംധര്‍ സംവിധാനം ചെയത് ചിത്രത്തിന്റെ ക്ലാമാക്‌സ് ആണ് ശരിക്കും കയ്യടി നേടുന്നത്. ഇനിമേയ് ആദ്യവാരം ഇറങ്ങുന്ന ചിത്രങ്ങളിലാണ് പ്രതീക്ഷ.

    English summary
    VIshu Release Films: Good response only for Ring Master and 7th day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X