Don't Miss!
- Finance മുന്നേറ്റം തുടരാൻ ഗ്രീൻ സ്റ്റോക്ക്, വളർച്ച 37 ശതമാനം വരെ, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- Lifestyle രോഗശാന്തിക്ക് ഓടിയെത്തുന്ന ഭക്തര്‍, മന്ത്രവാദവും ആത്മാക്കളെയും ഒഴിപ്പിക്കുന്ന ക്ഷേത്രം
- Automobiles ബ്രെസയും നെക്സോണും പോലെ കമ്പനിയിട്ട പേരുകളല്ല! സ്കോഡ എസ്യുവിക്ക് ജനങ്ങള്‍ നിര്‍ദേശിച്ച 10 പേരുകള്‍ കണ്ടോ...
- News പോളിംഗ് ബൂത്തില്‍ ചൂടൊന്നും പ്രശ്നമാകില്ല; എല്ലാ സൗകര്യവുമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
- Technology അമ്പോ ലാഭം വില! ഇതുവരെ വന്നതെല്ലാം സൈഡിലോട്ട് നിന്നോ, ഇനി ഈ റിയൽമി 5ജിഫോണാണ് മെയിൻ
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
ലാല്‍ജോസിന്റെ കസിന്‍സ് വൈശാഖിന്റെതായതെങ്ങനെ
ലാല്‍ജോസിന്റെ കസിന്‍സ് എങ്ങനെ വൈശാഖിന്റെ കസിന്‍സ് ആയി എന്നാണ് ഇപ്പോള്‍ എല്ലാവരും ചോദിക്കുന്നത്. മുന്‍പ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ലാല്‍ജോസ് ചെയ്യാനിരുന്ന ചിത്രമായിരുന്നു കസിന്‍സ്. ക്ലാസ്മേറ്റ്സിനു ശേഷം ലാല്‍ജോസ് പ്ലാന്‍ ചെയത് ചിത്രം. ജയിംസ് ആല്‍ബര്‍ട്ടായിരുന്നു കഥയും തിരക്കഥയും എഴുതാനിരുന്നത്.
എന്നാല്‍ ലാലിന്റെയും പൃഥ്വിയുടെയും ഡേറ്റ് കൃത്യമായി ലഭിക്കാത്തതിനെ തുടര്‍ന്ന് ആ ചിത്രം നീണ്ടുപോയി. ലാലും ലാല്‍ജോസും ആദ്യമായി ഒന്നിക്കുന്നതിനു പുറമേ ലാലും പൃഥ്വിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു കസിന്‍സ്. കുറേക്കാലം ലാല്‍ജോസ് ഈ പ്ലാനുമായി നടന്നിരുന്നെങ്കിലും ചിത്രം ഉപേക്ഷിക്കുകയായിരുന്നു. എങ്കിലും ആ ടൈറ്റില്‍ ലാല്‍ജോസിന്റെ കൈവശം തന്നെയായിരുന്നു. അതാണ് ഇപ്പോള്‍ വൈശാഖ് വാങ്ങിയിരിക്കുന്നത്.
വൈശാഖിന്റെ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും മനോജ് കെ. ജയനും സുരാജ് വെഞ്ഞാറമൂടും ജോജോയുമാണ് നായകരായി എത്തുന്നത്. എല്ലാവരും കസിന്‍സ് തന്നെ. കോമഡിയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പ്ലാന്‍ ചെയ്യുന്നത്. കോമഡി ത്രില്ലറിനു പേന ചലിപ്പിക്കുന്നത് സേതുവാണ്.
വിശുദ്ധനു ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇതോടെ വൈശാഖിന്റെ ചിത്രത്തില്‍ കൂടുതല്‍ തവണ നായകനാകുന്ന നടന് കുഞ്ചാക്കോ ബോബനായി. സീനിയേഴ്സിനും മല്ലുസിങ്ങിലും ബോബന് ഉണ്ടായിരുന്നു.
ഒരു സംവിധായകന് ചെയ്യാനിരുന്ന ടൈറ്റില്‍ മറ്റൊരാള്‍ വാങ്ങുന്നത് മലയാളത്തില്‍ അപൂര്‍വമാണ്. നരന് എന്ന ചിത്രം മറ്റൊരാള്‍ ചെയ്യാനിരുന്ന ചിത്രമായിരുന്നു. അതാണ് പിന്നീട് ജോഷി വാങ്ങി ലാലിനെ നായകനാക്കി ചെയ്തത്. ഇപ്പോള്‍ ലാല്‍ ചിത്രത്തിന്റെ ടൈറ്റില്‍ മറ്റു താരങ്ങള്‍ക്കായി വാങ്ങിയിരിക്കുന്നു.
ലാലും പൃഥ്വിയും ഒ്നിക്കാനിരുന്ന ചിത്രമെല്ലാം പലകാരണങ്ങളാല്‍ ഒഴിഞ്ഞുപോകുകയാണ്. രഞ്ജിത്ത് ചിത്രത്തില്‍ ഇവര്‍ ഒന്നിക്കാനിരുന്നതാണ്. ആ ചിത്രംപൂര്ണമായും രഞ്ജിത്ത് ഉപേക്ഷിച്ചു.
-
'പാമ്പ് വന്നപ്പോൾ എല്ലാവരും ഓടി ചേട്ടൻ മാത്രം അവിടെ ഇരുന്നു, ഭൂമികുലുങ്ങിയാലും കുലുങ്ങില്ലെന്നത് ശരിയാണ്'
-
സല്മാന് ഖാനല്ല എന്നെ നിയന്ത്രിക്കുന്നത്! ഭാര്യ വീട്ടുകാരുടെ പിന്തുണയെ പറ്റി പലരും തെറ്റിദ്ധരിച്ചെന്ന് ആയുഷ്
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ