twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    By Lakshmi
    |

    പഴയകാലത്തേക്കാളേറെയായി സമകാലികപ്രസക്തിയുള്ള കാര്യങ്ങള്‍ സിനിമകള്‍ക്ക് വിഷയമാകുന്നുണ്ടിപ്പോള്‍. സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ആവിഷ്‌കരിക്കുന്ന പലചിത്രങ്ങളിലും ഇതിനകം വന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പല ചിത്രങ്ങളും വന്നു. ചിലതെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്.

    സ്ത്രീകളെ കേന്ദ്രകഥാപാത്രങ്ങളാക്കി സിനിമയെടുക്കുന്നത് സാമ്പത്തികലാഭം കൊയ്യാന്‍ സഹായിക്കില്ലെന്നതാണ് എക്കാലത്തും അണിയറക്കാരെ പിന്നോട്ടുവലിക്കുന്ന പ്രധാന ഘടകം. എന്നാല്‍ ഇന്ന് സിനിമയുടെ ന്യൂജനറേഷന്‍ കാലത്ത് ഇത്തരം പ്രതിസന്ധികളെ മറികടന്നും അനേകം സ്ത്രീപക്ഷ ചിത്രങ്ങള്‍ വരുന്നുണ്ട്.

    പുതുനിരയിലെ സംവിധായകരില്‍ പലരും ഇത്തരം പരീക്ഷണങ്ങള്‍ക്ക് മുതിരുന്നവരാണ്. വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കഴിയുന്ന നടിമാരും മലയാളത്തില്‍ ഏറെയുണ്ട്. ഇതാ അടുത്തകാലത്ത് ഇറങ്ങിയതും അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതുമായ ചില സ്ത്രീപക്ഷ ചിത്രങ്ങള്‍.

    100 ഡിഗ്രി സെല്‍ഷ്യസ്

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    രാകേഷ് ഗോപന്‍ ഒരുക്കുന്ന സ്ത്രീപക്ഷ ചിത്രമാണ് 100 ഡിഗ്രി സെല്‍ഷ്യസ്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് രാകേഷ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്നത്തെ സമൂഹത്തില്‍ ജീവിയ്ക്കുന്ന അഞ്ച് സ്ത്രീകളുടെ ജീവിതമാണ് ഇതില്‍പ്രമേയമാകുന്നത്. വീട്ടമ്മ, ബാങ്കുദ്യോഗസ്ഥ, ഐടി പ്രൊഫഷണല്‍, ചാനല്‍ റിപ്പോര്‍ട്ടര്‍, കോളെജ് വിദ്യാര്‍ത്ഥിനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

    ഇതിനുമപ്പുറം

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    അവിവാഹിതയായ അമ്മയുടെ കഥ പറയുന്ന ചിത്രമാണിത്. മീര ജാസ്മിനാണ് ഈ ചിത്രത്തിലെ അമ്മവേഷം അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും സ്വതന്ത്രമായി ജീവിയ്ക്കുന്നതിനുള്ള അവകാശത്തിനുവേണ്ടിയുടെ കഥാപാത്രത്തിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനോജ് ആലുങ്കല്‍ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം എഴുപതുകളിലെ കഥയാണ് പറയുന്നത്.

    യെസ് ഐ ആം

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    മജീദ് ഒരുക്കുന്ന സ്ത്രീപക്ഷ ചിത്രമാണിത്. ലിംഗപരമായ കാരണങ്ങളാല്‍ വേഷം മാറി ജീവിക്കേണ്ടിവരുന്ന വൈഗയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. മൂന്ന് വ്യക്തികള്‍ പെണ്‍കുട്ടിയുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തില്‍ ചുരുളഴിയുന്നത്.

    സക്കറിയയുടെ ഗര്‍ഭിണികള്‍

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    അടുത്തകാലത്ത് ഇറങ്ങിയ സ്ത്രീപക്ഷ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമായിരുന്നു അനീഷ് അന്‍വറിന്റെ സക്കറിയയുടെ ഗര്‍ഭിണികള്‍. ഒരു ഗൈനക്കോളജിസ്റ്റിന്റെ ജീവത്തിലേയ്ക്ക് കടന്നുവരുന്ന നാല് ഗര്‍ഭിണികളുടെ കഥയാണ് ചിത്രം പറഞ്ഞത്.

    അഞ്ചു സുന്ദരികള്‍

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    പുതുതലമുറ സംവിധായകര്‍ ചേര്‍ന്നൊരുക്കിയ അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയും മികച്ച അഭിപ്രായം നേടിയ ചിത്രമാണ്. ഇതിലെ അഞ്ച് ഹ്രസ്വചിത്രങ്ങളിലും സ്ത്രീകഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ആഷിക്ക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവരായിരുന്നു ഈ സ്ത്രീപക്ഷ ആന്തോളജിയ്ക്കുപിന്നില്‍. കാവ്യ മാധവന്‍, ഇഷ ഷര്‍വാണി, റീനു മാത്യുസ്, ബേബി അനഘ, ഹണി റോസ് എന്നിവരെല്ലാമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

    കളിമണ്ണ്

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും അതുലുമേറെ വിവാദങ്ങളില്‍ അകപ്പെടുകയും ചെയ്ത ചിത്രമായിരുന്നു ബ്ലെസ്സിയുടെ കളിമണ്ണ്. പ്രസവം മാതൃത്വം അവയുടെ ചിത്രീകരണം എന്നീക്കാര്യങ്ങളുമായി ബന്ധപ്പെട്ട് വലിയൊരു സദാചാരവാദപ്രതിവാദത്തിനാണ് ഈ ചിത്രം വഴിയൊരുക്കിയിരുന്നത്. അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ കഥയായിരുന്നു കളിമണ്ണ് പറഞ്ഞത്. ശ്വേതയുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് കളിമണ്ണിലേത്.

    ആറു സുന്ദരിമാരുടെ കഥ

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    രാജേഷ് കെ എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആറു സുന്ദരിമാരുടെ കഥ. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നില്ല. പക്ഷേ സ്ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയെടുത്ത ചിത്രമായിരുന്നു ഇതും. സെറീന വഹാബ്,നാദിയ മൊയ്തു, ലക്ഷ്മി റായ്, ലെന, ഷംന കാസിം എന്നിവരെല്ലാം സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള കഥാപാത്രങ്ങലായിട്ടാണ് ചിത്ത്രില്‍ അഭിനയിച്ചത്.

    22 ഫീമെയില്‍ കോട്ടയം

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    സ്ത്രീപക്ഷചിത്രമെന്ന ലേബലില്‍ എത്തി ഏറെ വിമര്‍ശനങ്ങളും പ്രശംസകളും നേടിയ ചിത്രമായിരുന്നു ആഷിക് അബു ഒരുക്കിയ 22 ഫീമെയില്‍ കോട്ടയം. സ്ത്രീ ലൈംഗികപീഡനത്തിന് ഇരയാകുന്ന വിധവും പിന്നീടുള്ള അവളുടെ പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീപക്ഷ ചിത്രമെന്ന വിശേഷണത്തിനെതിരെ സ്ത്രീവാദികള്‍ രംഗത്തുവരുകയും ചിത്രം ഒരു പ്‌സ്യൂഡോ ഫെമിനിസമാണ് മുന്നോട്ടുവെയ്ക്കുന്നത് വാദിയ്ക്കുകയും ചെയ്തിരുന്നു. എന്തായാലും സ്ത്രീകഥാപാത്രത്തിന് വലിയ പ്രധാന്യം നല്‍കിയ ചിത്രമായിരുന്നു ഇത്.

    ഒഴിമുറി

    മലയാളത്തിലെ പെണ്‍ചിത്രങ്ങള്‍

    മധുപാല്‍ സംവിധാനം ചെയ്ത ഒഴിമുറിയെന്ന ചിത്രം വിവാഹമെന്ന കെട്ടുപാടില്‍ നിന്നും അതുണ്ടാക്കുന്ന വിധേയത്വത്തില്‍ നിന്നും രക്ഷപ്പെടാനും സ്വയം കണ്ടെത്താനുമുള്ള ഒരു സ്ത്രീയുടെ കഥയാണ് പറയുന്നത്. ചിത്രത്തില്‍ മല്ലിക അവതരിപ്പിച്ച കഥാപാത്രം ചിത്രത്തില്‍ പറയുന്ന കാലഘട്ടത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയുംകൂടി പ്രതിനിധിയാണ്. ശ്വേത മേനോനും തുല്യപ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.


    English summary
    Mollywood is currently witnessing a number of women-centric films. Here is a look at some of the more popular ones
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X