twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കസിന്‍സിനായി ചാക്കോച്ചനും വൈശാഖും വീണ്ടും

    By Lakshmi
    |

    പോക്കിരിരാജയും സീനിയേഴ്‌സും മല്ലു സിങ്ങുമെല്ലാമായി തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച സംവിധായകനാണ് വൈശാഖ്. എന്നാല്‍ അവസാനം ചെയ്ത വിശുദ്ധന്‍ എന്ന ചിത്രമായപ്പോള്‍ വൈശാഖ് പതിവ് ട്രാക്ക് മാറ്റി, അല്‍പം സീരിയസായി, ആഴത്തിലുള്ളൊരു കഥയാണ് പറഞ്ഞത്. വിശുദ്ധന്‍ കൈകാര്യം ചെയ്ത പ്രമേയം ശ്രദ്ധേയമാണെങ്കിലും ചിത്രം പതിവ് വൈശാഖ് ചിത്രങ്ങള്‍പോലെ തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ല. അതിന്റെ കുറവുതീര്‍ക്കാനായി വീണ്ടുമൊരു പക്കാ വാണിജ്യ വിജയത്തിനായി തയ്യാറെടുക്കുകയാണ് സംവിധായകന്‍ വീണ്ടും.

    കുഞ്ചാക്കോ ബോബന്‍, മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട്, ജോജോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കസിന്‍സ് എന്നൊരു ചിത്രമാണ് വൈശാഖ് ഒരുക്കുന്നത്. കോമഡി ത്രില്ലറായിട്ടാണ് ചിത്രമൊരുക്കുന്നത്. സേതുവിന്റേതാണ് തിരക്കഥ. മാര്‍ച്ച് 10നാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. വിനോദ് ഇലമ്പള്ളിയാണ് കസിന്‍സിന് ക്യാമറ കൈകാര്യം ചെയ്യുക.

     Kunchako Boban

    ഇതുകൂടാതെ 2014ല്‍ മറ്റ് രണ്ട് വമ്പന്‍ ചിത്രങ്ങളും വൈശാഖ് ഒരുക്കുന്നുണ്ട്. സൂപ്പര്‍താരങ്ങളാണ് ഓരോന്നിലും നായകന്മാരായി എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രം ആന്റ് ജോസഫ് നിര്‍മ്മിയ്ക്കും.

    മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് ഉദയ്കൃഷ്ണ-സിബി കെ തോമസ് ടീമാണ് തിരക്കഥയൊരുക്കുന്നത്. ഈ ചിത്രത്തിന് പുലിമുരുകന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇത് നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. സൂപ്പര്‍താരചിത്രങ്ങളിലൂടെ വൈശാഖ് വീണ്ടും പോക്കിരിരാജയും മല്ലുസിങ്ങുമെല്ലാം ആവര്‍ത്തിക്കുമോയെന്ന് കാത്തിരുന്ന് കാണാം.

    English summary
    Director Vysakh and actor Kunchako Boban are teaming up again for new film named Cousins.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X