twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ച് മംഗ്ലീഷ് ചിത്രങ്ങള്‍

    By Nirmal Balakrishnan
    |

    ഇക്കുറി വിഷുവിന് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്കെല്ലാമൊരു പ്രത്യേകതയുണ്ട്. എല്ലാം ഇംഗ്ലീഷ് പേരുകളുള്ള ചിത്രങ്ങളാണ്. അഞ്ചു ചിത്രങ്ങളില്‍ ഒന്നിനുപോലും മലയാളം പേരില്ല. മമ്മൂട്ടി- ആഷിക് അബുവിന്റെ ഗാങ്സ്റ്റര്‍, റാഫി- ദിലീപിന്റെ റിങ്മാസ്റ്റര്‍, പൃഥ്വിരാജ്- ശ്യാംധര്‍ കൂട്ടുകെട്ടിലെ സെവന്‍ത് ഡേ, ഫഹദ് ഫാസില്‍- അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു, കുഞ്ചാക്കോ ബോബന്‍- എം.പത്മകുമാറിന്റെ പോളിടെക്‌നിക് എന്നിവയാണ് വിഷുവിനെത്തുന്ന ചിത്രങ്ങള്‍. എല്ലാം ഇംഗഌഷ് പേരിലിറങ്ങുന്ന ചിത്രങ്ങള്‍.

    ന്യൂജനറേഷന്‍ സിനിമകളുടെ ചാകരകാലത്തായിരുന്നു ഇംഗ്ലീഷ് പേരുണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ ഒന്നുപോലും ന്യൂജനറേഷന്‍ ചിത്രമില്ല. ആക്ഷന്‍, സസ്‌പെന്‍സ്, കുടുംബ ചിത്രങ്ങളാണ് എല്ലാം. എല്ലാ പേരിനും സിനിമയുമായി വളരെ അടുത്ത ബന്ധമുണ്ട്.

    vishu-movie

    ഗാങ്സ്റ്റര്‍ അക്ബര്‍ അലിഖാന്‍ എന്ന അധോലോക നായകനെസംബന്ധിച്ചുള്ളതാണ്. മംഗലാപുരത്ത് താമസിക്കുന്ന അക്ബര്‍ അലി ഖാന്‍ ആയി മമ്മൂട്ടി വേഷമിടുന്നു. ഗാങ്സ്റ്ററിന്റെ കഥ പറയുമ്പോള്‍ അതേ പേരുതന്നെയല്ലേ നല്ലത്.

    ദിലീപിന്റെ റിങ്മാസ്റ്റര്‍ സര്‍ക്കസില്‍ പട്ടികളെ പരിശീലിപ്പിക്കുന്ന യുവാവിന്റെ കഥയാണ്. റിങ്മാസ്റ്റര്‍ എന്ന പേര് അങ്ങനെ സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. കോമഡി ചിത്രമാണിത്. ദിലീപും 17പട്ടികളുമാണ് പ്രധാനമായും സിനിമയിലുള്ളത്.

    പൃഥ്വിരാജിന്റെ സെവന്‍ത് ഡേ ഏഴുദിവസത്തെ കഥയാണ്. ക്രിസ്മസില്‍ തുടങ്ങി ന്യൂയറില്‍ അവസാനിക്കുന്ന ഏഴു ദിവസം.

    കുഞ്ചാക്കോ ബോബന്റെ പോളിടെക്‌നിക് എന്നാല്‍ പോളി എന്ന നായകന്റെ ടെക്‌നിക്കുകള്‍. തട്ടിപ്പും വെട്ടിപ്പുമായി നടക്കുന്ന പോളിയുടെ രസകരമായ കഥയാണിതില്‍.

    പേര് ഇംഗ്ലിഷിലായാലും മലയാളത്തിലായാലും നല്ല ചിത്രം മലയാളിപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കും.

    English summary
    In this Vishu, releasing movies do not have Malayalam titles.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X