twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അസിന്റെ കൂട്ടുകാരനെ കണ്ടെത്തി !

    By Lakshmi
    |

    തെന്നിന്ത്യയെ പൂര്‍ണമായും ഉപേക്ഷിച്ച് അസിന്‍ തോട്ടുങ്കല്‍ ബോളിവുഡിലെത്തിയിട്ട് കാലം കുറച്ചായി. ആദ്യകാലത്ത് നൂറുകോടി കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ വരെ അഭിനയിച്ചെങ്കിലും ഇപ്പോള്‍ ബോളിവുഡില്‍ അസിന് അത്ര നല്ല കാലമല്ല, കൂടാതെ ഇടക്കിടെ പലതരത്തിലുള്ള ഗോസിപ്പുകളും അസിനെക്കുറിച്ച് പരക്കുന്നുണ്ട്.

    സിനിമകളുടെ കാര്യത്തില്‍ പലതരം വാശികള്‍ കാണിയ്ക്കുകയാണ് അസിന്‍ എന്ന തരത്തിലാണ് പുതിയ ഗോസിപ്പുകള്‍. അസിന്‍ പ്രണയത്തിലാണെന്നും വിവാഹിതയാകാന്‍ പോകുന്നതുകൊണ്ടാണ് പുതിയ ചിത്രങ്ങളിലൊന്നും കാണാത്തതെന്നും നേരത്തേ പലവട്ടം ഗോസിപ്പുകള്‍ വന്നിരുന്നു. അങ്ങനെയൊന്നും ഇല്ലെന്ന് അസിന്‍ പലവട്ടം പറഞ്ഞെങ്കിലും ഇക്കാര്യത്തിലെ സത്യം കണ്ടെത്താതെ പാപ്പരാസികള്‍ പിന്‍മാറിയിരുന്നില്ല.

    ഇപ്പോഴിതാ അതേ പാപ്പരാസികള്‍ അസിന്റെ കൂട്ടുകാരനെ കണ്ടെത്തിക്കഴിഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്. മൈക്രോമാക്‌സ് കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാഹുല്‍ ശര്‍മ്മയാണേ്രത അസിന്റെ പുതിയ കൂട്ടുകാരന്‍.

    അമേരിക്കയിലുള്ള ആരുമായോ അസിന്‍ ഡേറ്റിങിലാണെന്ന് നേരത്ത് പലവട്ടം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അസിന്‍ ഇതെല്ലാം തള്ളിയിരുന്നെങ്കിലും രാഹുല്‍ ശര്‍മ്മയ്‌ക്കൊപ്പം പലപ്പോഴും അസിനെ കാണുക പതിവാണത്രേ.

    ഒരു സുഹൃത്തുവഴിയാണത്രേ അസിന്‍ പത്തുമാസങ്ങള്‍ക്ക് മുമ്പ് രാഹുല്‍ ശര്‍മ്മയെ പരിചയപ്പെടുന്നത്. 2013 ഒക്ടോബര്‍ 26ന് നടന്ന അസിന്റെ ജന്മദിന പാര്‍ട്ടിയില്‍ രാഹുല്‍ ശര്‍മ്മ പങ്കെടുത്തിരുന്നു. രാഹുല്‍ ശര്‍മ്മതന്നെയാണോ അസിന്റെ കാമുകന്‍ എന്ന കാര്യത്തില്‍ പാപ്പരാസികള്‍ക്ക് ഉതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അസിന്റെ കൂട്ടുകാരനെന്നാണ് രാഹുലിനെ വിശേഷിപ്പിക്കുന്നത്.

    2014ല്‍ അസിന്‍ ചെയ്യുന്ന ഹിന്ദിച്ചിത്രം അഭിഷേക് ബച്ചന്‍ നായകനാകുന്ന ഓള്‍ ഈസ് വെല്‍ ആണ്. വര്‍ഷാവസാനത്തിലായിരിക്കും ഈ ചിത്രം റിലീസ് ചെയ്യുക. അസിന്‍ ഒടുവില്‍ അഭിനയിച്ചത് ഖിലാഡി 786 എന്ന ചിത്രത്തിലായിരുന്നു. 2013ല്‍ അസിന് ചിത്രങ്ങളൊന്നുമുണ്ടായിരുന്നില്ല.

    English summary
    Asin Thottumkal has reportedly found friendship in Micromax founder and executive director Rahul Sharma.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X