twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍പോളിയെ യുവാക്കള്‍ ഇഷ്ടപെടാന്‍ കാരണമെന്ത്‌

    By Nirmal Balakrishnan
    |

    മലയാള സിനിമയില്‍ ഇപ്പോള്‍ ഏറ്റവുമധികം കയ്യടി നേടുന്ന യുവതാരം ആരെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ- നിവിന്‍പോളി. കഴിഞ്ഞ ആഴ്ച റിലീസ്‌ചെയ്ത വിക്രമാദിത്യന്‍ എന്ന സിനിമയില്‍ നിവിന്‍പോളി അതിഥി താരമായി എത്തിയ നിവിന്‍ കാറില്‍ നിന്നിറങ്ങുമ്പോള്‍ ലഭിക്കുന്ന കയ്യടി മനസ്സിലാക്കിയാല്‍ അറിയാം കേരളത്തിലെ യുവജനത ഈ നടനെ എത്ര ഇഷ്ടപ്പെടുന്നുവെന്ന്. ഈ വര്‍ഷം നായകനായ മൂന്നു ചിത്രവും വിജയിച്ച് ഹാട്രിക് നേടിയ നിവിന്റെ സാന്നിധ്യം ലാല്‍ജോസ് ചിത്രത്തിനും ഗുണം ചെയ്യുന്നുണ്ട്.

    നായകനായി മൂന്നു ചിത്രത്തിലാണ് ഇനി നിവിന്‍ അഭിനയിക്കുന്നത്. ട്രാഫിക്‌സംവിധായകന്‍ രാജേഷ് പിള്ളയുടെ മിലി, അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, ഷിബു അന്തിക്കാടിന്റെ ചിത്രം എന്നിവയാണ് ഇനി നിവിന്റെതായി എത്തുന്നത്.

    nivin-pauly

    ട്രാഫികിനു ശേഷം രാജേഷ് സംവിധാനംചെയ്യുന്ന ചിത്രം പ്രണയകഥതന്നെയാണുപറയുന്നത്. അമല പോള്‍ ആദ്യമായി നിവിന്റെ നായികയാകുന്ന ചിത്രമാണിത്.

    നേരത്തിനു ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം നിര്‍മിക്കുന്നത് അന്‍വര്‍ റഷീദ് ആണ്. കഥയും തിരക്കഥയും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്.

    ഷിബുഅന്തിക്കാടിന്റെ ചിത്രത്തിനു കഥയും തിരക്കഥയും ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്. ബാംഗഌര്‍, കൂര്‍ഗ് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

    1983, ഓം ശാന്തി ഓശാന, ബാംഗഌര്‍ എന്നീ മൂന്നു ചിത്രങ്ങളും വിജയിച്ചതോടെ നിവിന്‍പോളി തന്നെയാണ് മലയാളത്തിലെ യുവതാരങ്ങളില്‍ മുന്നില്‍. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ടസ് ക്ലബിലൂടെ സിനിമയിലെത്തിയ നിവിന്‍ പോളിയോട് യുവാക്കള്‍ക്ക് ഇത്രയധികം ഇഷ്ടം തോന്നാന്‍ കാരണം സിനിമയില്‍ ഗോഡ്ഫാദര്‍മാരില്ലാതെ വന്ന നടന്‍ എന്നതുകൊണ്ടാണ്. പൃഥ്വിരാജ്, ഫഹദ്, ദുല്‍ക്കര്‍ എന്നിവരെല്ലാം സിനിമയിലെത്തുന്ന പിതാക്കളുടെ മേല്‍വിലാസത്തിലാണ്. അങ്ങനെയൊന്നില്ലാതെ പ്രതിസന്ധികളെ അതിജീവിച്ചാണ് നിവിന്‍പോളി കയറി വന്നത്. ആ വരവിനാണ് പ്രേക്ഷകര്‍ കയ്യടി നല്‍കുന്നതും.

    English summary
    Why youth likes Nivin Pauly
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X