twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉണ്ണികൃഷ്ണന്‍ മാപ്പുപറയാതെ ഫ്രോഡ് പ്രദര്‍ശിപ്പിക്കില്ല

    By Lakshmi
    |

    സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ അഹങ്കാരിയാണെന്നും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് സിനിമയ്ക്കല്ല ഉണ്ണികൃഷ്ണനാണെന്നും ലിബര്‍ട്ടി ബഷീര്‍. ഉണ്ണികൃഷ്ണന്‍ മാപ്പു പറയാതെ മിസ്റ്റര്‍ ഫ്രോഡ് കേരളത്തിലെ ഒരു തിയേറ്ററിലും പ്രദര്‍ശിപ്പിക്കില്ലെന്നും ബഷീര്‍ വ്യക്തമാക്കി.

    ഫെഫ്ക ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്റെ മോഹന്‍ലാല്‍ നായകനായ ചിത്രം 'മിസ്റ്റര്‍ ഫ്രോഡ്' പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നേരത്തേ തീരുമാനിച്ചിരുന്നു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണികൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ലിബര്‍ട്ടി ബഷീര്‍ രംഗത്തെത്തിയത്. ഇതോടെ മലയാളത്തില്‍ മറ്റൊരു തര്‍ക്കം ഉടലെടുക്കുകയായിരുന്നു.

    Liberty Basheer


    ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കെട്ടിടം ഉത്ഘാടനം ചെയ്യുന്നത് തടയാന്‍ ഉണ്ണികൃഷ്ണന്‍ ശ്രമിച്ചുവെന്നാണ് ബഷീര്‍ ആരോപിക്കുന്നത്. എന്നാല്‍ ചിത്രത്തെ വിലക്കാനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ മേയ് ഒന്നിനുശേഷം സിനിമാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറാനാണ് ഫെഫ്കയുടെ തീരുമാനമെന്ന് സൂചനയുണ്ട്.

    എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങിക്കൊടുക്കേണ്ടതില്ലെന്നാണ് ഫെഫ്കയുടെ നിലപാട്. ഫെഫ്ക സമരവുമായി മുന്നോട്ടുപോയാല്‍ പിന്തുണയ്ക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചിട്ടുണ്ട്.

    English summary
    Liberty Basheer, president of the exhibitors' federation, says, they will not screen B Unnikrishnan's Mohanlal starrer Mr Fraud
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X