twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കും മോഹന്‍ലാലിനും എന്തിനിത്ര സിനിമകള്‍

    By Nirmal Balakrishnan
    |

    അടുത്തിടെ സോഷ്യല്‍മീഡിയകളില്‍ നടന്നൊരു ചര്‍ച്ചയുണ്ടായിരുന്നു. മമ്മൂട്ടിക്ക് വര്‍ഷത്തില്‍ ഒരു സിനിമ ചെയ്താല്‍ പോരേയെന്ന്. സംവിധായകന്‍ രഞ്ജിത്ത് മമ്മൂട്ടിയോടു ചോദിച്ചെന്ന പേരിലാണ് ഈ വാര്‍ത്ത വന്നതെങ്കിലും പ്രേക്ഷകരെല്ലൊം ചോദിച്ചുപോകുന്നൊരു ചോദ്യമാണിത്. എന്തിന് മംഗ്ലിഷ് പോലെയുള്ള സിനിമകളിലെല്ലാം മമ്മൂട്ടി അഭിനയിക്കുന്നു.

    തമിഴില്‍ രജനീകാന്തും കമല്‍ഹാസനുമൊക്കെ തുടര്‍ന്നൊരു രീതിയുണ്ട്. വര്‍ഷത്തില്‍ ഒരു ചിത്രം. അത് കാര്യമായി ചെയ്യുക. ശരിയായ ഹോം വര്‍ക്കെല്ലാം ചെയ്ത്, സിനിമയുടെ സാധ്യതയെക്കുറിച്ച് ശരിക്കും പഠിച്ച് സിനിമ ചെയ്യുക. അങ്ങനെ ചെയ്ത ചിത്രങ്ങളായിരുന്നു ശിവാജി ദ് ബോസ്, യന്തിരന്‍ എന്നിവ. അതേപോലെ കമല്‍ഹാസന്റെ വിശ്വരൂപവും. കമല്‍ ശരിക്കും ഹോം വര്‍ക്ക് ചെയ്താണ് വിശ്വരൂപം ചെയ്തത്. ലോകോത്തര നിലവാരത്തിലുള്ള ചിത്രമായിരുന്നു അത്. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകളാണ് ഇങ്ങനെ വാരിവലിച്ചു സിനിമ ചെയ്യുന്നത്.

    mammootty-mohanlal

    മമ്മൂട്ടിയുടെതായി ഈ വര്‍ഷം വന്ന ഗാങ്സ്റ്റര്‍, പ്രെയ്‌സ് ദ് ലോര്‍ഡ്, ബാല്യകാലസഖി എന്നിവയെല്ലാം തിയറ്ററില്‍ ഒരാഴ്ച പോലും ആളെ പിടിച്ചിരുത്താത്ത ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ ഫ്രോഡും അതുപോലെ തന്നെ. മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യാന്‍ പാടില്ലാത്ത ചിത്രമായിരുന്നു ഇതെല്ലാം. ബാല്യകാലസഖി അവതരണത്തിലെ പോരായ്മ കൊണ്ടും കാസ്റ്റിങ്ങിലെ പാളിച്ചകൊണ്ടും പരാജയപ്പെട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ ഫ്രോഡിനെക്കുറിച്ച് കൂടുതല്‍ പറയാത്തതായിരിക്കും നല്ലത്.

    യുവതാരങ്ങളെല്ലാം പുതിയ സിനിമയെക്കുറിച്ച് ശരിക്കും പഠിച്ച ശേഷമേ അഭിനയിക്കുന്നുള്ളൂ. അതിന്റെ ഗുണം ആ ചിത്രങ്ങള്‍ക്കു കാണുന്നുമുണ്ട്. എന്നാല്‍ സൂപ്പര്‍താരചിത്രങ്ങളേ ഇങ്ങനെ കോടികള്‍ നഷ്ടമുണ്ടാക്കി പരാജയപ്പെടുന്നുള്ളൂ.

    കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുത്തുനോക്കിയാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യാന്‍പാടില്ലാത്ത പല സിനിമകളുമാണ് ചെയ്തതെന്നു മനസ്സിലാക്കാം. എന്തിനാണ് ഇത്തരം സിനിമകള്‍ അവര്‍ ചെയ്യുന്നത്. തിരക്കഥാരചനയുടെ ബാലപാഠം പോലും അറിയാതെ കുറേപേര്‍ ഒരുക്കുന്ന ഇത്തരം കോമാളിചിത്രങ്ങള്‍ സൂപ്പര്‍താരങ്ങള്‍ ഒഴിവാക്കണം. എന്നാലേ ഇനിയെങ്കിലും അവര്‍ക്കു ഗുണം ചെയ്യൂ. പലതവണ ദേശീയ അവാര്‍ഡുകള്‍ നേടിയ കഴിവുറ്റ ഈ താരങ്ങള്‍ കോമാളികളായിപോകുന്നത് സഹിക്കാന്‍ അവരെ ഇഷ്ടപ്പെടുന്നവര്‍ക്കാവുന്നില്ല. അതുകൊണ്ട്‌സൂപ്പര്‍താരങ്ങള്‍ ഇനിയെങ്കിലും പുനര്‍വിചിന്തനത്തിനു തയാറാവണം.

    English summary
    Why did Mohanlal and Mammootty doing these much of films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X