twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫഹദ്: അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    By Lakshmi
    |

    കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ ഫാസില്‍ തന്നെയാണ് മകന്‍ ഫഹദ് ഫാസിലിനെ ഷാനുവെന്ന പുതിയ പേരുമിട്ട് നായകനാക്കി മലയാളസിനിമയില്‍ അവതരിപ്പിച്ചത്. എന്നാല്‍ തനി ചോക്ലേറ്റ് പയ്യന്‍ എന്നാണ് മലയാളികള്‍ ഫഹദിനെ വിശേഷിപ്പിച്ചത്. ചുറുചുറുക്കില്ലാത്ത യുവനായകനെ ആര്‍ക്കും അത്ര ബോധിച്ചിരുന്നില്ല. പിന്നീട് ഷാനുവിനെ മലയാളസിനിമയില്‍ എവിടെയും കണ്ടില്ല. കുറേക്കാലങ്ങള്‍ക്ക് ശേഷം ആ ഷാനു തന്നേയോ ഈ ഫഹദ് എന്ന് ആരെയും ആശ്ചര്യപ്പെടുത്തുന്നത്രയും വ്യത്യാസങ്ങളുമായിട്ടാണ് ഫഹദ് പിന്നീട് സിനിമയിലേയ്ക്ക് തിരിച്ചെത്തിയത്.

    ഇന്ന് മലയാളസിനിമയിലെ ജീനിയസായ യുവതാരമാണ് ഫഹദ് ഫാസില്‍, ഫഹദിനെ മാറ്റിവച്ച് മലയാളസിനിമയെക്കുറിച്ച് ചിന്തിക്കാന്‍കൂടി ഇപ്പോള്‍ കഴിയില്ല. അത്രയും കാതലുള്ള പല കഥാപാത്രങ്ങളും ഫഹദ് ചെയ്തുകഴിഞ്ഞു. രണ്ടാം വരവില്‍ ആദ്യകാലചിത്രങ്ങളെല്ലാം ഫഹദിന് മികച്ച നടന്‍ എന്ന പേര് നേടിക്കൊടുത്തെങ്കിലും വെറുക്കപ്പെട്ടവന്‍ എന്നൊരു നെഗറ്റീവ് ഇമേജും നല്‍കിയിരുന്നു. 22 ഫീമെയില്‍ കോട്ടയം, ചാപ്പക്കുരിശ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തല്ലുകൊള്ളിത്തരങ്ങള്‍ മാത്രമുള്ള യുവതലമുറയുടെ പ്രതിനിധിയായിട്ടായിരുന്നു ഫഹദ് അഭിനയിച്ചത്. അതുകൊണ്ടുതന്നെ ബോക്‌സര്‍ ഇടുന്ന എന്ത് കൊള്ളരുതായ്മയും ചെയ്യുന്ന ഫഹദിന് നെഗറ്റീവ് ഇമേജും വേണ്ടത്ര കിട്ടി. എന്നാല്‍ ഇപ്പോള്‍ ഫഹദിനെപ്പോലെതന്നെ ഫഹദിന്റെ കഥാപാത്രങ്ങളും അടിമുടി മാറിക്കഴിഞ്ഞു. അന്ന് വെറുക്കപ്പെട്ടവനായിരുന്നുവെങ്കില്‍ ഇന്ന് ഫഹദ് കുടുംബത്തിന്റെ സ്വന്തം ആളാണ്. കുടുംബപ്രേക്ഷകരെ ആകര്‍ഷിയ്ക്കുന്ന പല വേഷങ്ങളിലും ഫഹദ് പ്രധാന വേഷം ചെയ്യുന്നു.

    ആദ്യ നെഗറ്റീവ് കഥാപാത്രം

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    സമീര്‍ താഹിര്‍ സംവിധാനം ചെയ്ത ചാപ്പാ കുരിശ് എന്നെ ചിത്രത്തില്‍ അര്‍ജുന്‍ എന്ന ഫഹദിന്റെ കഥാപാത്രം ശരിയ്ക്കും ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നു. രമ്യ നമ്പീശന്റെ കഥാപാത്രത്തെ പ്രണയം നടിച്ച വഞ്ചിയ്ക്കുന്ന അര്‍ജുന്‍, റോമയുടെ കഥാപാത്രത്തെയും അതേസമയം വഞ്ജിയ്ക്കുന്നയാളാണ്. മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സ്വകാര്യ നിമിഷങ്ങള്‍ പുറത്താവുന്നതുമായി ബന്ധപ്പെട്ട് രസകരമായ കഥ പറഞ്ഞ ഈ ചിത്രത്തിലാണ് ഫഹദ് ആദ്യമായി നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചത്. മികച്ച നടന്‍ എന്ന് ഫഹദിന് പേരുനേടിക്കൊടുത്ത ആദ്യ കഥാപാത്രങ്ങളില്‍ ഒന്നുകൂടിയാണിത്.

    22 ഫീമെയില്‍ കോട്ടയം

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    2012ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഫഹദ് ഫാസിലിന് ഏറെ ഗുണം ചെയ്ത മറ്റൊരു ചിത്രമാണ്. ഇതിലും കൊള്ളരുതായ്മകള്‍ എന്തും ചെയ്യുന്ന യുവതലമുറയിലെ ഒരു വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് സിറില്‍ സി മാത്യുവെന്ന കഥാപാത്രമെത്തിയത്. ചിത്രത്തില്‍ പല വില്ലന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും യഥാര്‍ത്ഥ വില്ലന്‍ സിറിള്‍ തന്നെ ആയിരുന്നു. ഈ കഥാപാത്രത്തോടെ ട്രൗസറിട്ട് വേണ്ടാതീനം കാണിയ്ക്കുന്ന സ്ഥിരം നായകനെന്ന് പേര് വീണു ഫഹദിന്.

    ഡയമണ്ട് നെക്ലേസ്

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ന്യൂജനറേഷന്‍ നായകന്‍ എന്ന വിശേഷണത്തില്‍ നിന്നും ഫഹദിനെ കുടുംബപ്രേക്ഷകര്‍ക്കിടയിലേയ്ക്ക് ഇറക്കിക്കൊണ്ടുവന്ന ചിത്രമായിരുന്നു ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ്. ഇതിലെ അരുണ്‍ എന്ന കഥാപാത്രം ഒരേസമയം ന്യൂജനറേഷന്റെ സ്വഭാവവും മറിച്ചും കാണിയ്ക്കുന്നതായിരുന്നു.

    ഫ്രൈഡേയിലെ സാധാരണക്കാരന്‍

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ലിജിന്‍ ജോസ് സംവിധാനം ചെയ്ത ഫ്രൈഡേ എന്ന ചിത്രത്തിലെ കഥാപാത്രം ശരിയ്ക്കും ഫഹദ് ഫാസിലിന്റെ മേക്കോവറായിരുന്നു. ദാരിദ്ര്യമുള്ള കുടുംബത്തിലെ ഓട്ടോ ഡ്രൈവറായ യുവാവായി മികച്ച പ്രകടനമായിരുന്നു ഫഹദ് കാഴ്ചവച്ചത്.

    അന്നയും റസൂലും

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    വീണ്ടും ഫഹദ് സാധാരണക്കാരന്റെ വേഷം ചെയ്ത ചിത്രമായിരുന്നു രാജീവ് രവിയുടെ അന്നയും റസൂലും. ഈ ചിത്രത്തിലെ റസൂല്‍ എന്ന കഥാപാത്രത്തിലൂടെ ഐഡിയലായ കാമുക വേഷങ്ങളും തനിയ്ക്ക് ചേരുമെന്ന് ഫഹദ് തെളിയിച്ചു. യഥാര്‍ത്ഥ്യത്തെ വെല്ലുന്ന തരത്തിലുള്ള ഭാവാഭിനമായിരുന്നു ഈ ചിത്രത്തില്‍ ഫഹദ് കാഴ്ചവച്ചത്.

    റെഡ് വൈന്‍

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ഫഹദ് ഫാസിലിന്റെ എടുത്തുപറയത്തക്ക മറ്റൊരു മികച്ച കഥാപാത്രമായിരുന്നു റെഡ് വൈനിലേത്. സഖാവ് അനൂപ് എന്ന കഥാപാത്രത്തെ ആരും മറന്നുപോകില്ല. അത്രയ്ക്ക് തന്മയത്വത്തോടെയായിരുന്നു ഫഹദ് ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്.

    ആര്‍ടിസ്റ്റ്

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ശ്യാമപ്രസാദ് ഒരുക്കിയ ആര്‍ടിസ്റ്റ് എന്ന ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ചിത്രകലയെ ഭ്രാന്തമായി സ്‌നേഹിക്കുന്ന ഈ കഥാപാത്രം ഫഹദിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

    നോര്‍ത്ത് 24 കാതം

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ഈ ചിത്രത്തില്‍ അതുവരെയുള്ള പല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വളരെ വെല്ലുവിളികളുയര്‍ത്തിയ ഒരു കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഹരികൃഷ്ണന്‍ എന്ന ക്ലീന്‍ ഫ്രീക്കായ റിസര്‍വ്ഡ് ആയ യുവാവിന്റെ വേഷത്തിലെത്തിയ ഫഹദ് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് കഥാപാത്രത്തിന്റെ മാറിസങ്ങള്‍ പോലും ചെയ്തത്.

    ഒരു ഇന്ത്യന്‍ പ്രണയകഥ

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ഫഹദിന്റെ ലിസ്റ്റിലുള്ള സാധാരണക്കാരന്‍ കഥാപാത്രങ്ങളെടുത്തല്‍ അതില്‍ ഏറ്റവും മികച്ച ഒന്നാണ് ഒരു ഇന്ത്യന്‍ പ്രണയകഥയിലെ അയ്മനം സദ്ധാര്‍ത്ഥന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ വളരെ ഈസിയായ രീതിയിലാണ് ഫഹദ് അഭിനയിച്ചത്. ഒപ്പം കുറിയ്ക്കുകൊള്ളുന്ന രീതിയില്‍ ഹ്യൂമര്‍ അവതരിപ്പിക്കാനും ഫഹദിന് കഴിഞ്ഞു.

    കുടുംബനാഥന്‍

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന ചിത്രത്തിലാണ് ഫഹദ് ആദ്യമായി ഒരു പിതാവായി അഭിനയിക്കുന്നത്. ദുബയില്‍ ചിത്രീകരിക്കുന്ന ഈ ചിത്രത്തില്‍ മനു എന്ന കഥാപാത്രമായിട്ടാണ് ഫഹദ് എത്തുന്നത്. ഒരു കൊച്ചു പെണ്‍കുട്ടിയുടെ പിതാവായിട്ടാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

    ബാംഗ്ലൂര്‍ ഡെയ്‌സ്

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    അജ്ഞ മേനോന്‍ ഒരുക്കുന്ന ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിലും ഫഹദ് കുടുംബത്തിലെ ആളായിട്ടാണ് എത്തുന്നത്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ജീവിതസഖിയാകാന്‍ പോകുന്ന നസ്രിയ നസീമാണ് ഫഹദിന്റെ നായിക.

    ആദ്യ പൊലീസ് വേഷം

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന വണ്‍ ബൈ ടു എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ ആദ്യ പോലീസ് വേഷം കാണാന്‍ കഴിയും.

    പുത്തന്‍ ചിത്രങ്ങള്‍

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    ഇയോബിന്റെ പുസ്തകം, വമ്പത്തി, കാര്‍ട്ടൂണ്‍, ആന്റി ക്രൈസ്റ്റ്, ശിവഗംഗം സിനിമാ ഫാക്ടറി, മണി രത്‌നം തുടങ്ങിയ ചിത്രങ്ങളിലേയ്‌ക്കെല്ലാം ഫഹദ് ഫാസില്‍ കരാറായിക്കഴിഞ്ഞു. 2014ലും 15ലുമായി ഫഹദിന്റെ മികച്ച ഏറെ കഥാപാത്രങ്ങളെ കാണാനാകുമെന്ന് പ്രതീക്ഷിയ്ക്കാം.

    ആദ്യം ക്യാമറയ്ക്ക് മുന്നില്‍

    അന്ന് വെറുക്കപ്പെട്ടവന്‍ ഇന്ന് കുടുംബക്കാരന്‍

    1992ല്‍ പുറത്തിറങ്ങിയ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യം ക്യാമറയ്ക്ക് മുന്നില്‍ എത്തിയത്. അപ്പൂസിന്റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന കുട്ടികളില്‍ ഒരാളായിട്ടായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് എത്തിയത്.


    English summary
    In many of his films irrespective, of the star image market equations he acted easily . Height and baldness.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X