twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പരാജയപ്പെട്ടവരുടെ സിനിമകള്‍

    By Nirmal Balakrishnan
    |

    2013ല്‍ പ്രേക്ഷകന്റെ ക്ഷമ ഏറ്റവുമധികം പരീക്ഷിച്ച സംവിധായകന്‍ ആരായിരിക്കും? ഇക്കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് രണ്ട് അഭിപ്രായമുണ്ടാകാന്‍ സാധ്യതയില്ല. നത്തോലി ഒരു ചെറിയ മീനല്ല, താങ്ക് യു, സൈലന്‍സ് എന്നീ മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്ത വി.കെ. പ്രകാശിന് ഒറ്റ ഹിറ്റുപോലും ഈ വര്‍ഷം ഒരുക്കാന്‍ കഴിഞ്ഞില്ല. നത്തോലി ഒരു ചെറുമീനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു വികെപിയുടെ 2013ലെ തുടക്കം.

    ഫഹദ് ഫാസിലിന്റെ രണ്ടാംവരവില്‍ ഏറ്റവുമധികം പഴികേട്ട ചിത്രമായിരുന്നു നത്തോലി. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതിയ ചിത്രം ശരിക്കും ഒരു ക്ഷമാ പരീക്ഷണം തന്നെയായിരുന്നു. തുടര്‍ന്നു വന്ന ജയസൂര്യ ചിത്രമായ താങ്ക് യുവും പതിവു തെറ്റിച്ചില്ല. ഒരാഴ്ച പോലും തിയറ്ററില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല ഈ ചിത്രത്തിന്. ഇതോടെ ജയസൂര്യ വികെപിയുമായി വഴിപിരിയുകയായിരുന്നു. പരീക്ഷണ ചിത്രങ്ങള്‍ വിട്ട് ജയസൂര്യ പതിവ് കോമഡിയിലേക്ക് തിരിച്ചുവരികയും വിജയം വരിക്കയും ചെയ്തു.

    Thank You, Silence and Nathooli Oru Cheriya Meenalla

    മമ്മൂട്ടിയും അനൂപ് മേനോനും ഒന്നിച്ച സൈലന്‍സ് ആയിരുന്നു മൂന്നാമത്തെ ചിത്രം. സിനിമയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആരെങ്കിലും സിനിമ കണ്ടിട്ടുവേണ്ടേ. വികെപിയുടെ പരീക്ഷണം കാണാന്‍ ക്ഷമയില്ലെന്നായിരുന്നു പലരുടെയും അഭിപ്രായം. മുന്‍ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ചിന്തയെയും ക്ഷമയെയും പരീക്ഷിച്ചതിന്റെ പരിണിതഫലമായിരുന്നു സൈലന്‍സിന്റെ പരാജയം.

    എം.പത്മകുമാറായിരുന്നു പരാജയം തുടര്‍ച്ചയായി ഏറ്റുവാങ്ങിയ മറ്റൊരു സംവിധായകന്‍. പാതിരാമണല്‍, ഒറീസ, ഡി കമ്പനി എന്നിവയാണ് പരാജയപ്പെട്ട പത്മകുമാര്‍ ചിത്രങ്ങള്‍.

    ജോഷി ഒരുക്കിയ ലോക്പാല്‍ വന്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രമായിരുന്നു. അതേപോലെ ഷാജി കൈലാസിന്റെ മദിരാശിയുടെയും ഫലം പരാജയം തന്നെയായിരുന്നു. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ സംവിധാനം ചെയ്ത് സി്ദ്ദീഖും ദയനീയ പരാജയം ഏറ്റുവാങ്ങി. ഒരു ഇന്ത്യന്‍ പ്രയണകഥയിലൂടെ അല്‍പമെങ്കിലും മാനം രക്ഷിക്കാന്‍ സത്യന്‍ അന്തിക്കാടിനു സാധിച്ചു.

    English summary
    Who made flop Malayalam movie in this year, here are the some names,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X